Chapter Title : മൈ ഡിയർ രേണുക
പറ്റാത്ത ഒരുദിവസം.അന്ന് സ്കൂളിൽ പോയിട്ട് തിരിച്ചുവരുമ്പോൾ നല്ലമഴയും കാറ്റും ആയിരുന്നു. തുള്ളിക്ക് ഒരുകുടം പേമാരി എന്ന പോലുള്ള മഴ.രേണുവും കൂട്ടുകാരി മായയും കൂടെഒരുമിച്ചാണ് വന്നു കൊണ്ടിരുന്നത്,മായയുടെ വീട് കഴിഞ്ഞുവേണം രേണുവിന്റെ വീട്ടില് എത്താൻ.മായയുടെ വീട്ടില് എത്തിയപ്പോൾ അവൾപോയി, രേണുപിന്നെ ഒറ്റക്കായി നടപ്പ്. കുറച്ചുകഴിഞ്ഞപ്പോൾ ഒരു വലിയ കാറ്റ്വീശി അടിച്ചു....അവിടെ ഉള്ളപലതും മറിച്ചിട്ട് ഒരു വല്ലാത്ത കാറ്റ്...അവളുടെ കുടയുടെ അടിയിലൂടെ കേറിഅടിച്ച കാറ്റ്കുടയുടെ എല്ലാ കമ്പിയും ഒറ്റ അടിക്കുഒടിച്ചു..."ശോ... ഈ കാറ്റ് ..." ഒടിഞ്ഞ കുട ഒന്ന്നേരെ ആക്കാൻ നോക്കി രേണു...പറ്റുന്നില്ല...അത് വല്ലാതെ നശിപ്പിച്ചുആ കാറ്റ്..."എന്തൊരു മഴയാ ഇത്....ഇനി മായയുടെ വീട്ടിലേക്കും തിരിച്ചുപോകാൻപറ്റില്ല...അവിടെ ചെല്ലുമ്പോഴേക്കുംഞാൻ നനഞ്ഞു കുളിക്കും..." ഒരുനിമിഷം രേണു ആലോചിച്ചു നിന്നു...പിന്നെ ഒന്നും ആലോചിക്കാതെതൊട്ടടുത്ത വീട്ടിലേക്ക് ഓടി കേറി...അവരുടെ വരാന്തയിൽ കേറി നിന്നു ..."ചേച്ചി... ആരുമില്ലേ ഇവിടെ.." അവൻകയ്യും കാലും ചേർത്ത് പിടിച്ച്തലയിൽ കുടയും വച്ച് വിളിച്ചു കൂവി.വരാന്തയിൽ ആണെങ്കിലും അടിക്കുന്നകാറ്റിൽപകുതി മഴയും അവളുടെ ദേഹത്തേക്ക്വീഴുന്നുണ്ടായിരുന്നു..."ആരാ അത്..." അകത്തു നിന്ന് ഒരു മദ്ധ്യവയസ്കയുടെ ശബ്ദം...കതകു തുറന്ന് ഒരുചേച്ചി പുറത്തു വന്നു..."മോൾ ഏതാ.... ഇങ്ങുകേറി വാ"അടിക്കുന്നമഴയെ കൈ കൊണ്ട് തടുത്തു ആചേച്ചി അവളെ അകത്തേക്ക് വിളിച്ചു."ഭയങ്കര മഴ ചേച്ചി... ഞാൻഗോപിനാഥന്റെ മോളാ..ചേച്ചിഅറിയുമോ എന്നറിയില്ല... " രേണുപറഞ്ഞു.."ആ... ഗോപിയേട്ടന്റെ മോളാണോ?ഇവിടുത്തെ ചേട്ടന്റെ കൂട്ടുകാരനാമോളുടെ അച്ഛൻ" ചേച്ചി പറഞ്ഞു..."മോൾ സ്കൂളിൽ നിന്ന് വരുന്നവഴി ആണോ?"അതെ ചേച്ചി... കുടഇവിടെ വന്നപ്പോ ഒടിഞ്ഞുപോയി...അടുത്ത് വീട് കണ്ടപ്പോ ഇങ്ങോട്ട്ഓടി കേറിയതാ..." രേണു പറഞ്ഞു.."മോൾ തല ഒന്ന് തോർത്തു... " ഒരു തോര്ത്ത്എടുത്തു കൊടുത്തു കൊണ്ട് ചേച്ചി പറഞ്ഞു."എന്റെ കുട്ടിയും ഇവിടെയാ പഠിക്കുന്നെ... മോൾ എത്രേലാ?" ചേച്ചി
💬 Comments
View all comments