0%

Chapter Title : മൈ ഡീമൻ 2 [മഹി]

Author : Kambikathakal Read All Parts 224

പൂർണനിലാവുപോലെ അനുദ്രയുടെ മനസ്സിൽ ജോഷ്വ നിറഞ്ഞുനിന്നു....

.

.

.

.

.

.

.

.

"ഇവിടെ നിർത്ത്......"

ജോഷ്വ പറഞ്ഞതും അരുൺ ബ്രേക്ക്‌ ചവിട്ടി....വണ്ടി ഒരു ഇരച്ചിലോടെ നിന്നു.... അധികാരഭാവത്തോടെയുള്ള അവന്റെ സംസാരം കേട്ട് അരുണിന് നീരസം തോന്നി....

ഹൈവേ റോഡിൽ നിന്ന് തിരിഞ്ഞ് വിതുര റൂട്ടിൽ ആയിരുന്നു അവർ.... ജോഷ്വ ഇറങ്ങുന്നതും വഴിയരികിൽ എന്തൊക്കെയോ അന്വേഷിക്കുന്നതും അരുൺ കണ്ടു.... ഒടുവിൽ റോഡരികിലെ ചേറിൽ നിന്ന് ഒരു വലിയ ബാഗ് വലിച്ചെടുത്തു, ടിക്കി തുറന്ന് ഉള്ളിലേക്ക് ഇട്ടു

ആക്‌സിഡന്റ് പറ്റിയ സമയത്ത് തെറിച്ചുപോയത് ആയിരിക്കുമെന്ന് അരുൺ ഊഹിച്ചു....

ജോഷ്വ വണ്ടിയിലേക്ക് കേറി ഇരുന്ന് ഒരുതരം അജ്ഞാപന ഭാവത്തിൽ വണ്ടി എടുക്കാൻ പറഞ്ഞു...

യാത്രയിൽ ഉടനീളം ഇടയ്ക്കിടെ അരുൺ ജോഷ്വയെ ശ്രദ്ധിച്ചു.... അവൻ ഇരിക്കുന്ന രീതി.... മുഖത്തെ അഹംഭാവം, കണ്ണുകളുടെ മൂർച്ച....ഒക്കെ അരുണിന്റെ മനസ്സിൽ അവനോടുള്ള ഇഷ്ടക്കേട് വളർത്തി

കാശിയുടെയും പിന്നാലെ അരുണിന്റെ വാഹനവും ഒരു രണ്ടുനില വീടിന്റെ ഇന്റർ ലോക്ക് പാകിയ മുറ്റത്തേക്ക് കയറി....ഗേറ്റിന് അരികിലെ മതിലിൽ, നെയിം പ്ലേറ്റിൽ 'ബൊഗെയ്ൻവില്ല' എന്ന് എഴുതിയിരുന്നു.... മൂന്ന് വർഷത്തേക്ക് വീട് റെന്റിനു എടുത്തപ്പോ അവർ തന്നെ സ്ഥാപിച്ചത് ആയിരുന്നു ആ name plate

ജോഷ്വയുടെ കാൽ പാദം നിലത്ത് പതിച്ചതും ശമിച്ചു നിന്ന മഴ ഒന്നുകൂടെ ശക്തി പ്രാപിച്ചു..... മഴ നാനയാതെ ആറുപേരും ഓടി സിറ്റൗട്ടിലേക്ക് കയറി, കാലം തെറ്റി പെയ്യുന്ന മഴ നോക്കി നിന്നു...

ജോഷ്വ തിണ്ണയിലേക്ക് ഇരുന്ന്, വലത് ഷോൾഡറിലും നെറ്റിയിലും ഇടയ്ക്കിടെ തടവി... തൂണിലേക്ക് ചാരി ഇരുന്നു...

"വേദന ഉണ്ടോ...."

സെഫന്യ

💬 Comments

View all comments