0%

Chapter Title : മൈ ഡീമൻ [മഹി]

Author : kkstories Read All Parts 150

വീണു....

"മാത്യൂസ് chapter 19: 4

സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു അത് നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും ഇരുവരും ഒരു ദേഹമായി തീരും  അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്....."

അവർ ചിരിയോടെ അവരുടെ ശവശരീരങ്ങളെ മറികടന്നു ഉള്ളിലേക്ക് നടന്നു...മുകളിലെ നിലയിലേക്കുള്ള പടികൾ കയറി....

അച്ഛനും അമ്മയും മരണപ്പെട്ടത് അറിയാതെ അവിടെ ഒരു പെൺകുട്ടി തന്റെ മുറിയിൽ ഏതോ സ്വപ്നങ്ങളും മുറുകെ പിടിച്ച് മയക്കമായിരുന്നു.

.

.

.

.

.

.

.

ഡിസംബറിലെ രാത്രിയുടെ മഞ്ഞിനെയും തണുപ്പിനെയും ഭേദിച്ച് കൊച്ചി നാഷണൽ ഹൈവയിലൂടെ നാൻസിയുടെ ടിയാഗോ വളരെ വേഗത്തിൽ സഞ്ചരിച്ചു.... ക്രിസ്തുവിന്റെ ജനനത്തിനായി മാനവർ ഒരുങ്ങി തുടങ്ങുന്ന ദിവസങ്ങളിൽ ഒന്നായിരുന്നു അത്....

നിലാവ് മങ്ങി, തെളിഞ്ഞു നിന്നിരുന്ന ആകാശത്ത് ഇരുണ്ട മേഘങ്ങൾ പടരുന്നത് കണ്ട് അവൾ ഗിയർ മാറ്റി ആക്‌സിലേറ്ററിൽ കാലമർത്തി... മഴ വരുന്നെന്ന് തോന്നുന്നു ....

"പൊന്നു, കോളേജ് കഴിഞ്ഞാൽ സമയത്തിന് ഇറങ്ങിക്കൂടെ നിനക്ക്..."

ചെവിയിൽ തിരുകിയിരുന്ന നെക്ക് ബേന്റിലെ ഇയർ ബഡ്‌സിലൂടെ അന്നയുടെ ശകാരം നാൻസി കേട്ടു.... അവൾക്ക് ചിരി വന്നു....

"ഇങ്ങനെ ചൂടാവല്ലേ അന്നമ്മേ....."

"ചൂടാവാതെ പിന്നെ.... സമയം ഒൻപത് കഴിഞ്ഞു... ഇതുവരെ നിനക്ക് എന്താ അവിടെ പണി...."

"സീനിയേഴ്സിന് നാളെ ചെറിയൊരു ഡാൻസ് പ്രോഗ്രാം ഉണ്ട്... ഞാനിച്ചിരി സ്റ്റെപ് പഠിപ്പിച്ചുകൊടുത്തു വൈകിയതാ എന്റെ അന്നാമ്മോ...."

"മ്മ്ഹ്ഹ് സൂക്ഷിച്ച് പോകാൻ നോക്ക്"

അപ്പുറം കാൾ കട്ട് ആയതും  ഡാഷ് ബോർഡിൽ ഇരുന്ന മൊബൈലിലേക്ക് നാൻസി നേർത്ത പുഞ്ചിരിയോടെ നോക്കി....  സ്റ്റീറിങ് തിരിച്ച് വണ്ടി ഒരു ഇടറോഡിലേക്ക് കയറ്റി....

കണ്ണുകൾ മൊബൈൽ ലോക്ക് സ്‌ക്രീനിൽ തെളിഞ്ഞു കാണുന്ന തന്റെ പപ്പയുടെയും മമ്മയുടെയും മുഖത്തേക്ക് നീണ്ടു.... ഇരുവരും തന്നെ ചുംബിക്കുന്ന ഫോട്ടോ ആയിരുന്നു അത്....അവളുടെ കണ്ണുകൾ നിറഞ്ഞു... ഇരുവർക്കും തന്നോട് വലിയ സ്നേഹമാണ്

പൊടുന്നനെ!!!!

ഒരുനിമിഷത്തെ അശ്രദ്ധ.... ശക്തമായ ഇടിയുടെ ശബ്ദം കേട്ട് അവൾ ഞെട്ടിതരിച്ചുകൊണ്ട് റോഡിലേക്ക് നോക്കി.... മിന്നൽ പിണരുകളുടെ കഠിനമായ പ്രകാശം അവളുടെ കണ്ണുകളെ മറച്ചു....

💬 Comments

View all comments