0%

Chapter Title : മഹാമാരിയിലെ മഹാഭോഗം [Master]

Author : Master Read All Parts 4.2K
ചന്ദ്രന്‍ പിള്ളയെന്ന കശ്മലനെ മനസ്സില്‍ പ്രാകിക്കൊണ്ട്‌ ഞാന്‍ വീട്ടിലേക്ക് നടന്നു. കിട്ടിയ അവസരം മുതലെടുക്കുകയാണ് അത്യാഗ്രഹിയായ കിഴവന്‍. അങ്ങനെ ഞാന്‍ വീട്ടിലിരിപ്പ് ആരംഭിച്ചു. കൊറോണയുടെ അനുഗ്രഹത്താല്‍ മടിയനായ എനിക്ക് രണ്ടു ഭാഗ്യങ്ങളും ഒരു പ്രശ്നവുമാണ്‌ ഒരേസമയത്തു വന്നു ഭവിച്ചത്. ‘എന്തെങ്കിലും ജോലി കണ്ടുപിടിക്കടാ മണ്ടയടഞ്ഞവനെ’ എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്ന ചേട്ടന്‍ ഒപ്പമില്ലാത്തതാണ് ഒന്നാം ഭാഗ്യം. ഇനി ഉണ്ടായാലും ജോലി തേടി ഒരിടത്തും പോകാനൊക്കില്ല എന്നത് രണ്ടാം ഭാഗ്യം. പക്ഷെ ഇത്രേം ദിവസം തിന്നാനുള്ള വകുപ്പെങ്ങനെ കണ്ടെത്തും എന്ന പ്രശ്നവും അതിന്റെയൊപ്പമുണ്ട്. ഒരാഴ്ചത്തേക്ക് ഞാന്‍ താഴോട്ടുപോലും പോയില്ല. രാവിലെ ഒരു ചരുവം ചോറ് വച്ചുണ്ടാക്കും; അടുത്ത ദിവസം പ്രാതല്‍ കഴിക്കാനുള്ള പഴങ്കഞ്ഞിക്ക് വരെ കണക്കാക്കിയാണ് വയ്പ്പ്. കൂട്ടാനായി ഉള്ളത് ഉപ്പും അച്ചാറും ഉണക്ക മുളകുമാണ്. ചേട്ടന്‍ ഉള്ള സമയത്ത് ഇടയ്ക്കിടെ മീനും വല്ലപ്പോഴും ഇറച്ചിയും വാങ്ങുമായിരുന്നു. മിനിമം മുട്ട എങ്കിലും ഇല്ലാതിരിക്കില്ല. ഇത് സാധനങ്ങള്‍ എല്ലാം തീരാറായ സമയത്താണ് ഇടിത്തീ പോലെ അടച്ചുപൂട്ടല്‍ വന്നത്. നവ്യയെ കണ്ടനാള്‍ മുതല്‍ എന്റെയീ കറുത്ത ശരീരമൊന്നു പുഷ്ടിപിടിപ്പിച്ച് അവളെ ആകര്‍ഷിക്കണം എന്ന അതിമോഹത്തിലായിരുന്നു ഞാന്‍. പക്ഷെ ഇപ്പോള്‍ എല്ലും തോലും പോലും ബാക്കി കാണുമോ എന്ന് ശങ്കിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അങ്ങനെ അടച്ചുപൂട്ടല്‍ തുടങ്ങി കൃത്യം ഒരാഴ്ച കഴിഞ്ഞുള്ള ഒരു ദിവസം. രാവിലെ പഴങ്കഞ്ഞി കുടിച്ചിട്ട് ഞാന്‍ അന്നത്തെ വയ്പ്പിനുള്ള തയാറെടുപ്പ് തുടങ്ങി. അതിനായി അരിപ്പാത്രത്തില്‍ കൈയിട്ട ഞാന്‍ ഞെട്ടി. ഒരു ദിവസത്തേക്ക് കൂടിയുള്ള അരി മാത്രമേ ഉള്ളൂ പാത്രത്തില്‍. ഇതുംകൂടി കഴിഞ്ഞാല്‍ തീര്‍ന്നു! നാളെ പഴങ്കഞ്ഞി കുടിച്ചുകഴിഞ്ഞാല്‍

💬 Comments

View all comments