0%

Chapter Title : മൈ ഡീമൻ 3 [മഹി]

Author : Kambikathakal Read All Parts 187

കിഴക്കുനിന്നും കുമിഞ്ഞുകൂടുന്ന മേഘങ്ങൾ വർഷിച്ച മിന്നലിന്റെ പ്രകാശത്തിൽ അവന്റെ രൂപം ഒരു അസുരനെപ്പോലെ തോന്നിച്ചു....

ജോഷ്വ....അനുദ്രയുടെ അധരം മന്ത്രിച്ചു

നാൻസിയുടെ കാർ സ്റ്റാർട്ട്‌ ചെയ്ത് റിവേഴ്‌സ് എടുത്ത കാശിയും മിററിലൂടെ അവനെ കണ്ടിരുന്നു....അവന്റെ കണ്ണുകൾ കുറുകി

"Strange....."

.

.

.

.

.

.

St തെരേസ കോളേജിന്റെ പാർക്കിംഗ് ഏരിയയിൽ അരുൺ കാർ നിർത്തി ....നാലുപേരും പുറത്തേക്ക് ഇറങ്ങി.... അവൻ തങ്ങളെ ശ്രദ്ധിക്കുന്ന കുട്ടികളെയും, ക്യാമ്പസും ആകമാനം ഒന്ന് വീക്ഷിച്ചു....

ഒരു വർഷത്തിനു മുമ്പ് തങ്ങൾ കണ്ടുമുട്ടിയ ഇടം....വന്ന നാൾ മുതൽ കാശി എല്ലാവരുടെയും കണ്ണിലൊരു ക്യാമ്പസ് ഹീറോ ആയിരുന്നു.... നാൻസിയെ റാഗിംഗ് ചെയ്തതിന്റെ പേരിൽ ആദ്യദിവസംതന്നെ സീനിയേർസുമായി തല്ലുപിടിച്ച... പെൺകുട്ടികൾ നെഞ്ചിലേറ്റി നടന്ന ഒരുവൻ....

അരുണും കാശിയും സ്വദേശമായ കൊല്ലത്തെ ഒരു സർക്കാർ സ്കൂളിൽ  ഒന്നിച്ച് പഠിച്ചവരായിരുന്നു....കോളേജിന്റെ ആരംഭദിവസങ്ങളിൽ

എപ്പോഴോ അനുദ്രയും സെഫന്യയും കൂടെക്കൂടെ.... കണ്ട നാൾ മുതൽ അനുദ്ര പതുങ്ങിയ സ്വഭാവക്കാരിയാണ്..... ആഭരണങ്ങളെ വെറുക്കുന്ന, മിതമായി മാത്രം സംസാരിക്കുന്ന ഒരുവൾ....ആ സുന്ദരി എപ്പോഴോ ഹൃദയത്തിൽ കയറിപറ്റിയിരുന്നു... അനുദ്രയെ ഓർത്തതും അവന്റെ ഹൃദയം മുറുകി

പിന്നെയും ഒരുമാസത്തോളം കഴിഞ്ഞതിനു ശേഷമാണ് അഞ്ചുപേരും ഷെയർ ഇട്ട് ബൊഗൈൻ വില്ല റെന്റിനെടുത്തത്

തങ്ങൾക്കുപിന്നാലെ അരുൺ ഇല്ലെന്ന് തോന്നിയതും നാൻസി  തിരിഞ്ഞു നോക്കി.... കാറിനരികിൽ നിന്ന് അവൻ അവരെതന്നെ നോക്കി നിൽക്കുകയാണ്....

"ഡാ... വരുന്നില്ലേ...."

"ദാ വരുന്നു...."

അവൻ നിറഞ്ഞ ചിരിയോടെ അവർക്കുപിന്നാലെ ഓടി.... പത്തുമണിയോടെ ക്ലാസ്സുകൾ ആരംഭിച്ചു....ആദ്യത്തെ ഇന്റർവെല്ലിന് ശേഷമാണ് കാശി എത്തിയത്

" അവന് ഉച്ചക്ക് കഴിക്കാൻ ഭക്ഷണം എന്തെങ്കിലും ഓർഡർ ചെയ്യണ്ടേ.... "

💬 Comments

View all comments