0%

Chapter Title : മൈ ഡീമൻ [മഹി]

Author : kkstories Read All Parts 150

വലതുകാൽ ബ്രേക്കിൽ അമരുമ്പോഴും തന്റെ വാഹനം തട്ടി ഒരാൾ തെറിച്ചുവീഴുന്നത് നാൻസി അറിഞ്ഞു... വലിയൊരു ഞരക്കത്തോടെ കാറ് നിശ്ചലമായി....മുന്നിലേക്ക് ആഞ്ഞുപോയ  അവൾ വെപ്രാളത്തോടെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി

ശക്തമായ ഇടിമിന്നലുകളുടെ അകമ്പടിയോടെ മഴ ഭൂമിയിലേക്ക് ആർത്തലച്ചു പെയ്തു തുടങ്ങി ,....രക്തം വാർന്നൊലിച്ച്, നേർത്ത പിടച്ചിലോടെ ഒരു ശരീരം, കോരിച്ചൊരിയുന്ന ആ മഴയത്ത് അവളെ കാത്തെന്നപോലെ കിടക്കുന്ന ഒരുവന്റെ രൂപം നാൻസിയുടെ മനസ്സിൽ തെളിഞ്ഞു....

"ന്റെ കർത്താവെ.... "

നാൻസിയുടെ കാലുകൾ വേച്ചുപോയി....കാറിന്റെ ഹെഡ്ലൈറ്റിന്റെ പ്രകാശത്തിൽ നടുറോഡിൽ മഴയത്ത് കുതിർന്ന് അർത്ഥനഗ്നനായി കമിഴ്ന്നുകിടക്കുന്ന ഒരുവനെ അവൾ കണ്ടു....

അയാൾ അനങ്ങുന്നില്ല....നാൻസിയുടെ നെഞ്ചിടിപ്പ് ഉയർന്നു....താൻ കാരണം.... ഒരുനേരത്തെ പിഴവ്, അശ്രദ്ധ...എന്തുചെയ്യും.... ഹൈവേയിൽ നിന്ന് തിരയുന്ന ഒരു വിജനമായ ഇടറോഡ്.....  ഒരുനിമിഷത്തേക്ക് അവളുടെ ഹൃദയം കഠിനമായി മരവിച്ചു.... ഉപേക്ഷിച്ചുപോയാലോ.... മരിച്ചുപോയിട്ടുണ്ടാകുമോ....

അവളുടെ കൈ പിടച്ചിലോടെ അയാൾക്കുനേരെ നീണ്ടു... വിരൽ തുമ്പുകൾ വിറച്ചു.... അവളുടെ വിരലുകളും അയാളുടെ ശരീരവും തമ്മിൽ നൂലിഴ വ്യത്യാസം ബാക്കിയായി നിൽക്കെ കമിഴ്ന്നുകിടന്നിരുന്ന അയാൾ പിടഞ്ഞെഴുന്നേറ്റു....

നാൻസി ഭയന്ന്, മലർന്നടിച്ച് പിന്നിലേക്ക് വീണു.... കൈ രണ്ടും നിലത്ത് കുത്തി ആ മനുഷ്യൻ എഴുന്നേൽക്കുന്നത് നാൻസി നോക്കി കിടന്നു... എഴുന്നേറ്റ് നിന്ന അയാൾ നടു വളച്ച്, കൈ മുഷ്ടികൾ രണ്ടും മുറുക്കി ആകാശത്തേക്ക് മുഖം ഉയർത്തി നോക്കി...

മരിവിച്ചിരുന്ന ഹൃദയം മിടിച്ചു... സമനില വീണ്ടെടുത്തതും അവൾ ചാടി എഴുന്നേറ്റ് തലയൊന്ന് കുടഞ്ഞു.... മുന്നിൽ നിൽക്കുന്ന മനുഷ്യനെ ആശ്വാസത്തോടെ നോക്കി.... ഭാഗ്യം അയാൾക്കൊന്നും പറ്റിയിട്ടില്ല....

"ഞാൻ പെട്ടെന്ന്, ശ്രദ്ധിക്കാതെ... എന്തെങ്കിലും, എന്തെങ്കിലും പറ്റിയോ....അയ്യോ നെറ്റി മുറിഞ്ഞിട്ടുണ്ടല്ലോ"

രക്തം വാർന്നൊഴുകുന്ന അവന്റെ നെറ്റിയിലെ മുറിവിലേക്ക് നാൻസി ദൃഷ്ടി അമർത്തി നാൻസി .... മുഖത്തുകൂടെ ഒഴുകിയ രക്തം അയാളുടെ ചുണ്ടുകളെയും നനച്ച് മഴയിൽ ലയിച്ചു

അയാൾ ഒന്നും മിണ്ടീല... അവളെയൊന്ന് ചുഴിഞ്ഞ് നോക്കി റോഡിലൂടെ മുന്നിലേക്ക് നടന്നു.... കാലുകൾ ഇടറി... പതിയെ, വളരെ പതിയെ, തൂവലിനെക്കാൾ മൃദുവായി അയാൾ മുന്നിലേക്ക് മറിഞ്ഞുവീണു...

.

.

.

.

.

.

.

"വലതുകൈക്ക് ചെറിയ പൊട്ടൽ ഉണ്ട്....നെറ്റി മുറിഞ്ഞിട്ടുണ്ട്,.സ്കാൻ ചെയ്തായിരുന്നു

ഇല്ല... സ്കാനിങ്ങിൽ വേറെ

💬 Comments

View all comments