Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 7 [രേണുക]
വന്നത് വണ്ടി എവിടെ ഇട്ടേക്കുവാ ?
"ഹഹഹഹ ... അതോ ഈ ഫ്ലാറ്റിൽ തന്നെ 2 ഫ്ലോർ മുകളിൽ ഞാൻ റൂം റെന്റിനു എടുത്തു ....
"ഹേ അത് എപ്പോ .... ? (അതിശയത്തോടെ ചോദിച്ചു )
"അതൊക്കെ എടുത്തു നീ തന്നെ അല്ലെ പറഞ്ഞത് ... ഇവിടെ വിസിറ്റർസ് 10മണി കഴിഞ്ഞ പറ്റില്ല , അത് മാത്രം അല്ല ആര് വന്നാലും റെജിസ്റ്ററിൽ പേര് എഴുതണം എന്ന് .... ഇതാകുമ്പോൾ സേഫ് അല്ലെ ഞാനും ഇപ്പൊ ഇവിടെ ഉള്ള ആണെല്ലോ ...
"ഹ്മ്മ് അത് ഒക്കെ പക്ഷെ CCTV ഇങ്ങോട്ട് വരുന്നത് കാണില്ലേ ?
"പേടിക്കേണ്ട ഞാൻ അത് നോക്കി ലിഫ്റ്റിന്റെ ഏരിയ മാത്രം ആണ് കാമറ ഉള്ളത് ... ഏത് റൂമിലേക്കു പോകുന്നു എന്നത് അതിൽ പെടില്ല
"ഓ അപ്പൊ എല്ലാം പ്ലാൻ ചെയ്തിട്ട് ഉള്ള വരവ്വ് ആണല്ലേ
ഋഷി അവളെ ചേർത്ത് പിടിച്ചു ....
"ഇപ്പോൾ മനസ്സിൽ ആയില്ലേ നിനക്കു വേണ്ടി ഞാൻ ഏത് അറ്റം വരെയും പോകും എന്ന്
"ഇയ്യെടാ ... ഇത് ഒരു ശീലം ആകേണ്ട .... നീ ചായ കുടിച്ചിട്ട് പോയെ ... ഇവിടെ അതികം നിൽക്കേണ്ട
"നിനക്കു ഇതുവരെ ... പേടി മാറിയില്ലേ ....
"പേടി അല്ല .... ഓവർ റിസ്ക് എടുക്കാൻ വയ്യ അതാണ് ....
"മ്മ്മ് നിന്നെ കാണണം എന്ന് തോന്നുമ്പോൾ ഞാൻ ഇങ്ങു വന്നോളാം ഇന്നലെ വന്നത് പോലെ
"ഓ ആയിക്കോട്ടെ ....
സംസാരിച്ചു ഇരുന്നു ഓൺലൈൻ വഴി ഫുഡ് ഓർഡർ ചെയ്തു
💬 Comments
View all comments