Chapter Title : മഹേഷിന്റെ ചിന്തകൾ 3 [Solorider]
തെളിഞ്ഞ അരുണിമ തെളിയിച്ചു. ആ വലിയ കണ്ണുകൾ ഒന്നു തിളങ്ങിയോ.
"ചിന്തയുടെ പപ്പയെന്നാ വരിക" ഒരു സംഭാഷണത്തിന് തുടക്കമിട്ടുകൊണ്ട് ചിന്തയുടെ അടുത്തു ചെന്നിരുന്നു. മുല്ലപ്പൂ മണമുള്ള പെർഫ്യൂമിന്റെ ഗന്ധം എന്റെ നാസാഗ്രന്ഥികളിൽ പടർന്നുകയറി.
"ഓണത്തിന് വരും " ചിന്ത പറഞ്ഞു.
"മഹേഷ് കവിതയൊക്കെ എഴുതുമോ"
"ഏയ്. ഡാഡിയുടെ കഴിവൊന്നും എനിക്കു കിട്ടിയിട്ടില്ല. ശരത് ചിലതൊക്കെ കുത്തിക്കുറിക്കും" ഞാൻ പറഞ്ഞു.
"ചിന്ത കവിതയെഴുതി സമ്മാനമൊക്കെ വാങ്ങിച്ചിട്ടുണ്ടല്ലേ" ഞാൻ ചോദിച്ചു.
"എങ്ങിനെ അറിഞ്ഞു". ചിന്തയുടെ മുഖത്ത് അദ്ബുധം. കണ്ണുകൾ വിടർന്നു. ഒരുനിമിഷം പുരികക്കൊടികൾ വളഞ്ഞു. നെറ്റിയിലെ പൊട്ടിലെ ചുവന്ന കല്ല് തിളങ്ങി. മേൽചുണ്ടിനു മുകളിലെ കുഞ്ഞു വിയർപ്പ് തുള്ളികളെ തൂവാലകൊണ്ട് ഒപ്പിയെടുത്തു. ഒരു ദിവസം ഞാനത് നക്കിയെടുക്കും മനസ്സിൽ ഞാൻ ഉറപ്പിച്ചു.
"ഞാനൊരു കവിയുടെ മകനല്ലെ കവികളെ കണ്ടാൽ എനിക്കറിയാം" ഞാൻ പറഞ്ഞു.
ചിന്തയുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. തൂവാല കൊണ്ട് പുറം കൈയിലെ വിയർപ്പ് അവൾ തുടച്ചു.
നീണ്ട മൃദുവായ വിരലുകൾ. ചുവന്ന നെയിൽ പോളിഷ് വിരലുകളുടെ മാറ്റുകൂട്ടി.
"ചുവപ്പാണോ ചിന്തയ്ക്കിഷ്ടപ്പെട്ട നിറം" ഞാനെടുത്ത നമ്പറിട്ടു.
"ചുവപ്പിഷ്ടമാണ്. ഏറ്റവുമിഷ്ടം ഇളം നീലനിറമാണ്" പുറം കൈയിൽ നോക്കിക്കൊണ്ട് ചിന്ത പറഞ്ഞു. ആ നമ്പരെന്തായാലും. ലക്ഷ്യം കണ്ടില്ല.
"മഹേഷിനോ " ചിന്ത ചോദിച്ചു.
"എനിക്കിഷ്ടം ചുവപ്പാണ്"
എന്റെ മുഖത്തുനോക്കു പുഞ്ചിരിച്ചു.
"മഹേഷിനൊരു സാധനം വേണോ" ചോദിച്ചുകൊണ്ട് ബാഗുതുറന്ന് രണ്ട് എക്ലയേഴ്സ് എടുത്ത് ഒന്നെനിക്കുതന്നു.
"സാറിന്റെ കവിത മാതൃഭുമിയിലുണ്ടായിരുന്നു. എങ്ങിനെയാ ഇത്ര നന്നായി എഴുതാൻ കഴിയുന്നത്" ഡാഡി എഴുതുന്ന കവിതയൊന്നും ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. എല്ലാ ആഴ്ചയും മാതൃഭൂമിയും ഭാഷാപോഷിണിയുമൊക്കെ വീട്ടിൽ വരും. ഞാൻ തൊട്ടുനോക്കാറില്ല. ഇനിമുതൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കവിതയും സാഹിത്യവുമൊക്കെ ചിന്തയുടെ ഹൃദയത്തിലേക്കുള്ള എളുപ്പവഴിയാണ്പ്രണയം മനുഷ്യനെ പുതിയ വഴിയിലൂടെ നടത്തും എന്നു പറയുന്നത് വെറുതെയല്ല. ഡാഡിയെ പാറ്റി പറയാതെ എന്നെ കുറിച്ച് വല്ലതും പറയു കുട്ടി. ഞാൻ മനസ്സിൽ പറഞ്ഞു.
"മഹേഷ് നന്നായി ഫുട്ബോൾ കളിക്കും അല്ലെ" എന്റെ മനസ്സുവായിച്ചതുപോലെ അവൾ പറഞ്ഞു.
"എങ്ങിനെയറിയാം" ഞാൻ ചോദിച്ചു. ഞാനും വിനോദും SBT യുടെ ജൂനിയർ ടീം അംഗമായിരുന്നു. പലസ്ഥലത്തും കളിക്കാനായി പോയിട്ടുണ്ട്. പത്താം
💬 Comments
View all comments