0%

Chapter Title : മൈ ഡീമൻ 2 [മഹി]

Author : Kambikathakal Read All Parts 231

ഇടതുകൈ നീട്ടി കട്ടിലിനു സമീപം നിലത്ത് വച്ചിരുന്ന ബാഗ് തുറന്ന് തന്റെ ക്യാൻവാസ് സ്കെച്ച് ബുക്ക്‌ കൈലെടുത്തു... അത് നാൻസിക്ക് നേരെ ഉയർത്തി

അവളുടെ കണ്ണുകൾ വിടർന്നു.... അവന്റെ അരികിലായി ബെഡിൽ ഇരുന്നുകൊണ്ട് ആ ബുക്കിലെ ഓരോ പേജും അവൾ മറിച്ചുനോക്കി....ഓരോ പുറവും വരകളിലൂടെ മാന്ത്രികമായ മറ്റൊരു ലോകം തന്നെ അവൻ സൃഷ്ടിചിട്ടുള്ളതുപോലെ നാൻസിക്ക് തോന്നി.... അത്രയും മനോഹരമായ ചിത്രങ്ങൾ

.

.

"ഇരുപത്തിമൂന്ന് വയസ് ....അച്ഛനും അമ്മയും ഇല്ല... വളർന്നതൊക്കെ ട്രിവാൻഡ്രം ഉള്ളൊരു  ഓർഫണേജിൽ...ആള് നല്ലൊരു ആർട്ടിസ്റ്റാ കേട്ടോ..."

രാത്രി കാശിയുടെ നെഞ്ചിൽ കിടക്കുമ്പോൾ നാൻസി പറഞ്ഞു....

"നാളെ നീ അവന്റെ ആ ബുക്ക് എടുത്ത് നോക്കണം കാശി... ഞെട്ടിപ്പോകും....തലനാരിഴവരെ അവൻ വരച്ചിരിക്കുന്നത് അത്ര ഭംഗി ആയിട്ടാണ്..."

"മ്മ്ഹ്ഹ്...."

അവൻ താല്പര്യം ഇല്ലാത്തതുപോലെ മൂളി...

"ആളൊരു പ്രത്യേക ടൈപ്പാ.... വാട്സ്ആപ്പ് ഇൻസ്റ്റാഗ്രാം അങ്ങനെ ഒരു സോഷ്യൽ മീഡിയയിലും ഇല്ല... ആകെക്കൂടെ ഒരു മെയിൽ ഐഡി ഉണ്ട്.....

എന്റെ ഒരു ഫോട്ടോ വരച്ചുതരണമെന്ന് ഞാൻ പറഞ്ഞു

പിന്നെയാ നാക്ക് പിഴ അറിഞ്ഞേ... അവന്റെ കൈ.... ഞാൻ കാരണം"

"പോട്ടെ....."

അവളുടെ ശബ്ദം ഇടറിയത് കേട്ട് കാശി നാൻസിയുടെ മുടിയിൽ സ്നേഹത്തോടെ തലോടി അശ്വസിപ്പിച്ചു...

ബൊഗെയ്ൻവില്ലയിലെ ലൈറ്റുകൾ അണഞ്ഞു....പക്ഷെ രണ്ടുപേരെമാത്രം നിദ്ര അനുഗ്രഹിചില്ല....

" Bring him to mee...."

അർത്ഥ രാത്രി  മൊബൈലിലേക്ക് വന്ന മറുപടി സെഫന്യ വായിച്ചു

തുടരും....

💬 Comments

View all comments