Chapter Title : മഹേഷിന്റെ ചിന്തകൾ 4 [Solorider]
അറിയും.
ചിന്തയുടെ ഹൃദയമിടിപ്പ് എനിക്കു നന്നായി കേൾക്കാം.
"അങ്ങോട്ട് പോകണ്ട " ബെഞ്ചിൽ നിന്നും എഴുന്നേറ്റ എൻറെ കൈക്ക് പിടിച്ച് ചിന്ത പറഞ്ഞു.
"പേടിക്കണ്ട നോക്കട്ടെ" അവളുടെ കൈ വിടുവിച്ച് ഞാൻ വാതിലിന്റെ അടുത്തേക്ക് നടന്നു.
വിനോദ് വാതിൽ പടിയിൽ വഴിതടഞ്ഞുനിന്നു . പിന്നിൽ ആനന്ദും മറ്റു കുട്ടികളും.
സെക്കന്റുകൾക്ക് മണിക്കൂറിന്റെ ദൈർഖ്യമുള്ള നിമിഷങ്ങൾ.
ആറേഴ് കുട്ടികൾ ഓടിവന്ന് ക്ലാസ്സിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു.
വിനോദും മറ്റുകുട്ടികളും അവരെ തടഞ്ഞു. അവർ ബലം പ്രയോഗിച്ചെങ്കിലും വിനോടാവരെ തള്ളി മാറ്റി.
"മാറിനിക്കെടാ" കൂട്ടത്തിലെ നേതാവ് ആക്രോശിച്ചു.
"ഈ ക്ലാസ്സിൽ കയറി നിങ്ങളവനെ തൊടില്ല" വിനോദ് അക്ഷോഭ്യനായി പറഞ്ഞു.
"എന്നാലവനെ ഇപ്പൊ ഇറക്കിവിടണം" നേതാവുപറഞ്ഞു.
"ഇറക്കിവിട്ടില്ലേ നീ എന്തു ചെയ്യുമുമെടാ പന്നി" ആനന്ദ് ആക്രോശിച്ചു കൊണ്ട് അവനെ തള്ളി.
"ഇവിട കിടന്നു കളിച്ചാൽ നീയൊന്നും രണ്ടുകാലിൽ തിരിച്ചു പോവില്ല" ഞാനും മോശമാക്കിയില്ല.
"നീ യാരോടാണ് കളിക്കുന്നതെന്നറിയാമല്ലോ" കൂട്ടത്തിലെ മറ്റൊരുത്തൻ ഭീഷണ സ്വരത്തിൽ പറഞ്ഞു.
മറുപടി ക്ലാസ്സിലെ പിള്ളേരെല്ലാം ചേർന്ന് പുളിച്ച തെറിയഭിഷേകമായിരിന്നു. അവർ കോറിഡോറിൽനിന്ന് മറയുന്നതുവരെ ഇതു തുടർന്നു.
ചിന്തയുടെ മുൻപിൽ ഇമേജ് കാത്തുസൂക്ഷിക്കെണ്ടാതുകൊണ്ട് ഞാൻ തെറിയൊന്നും പറഞ്ഞുള്ള. വിനോദ് അക്ഷോഭ്യനായി നിന്നേയുള്ളു.
"നിങ്ങളെന്തിനാ അവരെ പിടിച്ചു തള്ളാനും കഴുത്തിനുപിടിക്കാനും പോയത്"
"നീ അവര് കാണിച്ച ചെറ്റത്തരം കണ്ടില്ലേ. കൊല്ലണം അവന്മാരെ" ആനന്ദ് പറഞ്ഞു
"അവന്മാരാരാണെന്ന് നിനക്കറിയില്ലേ. ഏതൊക്കെ വഴിക്ക് ഇടി വരുമെന്ന് പറയാൻ പറ്റില്ല" വിനോദ് പറഞ്ഞു.
ഈ സംഭവം എന്റെ മനസിലൂടെ ഒരു നിമിഷം മിന്നി മറഞ്ഞു.
"ആ പിള്ളേർ കൊട്ടേഷൻ കൊടുത്തതായിരിക്കുമോ" ? ഞാൻ വിനോദിനോട് ചോദിച്ചു. അടുത്ത കൊട്റ്റഷൻ എനിക്കായിരിക്കും.
"അവരുടെ കൊട്ടേഷൻ ആണെങ്കിൽ യൂത്തന്മാരാണ് വരിക" വിനോദ് പറഞ്ഞു.
"പിന്നെ വേറെയാര്" ഞാൻ അദ്ബുദ്ധപ്പെട്ടു
"ഒരു സാധ്യത സഹദേവ അങ്കിളിന്റെ ശത്രുക്കലാരെങ്കിലും ആയിരിക്കാനാണ്" വിനോദ് പറഞ്ഞു.
സ്കൂട്ടിയിൽ ഡ്യൂട്ടിക്ക് വരികയായിരുന്ന ചിന്തയുടെ മമ്മി ഞങ്ങളെ കണ്ടു നിർത്തി.
"നിങ്ങൾക്ക് നാളെ കോളേജില്ലേ" ആന്റി ചോദിച്ചു.
"ഞങ്ങളുടനെ പോകും" ഞാൻ പറഞ്ഞു. സമയം 7 മണിയായിരുന്നു. അങ്കിളിനോട് യാത്ര പറഞ്ഞു ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.
"അളിയാ ഞാനൊന്നു
💬 Comments
View all comments