Chapter Title : മഹാറാണി അഞ്ജലി അനന്ത പുരിയുടെ സൗഭാഗ്യം [Raikage]
മുറിയിൽ 30 പേർക്ക് ഇരിക്കാവുന്ന വട്ടമേശക്ക് ചുറ്റുമുള്ള ഇരിപ്പിടങ്ങളിലൊന്നിൽ വെളുത്ത് വിടർന്ന കണ്ണുകളും കറുത്ത താടിയുമുള്ള മധ്യവയസെത്തിയ സുദേവൻ ഇരിക്കുന്നു.
മുറിയിലേക്ക് റാണി കടന്നു വന്നതും സുദേവൻ എഴുന്നേറ്റ് ആദരവറിയിച്ചു. റാണി ഇരുന്നു കൊണ്ട് ചോദിച്ചു " വിഷയമെന്താണ്, നാളത്തെ കളരിപ്പയറ്റോ, അതോ രംഗപുരിയുമായുള്ള യുദ്ധമോ? "
സുദേവൻ താൽപര്യത്തോടെ " മഹാറാണീ, ഇങ്ങനെയൊരു യുദ്ധം നമ്മുക്ക് നിസ്സാരമായി ജയിക്കാവുന്നതാണ്, പക്ഷെ ഈ യുദ്ധത്തിൽ നമ്മുടെ യോദ്ധാക്കളുടെ വിലപ്പെട്ട ജീവൻ നഷ്ട പെടുത്തേണ്ടതുണ്ടോ ? കൃഷി ഉത്പന്നങ്ങളുടെ കച്ചവടത്തിൽ ഈയിടെയായി അമിത വില രംഗപുരിയിൽ നിന്നും ഈടാക്കിയതാണ് രാജൻ ആദിത്യനെ പ്രകോപിപ്പിച്ചത്. "
അഞ്ജലി ഇരുന്നപ്പോൾ വയറിൽ മടക്കുകൾ രൂപപ്പെടുകയും സ്വർണ്ണ അരഞ്ഞാണം മടക്കുകൾക്ക് ഉള്ളിൽ അകപെടുകയും ചെയ്തു. നിവർന്നിരുന്ന ശേഷം അരഞ്ഞാണത്തിന്റെ സ്ഥാനം മാറ്റി കൊണ്ട് റാണിയുടെ മറുപടി "അതിനു വേണ്ടി നദീജലം തടയുകയും അതിൽ വിഷം കലർത്തി അനന്തപുരി നിവാസികളെ കൊല്ലുന്നതും ന്യായീകരിക്കാവുന്നതാണോ " .
സുദേവൻ പിൻമാറിയില്ല " പക്ഷെ യുദ്ധം മരണസംഖ്യ ഇനിയും ഉയർത്താൻ മാത്രമേ ഉപകരിക്കൂ, റാണീ"
റാണി അൽപ്പം മുന്നോട്ടാഞ്ഞ് കൊണ്ട് പറഞ്ഞു " നേരിട്ടൊരു യുദ്ധമല്ല ഞാൻ ഉദ്ദേശിക്കുന്നത്, ആദിത്യന്റെ അവശ്യങ്ങൾ ഞാൻ അംഗീകരിച്ചിരിക്കുന്നു. ഏതാനും ദിവസങ്ങൾക്കകം സൗഹൃദം പുതുക്കാനെന്ന പോലെ നമ്മളും നാളെ നമ്മൾ കണ്ടെത്തുന്ന സേനാപതിയും, പരിചയ സമ്പത്തുള്ള ഏതാനും യോദ്ധാക്കളും ഭടന്റെ വേഷത്തിൽ ഒരു വാസ്തു ശിൽപിയുമായി നമ്മൾ രംഗപുരിയിൽ ആദിത്യ രാജാവിന്റെ അതിഥികളായി പോകുന്നു."
സുദേവന്റെ സന്ദേഹം മനസിലാക്കിയ റാണി പുഞ്ചിരിച്ച് കൊണ്ട് സുദേവനെ നോക്കി.
രംഗപുരി ആക്രമിക്കാൻ മഹാറാണി അഞ്ജലിക്ക്
💬 Comments
View all comments