0%

Chapter Title : മൈ ഡീമൻ [മഹി]

Author : kkstories Read All Parts 155

"

ജോഷ്വ കാശിയുടെ മുഖത്തേക്ക് ഉറ്റുനോക്കി....

"എനിക്ക് പോകാൻ ഒരിടം ഇല്ല.... ഏതെങ്കിലും ലോഡ്ജ് കിട്ടുമോന്ന് അന്വേഷിച്ച് നടന്നപ്പോഴാണ് അവളെന്റെ നെഞ്ചത്തേക്ക് വണ്ടി കൊണ്ട് കയറ്റിയത്...."

"ഏഹ്.... അപ്പോ ഇതുവരെ എവിടെയായിരുന്നു ..."

"ദേവി ലോഡ്ജിൽ.... അവിടന്ന് ഇറങ്ങേണ്ടി വന്നു...."

"വീട്ടിൽ ആരൊക്കെ ഉണ്ട്....."

"ആരുമില്ല.... "

ജോഷ്വ എഴുന്നേറ്റതും അവന്റെ കൈത്തണ്ടയിൽ അഞ്ചു നീളൻ വിരലുകൾ മുറുകി.... നാൻസി ആയിരുന്നു അത്....കൂടെ അനുദ്രയും സെഫന്യയും അവൾക്ക് പിന്നിലായി ഉണ്ടായിരുന്നു....

തന്റെ കൈയിൽ മുറുകുന്ന നാൻസിയുടെ കൈയിലേക്ക് ജോഷ്വ നോക്കി... അവന്റെ കണ്ണുകൾ കൂർത്തുവന്നു

"ഞങ്ങൾ സ്റ്റുഡന്റ്സ് ആണ്.... ഇവിടെ അടുത്തൊരു  വീട് റെന്റിന് എടുത്തിട്ടുണ്ട്.... അവിടെ ഇപ്പോഴും ഒരു ബെഡ്‌റൂം ഒഴിഞ്ഞു കിടക്കുകയാണ്.... കൈ ഭേദം ആകുന്നതുവരെ ജോഷ്വക്ക് അവിടെ നിൽക്കാം....."

"പൊന്നു നീയെന്താ ഈ പറയുന്നേ....."

"കാശി...."

നാൻസി കണ്ണുകൾ കൊണ്ട് കാശിയെ നോക്കി തടഞ്ഞു...

"ഞാൻ കാരണം ആണ്...."

നാൻസി പ്രതീക്ഷയോടെ ജോഷ്വയെ നോക്കി....താൻ കാരണം ഉണ്ടായൊരു അപകടം....

അവൻ അനാഥൻ ആയിരുന്നു.... ബന്ധുക്കളും സ്വന്തക്കാരും ഇല്ലാത്തൊരുവൻ......  ജോഷ്വ നേഴ്സിനോട് സംസാരിക്കുന്നത് അവൾ കേട്ടിരുന്നു

ജോഷ്വ നാൻസിയെയും.... ആം പൗച്ചിൽ ബന്ധിക്കപ്പെട്ട തന്റെ ഒടിഞ്ഞ കൈയിലേക്കും നോക്കി....

"ശരി.... സമ്മതിച്ചു...."

ജോഷ്വ പറഞ്ഞുതീർന്നതും കാശി നാൻസിയുടെ കൈ പിടിച്ച് പുറത്തേക്ക് നടന്നു.... ഒരു ചുമരിനപ്പുറം അവരെന്തൊക്കെയോ സംസാരിക്കുകയും,  ധാരണയിൽ എത്തുകയും ചെയ്തു

ഈ സമയങ്ങളിലെല്ലാം സെഫന്യ ജോഷ്വയെ ശ്രദ്ധിക്കുക  ആയിരുന്നു.... വെളുത്തിട്ട് നന്നേ ആകർഷണീയനായ ഒരുവൻ... വേറിട്ട് ഉറച്ചു നിൽക്കുന്ന അവന്റെ ശരീരത്തിൽ അങ്ങിങ്ങായി നേർത്ത പോറലുകളും മുറിവുകളും ദൃശ്യമാണ്...ഞരമ്പുകൾ പിണഞ്ഞുനിന്ന ഉറച്ച മാറിന് അഴകായി ധരിച്ചിരുന്ന കുരിശിന്റെ ലോക്കറ്റ്!!!!ഇല്ല.... അതൊരു സാധാരണ കുരിശ് അല്ല.... Upside - down cross

ഡെമോനിക് സിംമ്പൽ.....എന്തോ കണ്ടെത്തിയതുപോലെ സെഫന്യയുടെ കണ്ണുകൾ കുറുകി....

തുടരും....

💬 Comments

View all comments