Chapter Title : മൈ ഡീമൻ 3 [മഹി]
ശരീര അവയവങ്ങളിൽ ഞെരിയുന്നില്ലെന്ന് ഉറപ്പുവരുത്തി....അവൾക്ക് തല പൊളിയുന്നതുപോലെ തോന്നി
"സ്വപ്നം കണ്ടോ...."
സെഫന്യയുടെ ചോദ്യം കേട്ട് അനു തല ചരിച്ച് മുറിയുടെ ഒരു ഭാഗത്തേക്ക് നോക്കി.... അവിടെ മുട്ടുകുത്തിനിൽക്കുകയായിരുന്ന സെഫന്യ വീണ്ടും കണ്ണുകൾ അടച്ച് കൈ മുകളിലേക്ക് ഉയർത്തി പ്രാർത്ഥനയിൽ മുഴുകി
അനു ഒന്ന് മുഖം അമർത്തി തുടച്ച് എഴുന്നേറ്റു, ബെഡിൽ ഇരുന്ന് സെഫന്യയെ നോക്കി.... വെളുപ്പിന് എഴുന്നേറ്റിരുന്നുള്ള അവളുടെ പ്രാർത്ഥന ഒരു പതിവായിരുന്നു...തന്റെ സ്ഥിരം കാഴ്ച!!!
അനു എഴുന്നേറ്റ് ബാത്‌റൂമിൽ കയറി ഫ്രഷ് ആയി.... അലമാരയിൽ നിന്നൊരു പാവാടയും ടോപ്പും ധരിച്ചു.. അടുക്കളയിലേക്ക് നടന്നു.... പതിവിന് വിപരീതമായി അന്ന് അടുക്കളയിൽ ലൈറ്റ് നേരത്തെ തെളിഞ്ഞിരുന്നു...
"ഇതാരാ ഈ നേരത്ത്....."
അടുക്കളയിൽ കയറിയതും ഉള്ളിൽ നിൽക്കുന്ന ആളെകണ്ട് അവൾ ഞെട്ടി....ജോഷ്വ....അവൻ കിച്ചൺ ഷെൽഫിൽ എന്തോ തിരയുകയായിരുന്നു....
"എ... എന്താ നോക്കുന്നെ...."
അനുദ്രയുടെ ശബ്ദം വിറകൊണ്ടു....അവൾ സ്വയം ചുണ്ടിലൊന്ന് വിരൽ തൊട്ടു....
"കോഫീ പൌഡർ...."
"ഇവിടെ... ഇവിടെ ഇരിപ്പുണ്ട്..."
അവൾ ഷെൽഫിന്റെ ഒരു അറ്റത്തുനിന്നും കോഫീ പൌഡർ എടുത്തു അവന്റെ കൈയിൽ വച്ചുകൊടുത്തു....
ഇടതുകൈകൊണ്ട് അവൻ കോഫി ഉണ്ടാക്കുന്നത് അനുദ്ര നോക്കി നിന്നു.... ഒടുവിൽ ഒരു മഗ് കോഫി തന്റെ നേരെ നീണ്ടുവന്നതും അവൾ ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി....
"തല വേദന കുറയും..... "
ജോഷ്വ പറഞ്ഞതും അവൾ യന്ത്രികമായി അവന്റെ കൈയിൽ നിന്നും കോഫി വാങ്ങി ചുണ്ടോണ്ട് ചേർത്തു....
"ആഹാ...."
കോഫിയുടെ സ്വാദ് നാവിൽ തൊട്ടതും അവൾ അറിയാതെ പറഞ്ഞു.... ജോഷ്വയുടെ ചുണ്ടുകളിൽ ലളിതമായൊരു പുഞ്ചിരി മിന്നിമാഞ്ഞു
ആ ചുണ്ടുകൾക്ക് ഇത്ര ഭംഗി.... കണ്ണുകളിലെ തിളക്കം....
💬 Comments
View all comments