0%

Chapter Title : മഹേഷിന്റെ ചിന്തകൾ 2 [Solorider]

Author : kkstories Read All Parts 90
ആർക്കറിയാം. എന്റെ ചിന്ത കാടുകയറി. "എടാ ഞാനൊന്നു മുള്ളിയിട്ടുവരാം." വിനോദ് നടന്നു. ഞാനും വിനോദും ചെറിയ ക്ലാസ് മുതൽ ഒന്നിച്ചു പഠിചാവാറാണ്. ആനന്ദിനെ ഞങ്ങൾ പരിചയപ്പെടുന്നതെ +1 ഇൽ വച്ചാണ്. അന്നുതന്നെയാണ്‌ ചിന്തയെ ആദ്യമായി കാണുന്നതും. രണ്ടുപേരും വൈകാതെ എന്റെ ജീവിതത്തിന് ഭാഗമായി. ഒരാൾ സുഹൃത്തും മറ്റൊരാൾ കാമുകിയും.പത്താം തരത്തിൽ ഒരുവിധം നല്ല മാർക്ക് വാങ്ങിയ ഞാനും വിനോദും +2 വിന് പട്ടണത്തിലെ സ്കൂളിൽ ചേർന്ന്. നാട്ടിലെ +2 നല്ലതല്ലപോലും. പുതിയ സ്കൂൾ പുതിയ ക്ലാസ്സ്‌റൂം പുതിയ ടീച്ചേഴ്‌സ്‌ ഇതിന്റെ പരിഭ്രമവും അങ്കലാപ്പും എന്റെ മനസ്സിൽ നന്നായുണ്ടായിരുന്നു. വിനോദിന്റെ മുഖം ശാന്തമായിരുന്നു. അപാരമായ ആത്മവിശ്വാസം വിനോദിന്റെ പ്രത്യേകതയാണ്. എന്തു പ്രതിസന്ധിയിലും പതറില്ല. പക്ഷെ ഒരു +2 കാരന്റെ എല്ലാ പ്രശ്നങ്ങളും എനിക്കുണ്ടായിരുന്നു. ഞങ്ങൾ രണ്ടുപേരും ആദ്യദിവസം ക്ലാസ്സിലേക്ക് കയറിച്ചെന്നു. അധികം പേരൊന്നും വന്നിട്ടില്ല. കുറച്ചു കുട്ടികൾ ഒരുമൂലക്കുനിന്ന് ഉച്ചത്തിൽ സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. നേരത്തെ അവിടെപ്പഠിച്ച കുട്ടികളാണെന്നു തോന്നി. അവർക്കിടയിൽ രണ്ടു വലിയ കണ്ണുകൾ ഞാൻ ശ്രദ്ധിച്ചു. ഇടതൂർന്ന നീണ്ട മുടി. നീണ്ട മൂക്ക്. മൂക്കിനു താഴെ അല്പം രോമമുണ്ടോ എന്നൊരു സംശയം. അതെ എന്റെ ചിന്തയെ ഞാനന്ന് കണ്ടു. ആദ്യ ദിവസത്തിന്റെ അങ്കലാപ്പിലായ ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ പോയില്ല. നേരെ ചെന്ന് ഞങ്ങൾ രണ്ടും അവസാന ബഞ്ചിൽ ഇരിപ്പുറച്ചു. ആ കണ്ണുകൾ എന്നെ പിന്തുടർന്നോ ? ചുമ്മാ തോന്നുന്നതായിരിക്കും.
ക്രമേണ മറ്റുകുട്ടികൾ വന്നു. ബെഞ്ചുകൾ നിറഞ്ഞു. ഒടുവിൽ നമ്മുടെ കഥാ നായകനും വന്നു. ടക്ക് ഇൻ ചെയ്ത ഷർട്ടും ജീൻസും ക്രോക്കഡൈൽ ബെൽറ്റും ക്യാൻവാസ് ഷൂസും, കൈയിൽ ഒരു ഗോൾഡൻ ബ്രേസ്‌ലെറ്റും ഒക്കെയായി നേരെ ബാക് ബെഞ്ചിൽ വന്നിരുന്നു. ഒറ്റനോട്ടത്തിൽ കണ്ടാലറിയാം കാശുള്ള വീട്ടിലെ പയ്യനാണെന്ന് . അടുത്തിരുന്നു പരിചയപെട്ടു. വാചാലമായി സംസാരിക്കുന്ന ഒരു പാവമാണെന്നു തോന്നി. തുടർന്ന് ദിവസങ്ങൾ കൊഴിഞ്ഞുപോയി എല്ലാ കുട്ടികളും ആയി പരിചയപ്പെട്ടുതുടങ്ങി. "മഹേഷ്" തിരിഞ്ഞു നോക്കുമ്പോൾ ചിന്തയാണ്. "രമേശൻ സാറിന്റെ മകനല്ലേ. ഞാൻ കണ്ടിട്ടുണ്ട്" ചിന്ത തുടർന്നു. പ്രഭാഷണങ്ങളും കവി സംഗമമൊക്കെയായി ഡാഡി പലയിടത്തും കറങ്ങാറുണ്ട്. ചിലപ്പോൾ എന്നെയും കൂടെക്കൂട്ടും. അങ്ങിനെയായിരിക്കണം

💬 Comments

View all comments