0%

Chapter Title : മൈ ഡീമൻ 2 [മഹി]

Author : Kambikathakal Read All Parts 230

കഴുത്തിൽ അണിഞ്ഞിരുന്ന കുരിശുമാല എടുത്തുകാണിച്ചു.... ഒടിഞ്ഞ കൈ ഹാങ് ചെയ്യാതെ നെഞ്ചോട് ചേർത്ത് മടക്കി വച്ചിരിക്കുന്നു....

കൈ ഇങ്ങനെ വച്ചിരുന്നാൽ എങ്ങനെയാ.... കൈക്ക് ബലം കൊടുക്കാതെ തൂക്കി ഇട്ടിരുന്നാലല്ലേ ഒടിഞ്ഞിടം പെട്ടെന്ന് ഊറിപിടിക്കു....

എന്തിനോ അനുവിന് ഉള്ളിൽ ദേഷ്യം തോന്നി.... ഇന്ന് കണ്ടുമുട്ടിയ ഒരാൾക്കുവേണ്ടി ഉള്ളം എന്തിനിങ്ങനെ വ്യാകുലപ്പെടുന്നു എന്നുമാത്രം അവൾക്ക് മനസ്സിലായില്ല....

"ഈ രാത്രി  ഇനി എങ്ങോട്ടാണ്...."

അവന്റെ വസ്ത്രധാരണം കണ്ട് പുറത്തെവിടേക്കോ പോകാൻ ഇറങ്ങിയതാണെന്ന് തെറ്റിദ്ധരിച്ച് അനു ചോദിച്ചു....സമയം ഏകദേശം പതിനൊന്ന് മണി കഴിഞ്ഞിരുന്നു....

"കുട്ടി കുട്ടിയുടെ കാര്യം നോക്ക്...."

അവളോട് സംസാരിക്കാൻ തീരെ താല്പര്യം ഇല്ലാത്തതുപോലെ അവൻ ബെഡിൽ വന്നിരുന്നു

കുട്ടിയോ... അവന്റെ മുഖം കണ്ടാൽ തന്റെ പ്രായമേ തോന്നിക്കു.... എത്ര വയസ് ഉണ്ടാകും, 19?അല്ലെങ്കിൽ 20...അതിൽ ഏറില്ല....

അന്ന് അത്താഴം കഴിക്കാൻ ജോഷ്വ താഴേക്ക് വന്നില്ല.... ഒന്നും വേണ്ടെന്ന് അവൻ നാൻസിയോട് പറഞ്ഞിരുന്നു....

"ജോഷ്വയുടെ കഥ എങ്ങനെയാണ്, തന്നെപറ്റി കൂടുതൽ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്....?"

കിടക്കുന്നതിനുമുമ്പ് ജഗ്ഗിൽ കുടിക്കാനുള്ള വെള്ളവുമായി ജോഷ്വയുടെ മുറിയിലേക്ക് വന്നതായിരുന്നു നാൻസി....അവൻ അവളെ മടുപ്പോടെ നോക്കി

"ട്രിവാൻഡ്രം, പട്ടത്തെ st Marta ഓർഫണേജിൽ ആണ് വളർന്നത്.... ഇപ്പൊ ednou യൂണിവേഴ്സിറ്റിയിൽ ഡിസ്റ്റന്റായി degree ചെയ്യുന്നു..."

തീരെ താല്പര്യം ഇല്ലാത്തതുപോലെ അവൻ പറഞ്ഞു..... പക്ഷെ അവനെക്കുറിച്ച് സകലതും നാൻസിക്ക് അറിയണമായിരുന്നു....അതിന് പിന്നിൽ കാശിയുടെ കർശന സമ്മർദ്ദവും ഉണ്ടായിരുന്നു

"ഓഹ്... അപ്പോ എത്ര age ഉണ്ട് ഇയാൾക്ക്...."

"23....."

"കാശിയുടെ same age..... അല്ല താൻ എങ്ങനെയാ... I mean ചിലവുകൾ ഒക്കെ...

"അത്.....!!!!"

ഹെഡ്ബോർഡിൽ ചാരിയിരുന്ന ജോഷ്വ  ഇടത്തേക്ക് ചരിഞ്ഞ്

💬 Comments

View all comments