Chapter Title : മഹാറാണി അഞ്ജലി അനന്ത പുരിയുടെ സൗഭാഗ്യം [Raikage]
സ്ഥാനം മാറ്റി കൊണ്ട് റാണിയുടെ മറുപടി "അതിനു വേണ്ടി നദീജലം തടയുകയും അതിൽ വിഷം കലർത്തി അനന്തപുരി നിവാസികളെ കൊല്ലുന്നതും ന്യായീകരിക്കാവുന്നതാണോ " .
സുദേവൻ പിൻമാറിയില്ല " പക്ഷെ യുദ്ധം മരണസംഖ്യ ഇനിയും ഉയർത്താൻ മാത്രമേ ഉപകരിക്കൂ, റാണീ"
റാണി അൽപ്പം മുന്നോട്ടാഞ്ഞ് കൊണ്ട് പറഞ്ഞു " നേരിട്ടൊരു യുദ്ധമല്ല ഞാൻ ഉദ്ദേശിക്കുന്നത്, ആദിത്യന്റെ അവശ്യങ്ങൾ ഞാൻ അംഗീകരിച്ചിരിക്കുന്നു. ഏതാനും ദിവസങ്ങൾക്കകം സൗഹൃദം പുതുക്കാനെന്ന പോലെ നമ്മളും നാളെ നമ്മൾ കണ്ടെത്തുന്ന സേനാപതിയും, പരിചയ സമ്പത്തുള്ള ഏതാനും യോദ്ധാക്കളും ഭടന്റെ വേഷത്തിൽ ഒരു വാസ്തു ശിൽപിയുമായി നമ്മൾ രംഗപുരിയിൽ ആദിത്യ രാജാവിന്റെ അതിഥികളായി പോകുന്നു."
സുദേവന്റെ സന്ദേഹം മനസിലാക്കിയ റാണി പുഞ്ചിരിച്ച് കൊണ്ട് സുദേവനെ നോക്കി.
രംഗപുരി ആക്രമിക്കാൻ മഹാറാണി അഞ്ജലിക്ക് ഒരു പദ്ധതി ആവശ്യമായിരുന്നു. അതിനാദ്യം വേണ്ടത് രംഗപുരിയുടെയും ആദിത്യന്റെ കൊട്ടാരത്തിന്റെയും രൂപരേഖ ഉണ്ടാക്കാനാണ് രംഗപുരിയിലേക്ക് അതിഥിയായി പോകാൻ റാണി തീരുമാനിച്ചത്. ഇതിനായി ഒരു സമാധാന ഉടമ്പടി എന്ന വ്യജേന ഒരു ദൂതനെ രംഗപുരിയിലേക്ക് അയക്കുകയും ചെയ്തു.
വാസ്തുശിൽപി രംഗപുരി നിരീക്ഷിക്കുകയും ദൗർബല്യങ്ങൾ തിരിച്ചറിയുകയും ചെയ്താൽ സേനാപതിയുമായി ചർച്ച ചെയ്ത് ഒരു മികച്ച സൈനിക തന്ത്രം രൂപപ്പെടുത്തിയെടുക്കുക എന്ന വ്യക്തമായ പദ്ധതി റാണിക്കുണ്ടായിരുന്നു. അതിനായി പുസ്തകശാലയിൽ നിന്നും ചരിത്രപ്രാധാന്യമുള്ള യുദ്ധങ്ങളും തന്ത്രങ്ങളും ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ റാണി പഠിച്ച് തുടങ്ങി.
മന്ത്രി സുദേവനുമായുള്ള ചർച്ച കഴിഞ്ഞ് മൂന്നാം നിലയിലെ തുറസ്സായ ഭാഗത്ത് റാണി ഇരുന്നപ്പോൾ സന്ധ്യയായിരുന്നു. അപ്പോൾ ഒരു തോഴി 'മാപ്പിൾ ' എന്ന ദ്രവ്യം കൊണ്ടുവന്നു. മധുരമുള്ള ഈ ദ്രവ്യം അനന്തപുരിക്കപരിചിതമായ ഒരു വൃക്ഷത്തിൽ നിന്നും കിട്ടുന്നതാണ്. പടിഞ്ഞാറ് നിന്നും അനന്തപുരിയുടെ തീരത്തെത്തിയ കറുത്ത വർഗ്ഗക്കാരായ കച്ചവക്കാരാണ് 'മാപ്പിൾ' മഹാറാണിക്ക് സമ്മാനിച്ചത്.
കച്ചവടച്ചരക്കുമായി അനന്തപുരിയിലെത്തിയ ഇവരുടെ തലവൻ പട്ടണത്തിൽ പ്രതിഷ്ഠിച്ചിരുന്ന മഹാറാണിയുടെ കരിങ്കൽ പ്രതിമ കണ്ട് പരവശനായി പോയി. ഭാഷ അത്ര നിശ്ചയമില്ലാതിരുന്നിട്ടും കച്ചവട ആവശ്യത്തിനായി റാണിയെ കാണാൻ പടിഞ്ഞാറ് നിന്നെത്തിയതാണെന്ന് വാശി പിടിച്ച് ഒടുവിൽ റാണിയെ കാണുക തന്നെ ചെയ്തു.
കറുത്തുറച്ച ശരീരവും തടിച്ച ചുണ്ടുകളും കണ്ട് റാണിക്ക് കൗതുകം തോന്നി. അതേ സമയം തന്നെക്കാൾ പൊക്കവും വീതിയുമുള്ള ഒരു സ്ത്രീ ശരീരം കണ്ട് കച്ചവട തലവന്റ നെഞ്ചിൽ ഒരു സ്വർണ്ണ മത്സ്യം ഇഴഞ്ഞു നീങ്ങുന്നതായി തോന്നി.
കറുത്തവരുടെ ഭാഷ അറിയാതെ കുഴഞ്ഞ റാണിക്ക് കുരുമുളകിന് പകരം ഈന്തപ്പഴം കച്ചവടം ചെയ്യുന്ന വിദേശികളുടെ ഭാഷ ചെറുതായി വശമുണ്ടായിരുന്നു.
💬 Comments
View all comments