0%

Chapter Title : മൈ ഡീമൻ [മഹി]

Author : kkstories Read All Parts 154

ഒരു ഭാവത്തോട് വാത്സല്യം തോന്നി....

ബില്ല് സെറ്റിൽ ചെയ്ത് തിരികെ വരുന്ന സമയം ഹോസ്പിറ്റലിന്റെ കവാടം കടന്നുവരുന്നവരെ നാൻസി കണ്ടു.....

കാശിനാഥൻ, അരുൺ,  സെഫന്യ , അനുദ്ര

.... വിതുരക്ക് അടുത്തൊരു രണ്ടുനില വീട് റെന്റിന് എടുത്തിട്ടുണ്ട്...അവിടെയാണ് താൻ ഉൾപ്പടെ അഞ്ചുപേരും താമസിക്കുന്നത്,...

നാൻസിയെ കണ്ടയുടനെ കാശി അവളെ ഹഗ് ചെയ്തു...

"നിനക്ക് എന്തെങ്കിലും പറ്റിയോ...."

അവൻ ആകുലതയോടെ അവളുടെ മുഖത്ത് തലോടി

"എനിക്കൊന്നും പറ്റീല... ഇച്ചിരി പേടിച്ചു.... അതാ എല്ലാരേയും വിളിചെ...."

അവൾ തെല്ലൊരു ജാള്യതയോടെ പറഞ്ഞു

"കക്ഷി എവിടെ...."

"നല്ല ചൂടിലാ...."

നാൻസി ഒബ്സെർവേഷനിലേക്ക് ചൂണ്ടി കാണിച്ചു....കാശിയും അരുണും ഒബ്സെർവേഷനിലേക്ക് പോയതും സെഫന്യയും അനുവും അവളുടെ കൈ കവർന്നു....

"എന്താ ഉണ്ടായേ പൊന്നു...."

"ശ്രദ്ധയൊന്ന് മാറിയതാ.....റോഡിൽ നിന്ന അവനെ ഞാൻ കണ്ടില്ല...."

"അവനോ....?..."

ആക്‌സിഡന്റ് പറ്റിയ ആളെ അവൻ എന്ന് വിശേഷിപ്പിച്ചത് കേട്ട് അനു ചോദിച്ചു.... ഒരാളെ വണ്ടി തട്ടി എന്നല്ലാതെ മറ്റൊന്നും അവൾ അറിഞ്ഞിരുന്നില്ല

"മ്മ്ഹ്ഹ് നമ്മുടെ പ്രായം ഉണ്ടാവും...."

Aa

"അഹ്‌ണോ.... "

.

.

.

.

കാശിനാഥനും അരുണും ഒബ്സെർവേഷൻ റൂമിലേക്ക് കയറി, ബെഡിൽ ഇരുന്ന് തന്റെ പ്ലാസ്റ്റർ ഇട്ട കൈയിലേക്ക് നോക്കിയിരിക്കുന്ന  ജോഷ്വയുടെ അരികിലേക്ക് ഇരുവരും വന്നു....

"ഇപ്പൊ എങ്ങനെ ഉണ്ട്...."

ജോഷ്വയുടെ ചുമലിൽ പിടിച്ച് കാശി ചോദിച്ചതും അവനാ കൈ തട്ടി മാറ്റി....

"എന്റെ atm card അവൾ കൊണ്ടുപോയി.... അതൊന്ന് വാങ്ങിച്ച് തന്നിരുന്നെങ്കിൽ എനിക്ക് പോകാമായിരുന്നു ...."

"ഓഹ്.... ഡാ അരുണേ നീ പോയി അതിങ്ങ് വാങ്ങിച്ചിട്ട് വാ...."

"ആഹ്ടാ...."

ജോഷ്വയെ ഒന്ന് നോക്കി അരുൺ പുറത്തേക്ക് പോയി....

"സീ ജോഷ്വ.... തന്റെ അവസ്ഥ എനിക്ക് മനസ്സിലാകും.....അവളുടെ ശ്രദ്ധയില്ലായ്മ കൊണ്ട് പറ്റിയതാ...."

വളരെ താഴ്ന്ന സ്വരത്തിൽ കാശി സംസാരിച്ചു.... നാൻസിയുടെ പേരിൽ മറ്റ് നിയമനടപടികൾ ഒന്നും ഉണ്ടാകാതെ ഇരിക്കാനായിരുന്നു അവന്റെയാ സമീപനം....

"ക്ഷമിച്ചു....... കഴിഞ്ഞില്ലേ...."

ജോഷ്വാ കാശിയെ ഇരുത്തി നോക്കി പറഞ്ഞു....

"ജോഷ്വ  എവിടെയാ താമസം....ഞങ്ങൾ കൊണ്ടാക്കാം...."

"സാരമില്ല... ഞാൻ പൊയ്ക്കോളാം...."

" രാത്രി... അതും ഈ അവസ്ഥയിൽ.... ഇയാൾ എവിടെയാണ് താമസം എന്ന് പറയു....

💬 Comments

View all comments