0%

Chapter Title : മഹാമാരിയിലെ മഹാഭോഗം [Master]

Author : Master Read All Parts 1509
നോക്കി. വീടിനു മുന്നിലുള്ള ചെറിയ വഴിയില്‍ തീപ്പന്തങ്ങള്‍ പോലെ ജ്വലിച്ചുനില്‍ക്കുന്ന നിരത്തുവിളക്കുകള്‍. സാധാരണ ഇതേപോലെയുള്ള സമയത്ത് കുട്ടികളും മുതിര്‍ന്നവരുമെല്ലാം തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന വഴിയില്‍ ഒരൊറ്റ മനുഷ്യജീവി ഇല്ല. അടുത്തടുത്ത് ഒന്നോടൊന്നു ചേര്‍ന്ന് നില്‍ക്കു,ന്ന ഏറെക്കുറെ ഒരേ വലിപ്പമുള്ള വീടുകളാണ് വഴിയുടെ ഇരുപുറവും. എല്ലാം ഒരുനിലയില്‍ പണിഞ്ഞവ. ചിലവയുടെ മുകളില്‍ ഇതുപോലെ ഒരു മുറിയും സൌകര്യങ്ങളും വാടകക്കാര്‍ക്ക് വേണ്ടി ഉണ്ടാക്കി ഇട്ടിട്ടുണ്ട്. ഞാന്‍ ആകാശത്തേക്ക് നോക്കി. ചന്ദ്രന്‍ പതിവ് സവാരിക്ക് ഇറങ്ങിയിട്ടുണ്ട്. എന്നെ കണ്ടപ്പോള്‍ അവനൊരു ഇളി! അവനെന്ത് പ്രശ്നം? എന്നും രാത്രിയില്‍ ഇറങ്ങി നാട്ടുകാര് കാണിക്കുന്ന സകല വൃത്തികേടും ഒപ്പം അവരുടെ ഗതികേടും ഒക്കെ കണ്ടു ചുമ്മാ അറുമോദിച്ചാല്‍ പോരെ? ആ നഗരത്തില്‍ എത്തിയ ശേഷം ആദ്യമായി ഞാനെന്റെ തലപുകച്ചു. ഇപ്പോള്‍, മൂട്ടില്‍ തീപിടിച്ചപ്പോള്‍ പുകയ്ക്കേണ്ട ഗതികേടില്‍ എത്തിയിരിക്കുകയാണ്. പ്രധാനമായും രണ്ടു പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം വേണം. ഒന്ന്, അരി. രണ്ട്, വാടക. വാടക നല്‍കാതെ അരി കിട്ടിയിട്ടും ഗുണമില്ല. കാരണം ഇവരിറക്കി വിട്ടാല്‍ അതെവിടെക്കൊണ്ടിട്ടു പുഴുങ്ങാനാണ്? അതുകൊണ്ട് വാടകയും അരിയും, രണ്ടും തുല്യ പ്രാധാന്യം അര്‍ഹിക്കുന്നു. ടെറസ്സില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ട് ഞാന്‍ മാര്‍ഗ്ഗം തേടി. നന്നായി ചോറ് ചെലുത്തിയിരുന്നതിനാല്‍ നന്നായിത്തന്നെ ആലോചിക്കാന്‍ സാധിച്ചു. പക്ഷെ എങ്ങനെയൊക്കെ ആലോചിച്ചിട്ടും എന്റെ മനസ്സില്‍ ഒരു വഴി മാത്രമാണ് തെളിഞ്ഞത്. അത് ശരിയല്ലെന്ന് തോന്നിയതിനാല്‍ മറ്റു വഴികളിലേക്ക് മനസ്സിനെ പരിശ്രമിച്ച് മാറ്റി വിടാന്‍ ശ്രമിച്ചിട്ടും ഒടുവില്‍ കറങ്ങിത്തെറ്റി അതവിടെത്തന്നെ തിരികെയെത്തി എന്നെ നോക്കി പല്ലിളിച്ചു. എവിടെയാണെന്നല്ലേ? എന്നെപ്പോലെയുള്ള ജോലിക്കള്ളന്മാര്‍ പണമുണ്ടാക്കാന്‍ പൊതുവില്‍ എത്തി നില്‍ക്കുന്ന അതേ ഇടത്ത് തന്നെ; മോഷണം! മോഷണം ഒരു കലയാണ്‌ എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. എനിക്ക് അത്ര പരിചയമില്ലാത്ത ലൈനുമാണ്. അല്ലറചില്ലറ തേങ്ങാ മോഷണം നടത്തിയിട്ടുള്ളതൊഴിച്ചാല്‍ ഈ മേഖലയില്‍ ഞാനൊരു പുതുമുഖം തന്നെയാണ്. എല്ലാ കള്ളന്മാരും ഇതേപോലെ ഒരിക്കല്‍ പുതുമുഖങ്ങള്‍ ആയിരുന്നിരിക്കണമല്ലോ?
പക്ഷെ എവിടെ കയറി മോഷ്ടിക്കും? വഴി തെളിഞ്ഞതോടെ പ്രവര്‍ത്തനസ്ഥലം എവിടെ എന്നതായി എന്റെ ചിന്ത. ലോക്ക് ഡോണ്‍ ആയതുകൊണ്ട് എല്ലാവനും രാപകല്‍ വീടുകളില്‍ത്തന്നെയാണ്. പകലുകളില്‍ ഉറങ്ങുന്നത് കൊണ്ട് രാത്രിയില്‍ ഒരെണ്ണത്തിനും ഉറക്കവും കാണില്ല.

💬 Comments

View all comments