Chapter Title : മൈ ഡീമൻ 2 [മഹി]
അവന്റെ അരികിൽ വന്നിരുന്നു.....ജോഷ്വ അവളെ വെറുതെ നോക്കി.... കണ്ണുകൾ കൂർമയോടെ തുറന്ന് ഏതൊരു മുഖം മൂടിയും പിളർന്നു നോക്കുന്ന നോട്ടം...സെഫന്യ പതറിപ്പോയി
അനുദ്ര ഉമ്മറ വാതിൽ തുറന്ന് അകത്തേക്ക് കയറി.... വാതിൽ തുറന്നത് കയറുന്നത് വിശാലമായ ഇടനാഴിയിലേക്ക്, താഴെ മൂന്ന് മുറികൾ, ഒരു ഡെയിനിങ് റൂം, അടുക്കള, സ്റ്റോർ റൂം.... മുകളിലെ നിലയിലും മൂന്ന് മുറികൾ...
"ജോഷ്വ വരു...ഞാൻ മുറി കാണിച്ചു തരാം...."
അരുൺ കൊണ്ടുവന്ന ജോഷ്വയുടെ ബാഗ് വാങ്ങിച്ച് കൈയിൽ പിടിച്ചു, നാൻസി അവനെയും വിളിച്ച് പടികൾ കയറി മുകളിലത്തെ നിലയിലേക്ക് പോയി.... കാശിയുടെ മുഖം ഇരുണ്ടു, അരുണിന്റെ കൈ തോളിൽ പതിഞ്ഞതും അവൻ ഒന്നുമില്ലെന്ന് തല അനക്കി ചിരിച്ചു......
ഓരോരുത്തരുടെയും ഭാവങ്ങൾ സെഫന്യ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.... മുകളിലേക്കുള്ള പടികൾ കയറുന്ന ജോഷ്വയെ നോക്കി അവൾ മൊബൈൽ കൈയിൽ എടുത്തു....
"I met a guy today who is having an inverted cross around his neck... His name is Joshua and I felt him as something else"
Whatsappil ഫാദർ എന്ന് സേവ് ചെയ്തിരുന്ന നമ്പറിലേക്ക് സെഫന്യ ടെക്സ്റ്റ് ചെയ്തു...
.
.
.
"ഫ്രഷ് ആയി വരൂ.....ഫുഡ് എടുത്ത് വക്കാം "
ജോഷ്വക്കുള്ള മുറി തുറന്നുകൊടുത്തുകൊണ്ട് നാൻസി പറഞ്ഞു.... അവൻ ഇടതുകൈ നീട്ടി അവളുടെ കൈയിൽ നിന്നും തന്റെ ബാഗ് വാങ്ങി, മുറിക്ക് അകത്തുകയറി....പിന്തിരിഞ്ഞ് നടക്കുന്നവന്റെ ഉറച്ച മാംസളമായ പുറത്ത് കാണുന്ന മുറിവുകൾ കണ്ട്
നാൻസിക്ക് ഉള്ളിൽ ഒരു വേദന അനുഭവപ്പെട്ടു.... അവിടവിടെ ഒത്തിരി മുറിഞ്ഞിട്ടുണ്ട്....ഒരുകൈകൊണ്ട് എന്ത്
💬 Comments
View all comments