Chapter Title : മഹേഷിന്റെ ചിന്തകൾ 3 [Solorider]
ഇവിടെ ആരും കാണില്ല. " ഞാൻ പറഞ്ഞു.
"എന്നാലും" അവൾ സംശയിച്ചു.
"നീ വന്നില്ലെങ്കിൽ ഞാൻ രണ്ടാം നിലയിൽ നിന്നും താഴേക്കു ചാടും" മുഖം കടുപ്പിച്ചു ഞാൻ പറഞ്ഞു.
മുഖം തിരിച്ചെന്നെ ഒന്ന് നോക്കി. എന്തോ പറയാൻ വരുമ്പോളേക്കും രാജിച്ചേച്ചി ബാത്രൂം വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞങ്ങൾ രണ്ടു ദിശയിലേക്ക് പോയി.അവൾ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. സമയം പതിവില്ലാതെ അന്ന് പതുക്കെ ഇഴഞ്ഞു നീങ്ങി. നൂറുവട്ടം ഞാൻ വാച്ചിലും ക്ലോക്കിലും മാറി മാറി നോക്കി. ഒരു മണിയോടെ രാജിച്ചേച്ചി ഊണുകഴിക്കാൻ വിളിച്ചു. ഒരുവിധം കഴിച്ചെന്നു വരുത്തി എഴുനേറ്റു. എന്റെയും മായയുടെയും കണ്ണുകൾ പലതവണ കൂട്ടിമുട്ടി. അവളുടെ മുഖത്തും നല്ല ആശങ്കയുണ്ടെന്ന് തോന്നി. ആരും ഒന്നും സംസാരിച്ചില്ല. രണ്ടുമണിയോടെ മായ വീട്ടിലേക്കു പോയി. രണ്ടരയോടെ രാജിച്ചേച്ചിയും പോയി. ഞാൻ വാതിലും ജനലുകളും ഭദ്രമായി അടച്ചു കർട്ടനിട്ടു. വീട്ടിനുള്ളിൽ അക്ഷമയോടെ കാത്തിരുന്നു.
മൂന്നുമണിയോടെ കാളിങ് ബെൽ മുഴങ്ങി. ഓടിച്ചെന്നുഞാൻ വാതിൽ തുറന്നു. നിരാശയായിരുന്നു ഫലം. ഏതോ പിരിവുകാർ. മമ്മിയും ഡാഡിയും ഇല്ലെന്നു പറഞ്ഞൊഴിവാക്കി വിട്ടു.
വീണ്ടും കാത്തിരിപ്പു തുടർന്ന്. സെക്കന്റുകൾക്ക് മണിക്കൂറിനെ ദൈർഖ്യം ഉണ്ടെന്നു തോന്നി.
മൂന്നേ മുപ്പത്തായപ്പോൾ വീണ്ടും ബെല്ലടിച്ചു. ഇത്തവണ മായത്തന്നെ ആയിരുന്നു.
ഇളം പച്ച ചുരിദാറണിഞ് എന്റെ മായാദേവി പ്രത്യക്ഷപ്പെട്ടു. മുഖത്തുനല്ല ടെൻഷൻ. ഞാൻ വേഗം കൈ പിടിച്ച് അകത്തേക്ക് കയറ്റി .
"എനിക്കു പേടിയാ. ഞാൻ പോയിക്കോട്ടെ" കയറിയപാടെ അവൾ പറഞ്ഞു.
"ഒരു പത്തു മിനിട്ടു കഴിഞ്ഞിട്ട് പോകാം" ഞാൻ അവളെകൂട്ടി മുകളിലേക്ക് പോകുന്നതിനിടയിൽ പറഞ്ഞു.
"രാജിച്ചേച്ചിയുടെ എന്ത് പറഞ്ഞു" മുറിയിലെത്തിയ ഞാൻ
💬 Comments
View all comments