Chapter Title : മഹേഷിന്റെ ചിന്തകൾ 3 [Solorider]
ചോദിച്ചു.
"അറിയില്ല. അങ്കിളിലാണ് എന്നെ വിളിച്ചു പറഞ്ഞത്. കൂടുതലൊന്നും ഞാൻ ചോദിച്ചില്ല". വിനോദ് മറുപടി പറഞ്ഞു.
അവിടുന്ന് നേരെ എന്റെ വീട്ടിലേക്കു പോയി. ശരത് വാതിൽ തുറന്നു. വിനോദ് മമ്മിക്കും ശരത്തിനും കാര്യങ്ങൾ വിശദമായി പറഞ്ഞുകൊടുത്തു.
"മമ്മി രൂക്ഷമായി എന്നെ ഒന്നു നോക്കി. നിനക്കൊക്കെ വണ്ടിയോടിക്കുമ്പോൾ വല്ല ശ്രദ്ധയുമുണ്ടോടാ" അമ്മമാരുടെ സ്ഥിരം വ്യാകുലത. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.
ഒരിക്കൽ ഞാനും മമ്മിയും ബൈക്കിൽ പോകുമ്പോൾ ഒരു KSRTC ബസ്സ് മറ്റൊരു ബസ്സിനെ ഓവർ ടേക്ക് ചെയ്ത് വേഗത്തിൽ പാഞ്ഞു മുന്നിലേക്ക് വന്നു. ഞാൻ പൾസർ ചവിട്ടി നിർത്തി. അരമീറ്റർ മുന്നിലായി ബസ്സും നിന്നും. പിന്നിൽ നിന്നും മമ്മിയുടെ നിലവിളി ഞാൻ കേട്ടു. പാവം പേടിച്ചുപോയിരുന്നു. ബൈക്കിൽ നിന്നിറങ്ങി ഞാൻ KSRTC ഡ്രൈവറെ ശരിക്കും ചീത്തവിളിച്ചു. നാട്ടുകാരും എന്റെ കൂടെ കൂടി. പക്ഷെ ഡ്രൈവർക്കു വലിയ കൂസലൊന്നും ഇല്ലായിരുന്നു. അതിനു ശേഷം മമ്മി ബൈക്ക് യാത്ര കഴിവതും ഒഴിവാക്കും. ഡാഡിയുടെ കൂടെ കാറിൽ അല്ലെങ്കിൽ ഓട്ടോ പിടിക്കും. KSRTC ഡ്രൈവർ ചെയ്ത തെറ്റിന് കുറ്റം മുഴുവനും എനിക്ക്. മമ്മിയോട് ലോജിക് സംസാരിച്ചിട്ട് കാര്യമില്ലാത്തതിനാൽ ഞാൻ കൂടുതൽ ഒന്നും സംസാരിച്ചില്ല.
ബ്രേക്‌ഫാസ്‌റ് കഴിച്ച് വിനോദ് വീട്ടിലേക്ക് പോയി. ഞാൻ നേരെ മുറിയിലേക്കും. കിടക്കും മുൻപ് ഫോൺ എടുത്തു നോക്കി. ഒരു മിസ്സ്ഡ് കാൾ. പരിചയമില്ലാത്ത നമ്പർ. തിരിച്ചു വിളിച്ചു.
"ഹലോ മഹേഷല്ലേ". പരിചമുള്ള ഒരു കിളിനാദം പോലെ തോന്നിയെങ്കിലും ആളെ മനസിലായില്ല.
"ആരാ മനസിലായില്ലല്ലോ" ഞാൻ ചോദിച്ചു.
"ഞാൻ മായയാണ്" ആനന്ദിന്റെ വിവരമറിയാനുള്ള വിളിയാണ്. കാര്യമെല്ലാം ഞാൻ വിശദമായി പറഞ്ഞു.
💬 Comments
View all comments