Chapter Title : മഹാമാരിയിലെ മഹാഭോഗം [Master]
മുട്ട എങ്കിലും ഇല്ലാതിരിക്കില്ല. ഇത് സാധനങ്ങള്‍ എല്ലാം തീരാറായ സമയത്താണ് ഇടിത്തീ പോലെ അടച്ചുപൂട്ടല്‍ വന്നത്. നവ്യയെ കണ്ടനാള്‍ മുതല്‍ എന്റെയീ കറുത്ത ശരീരമൊന്നു പുഷ്ടിപിടിപ്പിച്ച് അവളെ ആകര്‍ഷിക്കണം എന്ന അതിമോഹത്തിലായിരുന്നു ഞാന്‍. പക്ഷെ ഇപ്പോള്‍ എല്ലും തോലും പോലും ബാക്കി കാണുമോ എന്ന് ശങ്കിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.
അങ്ങനെ അടച്ചുപൂട്ടല്‍ തുടങ്ങി കൃത്യം ഒരാഴ്ച കഴിഞ്ഞുള്ള ഒരു ദിവസം. രാവിലെ പഴങ്കഞ്ഞി കുടിച്ചിട്ട് ഞാന്‍ അന്നത്തെ വയ്പ്പിനുള്ള തയാറെടുപ്പ് തുടങ്ങി. അതിനായി അരിപ്പാത്രത്തില്‍ കൈയിട്ട ഞാന്‍ ഞെട്ടി. ഒരു ദിവസത്തേക്ക് കൂടിയുള്ള അരി മാത്രമേ ഉള്ളൂ പാത്രത്തില്‍. ഇതുംകൂടി കഴിഞ്ഞാല്‍ തീര്‍ന്നു! നാളെ പഴങ്കഞ്ഞി കുടിച്ചുകഴിഞ്ഞാല്‍ പിന്നെ വയ്ക്കാന്‍ യാതൊന്നുമില്ല. കുറേനേരം അതിലേക്ക് നോക്കി വിഷണ്ണനായി ഇരുന്നിട്ട് വരുന്നിടത്ത് വച്ചുകാണാം എന്ന ചിന്തയോടെ ഞാന്‍ അരികഴുകി ഗ്യാസിന്റെ മുകളില്‍ വച്ചു.
“ഡാ കറമ്പാ, നീ ചത്തോ” പുറത്ത് നവ്യയുടെ ശബ്ദം.
എന്നെയവള്‍ ഒരിക്കലും പേര് വിളിക്കില്ല. കറമ്പന്‍; എനിക്ക് അവളിട്ട പേരാണ്. ആന്റി വിളിക്കുന്നത് കുരങ്ങന്‍. നാട്ടില്‍ ചിലരെന്നെ കരിങ്കുരങ്ങ് എന്നുവരെ വിളിച്ചിട്ടുള്ളതിനാല്‍ എനിക്ക് ഈ വിളിയൊന്നും ഒരു പ്രശ്നമായിരുന്നില്ല.
ഓ പറഞ്ഞപോലെ എന്റെ പേര് ഞാന്‍ പറഞ്ഞില്ലല്ലോ? ഓമനക്കുട്ടന്‍! അതാണ് കണ്ടാല്‍ നായ വെള്ളം കുടിക്കാത്ത രൂപമുള്ള എന്റെ നാമധേയം. എനിക്കെന്തിനാണ് അച്ഛനും അമ്മയുന്‍ ഈ പേരിട്ടത് എന്ന് പലപ്പോഴും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ചിലപ്പോള്‍ എന്റെ മുഖം പ്രാന്തായി അച്ഛനോ അമ്മയോ കളിയാക്കി അങ്ങനെ വിളിച്ചതാകാനാണ് സാധ്യത.
ഞാനിറങ്ങിച്ചെന്നു.
മുടിയില്‍ എണ്ണ പുരട്ടി വെയിലിന്റെ പ്രഭയില്‍ വെട്ടിത്തിളങ്ങി നില്‍ക്കുന്ന നവ്യയെ കണ്ടപ്പോള്‍ അരിയുടെ കാര്യം ഞാന്‍ മറന്നു. അവളെ കണ്ടാല്‍ ഞാന്‍ സ്വയം മറക്കുക എന്റെ പോലും അറിവില്ലാതെയാണ്.
“മമ്മി പറഞ്ഞു വാടക തരാന്‍” അനിഷ്ടഭാവത്തോടെ അവള്‍ പറഞ്ഞു.
ഇടിവെട്ടിയവന്റെ തലയില്‍ പാമ്പ് കൊത്തിയതുമാതിരി ഞാന്‍ വാപൊളിച്ചു. നാളെ ഉണ്ണാന്‍ അരിയില്ല; അപ്പഴാ അവള്‍ക്ക് വാടക!
“ചേട്ടന്‍ വരാതെ..” ഞാന്‍ തല ചൊറിഞ്ഞു.
“വരാതെ?” ക്രുദ്ധയായി അവളെന്നെ നോക്കി. അവളുടെ പുരികങ്ങള്‍ പാമ്പുകളെപ്പോലെ പുളയുന്നു!
“എന്റേല്‍....”
“ഹും. അതൊക്കെ നീ മമ്മിയോട് പറഞ്ഞാ മതി”
💬 Comments
View all comments