Chapter Title : മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 1 [Freddy Nicholas]
ഇല്ലങ്കിൽ പിന്നെ അങ്ങനെ തന്നെയല്ലേ തോന്നുക.
ഞാൻ അന്ന് ഉച്ചയോടെ ഊണ് കഴിക്കുന്നതിനിടെ മമ്മയോട് യോട് ചോദിച്ചു... മമ്മ "റേച്ചൽ" വരാറില്ലേമമ്മ...??
ഒണ്ട്... ഇടക്കൊക്കെ വരാറുണ്ട്.... ഇനി മറ്റന്നാളോ മറ്റോ വരുന്നുണ്ടെന്ന് പറഞ്ഞാരുന്നു... എന്തോ അറിയില്ല...
ആ കൊച്ചിന്റെ കാര്യം അങ്ങനെയാ... വന്നാപറയാം വന്നൂന്ന്... അത്രതന്നെ....
ആ പെണ്ണ് ഇവിടെ ഉണ്ടായിരുന്ന പ്പോൾ ഒച്ചയും അനക്കവും ബഹളവും ഒക്കെ ഉണ്ടായിരുന്നു... ആ ഒരു കുറവ് തീർച്ചയായും ഉണ്ട്.
ഇപ്പൊ മുൻപത്തെ പോലല്ല മോനെ... പഠിക്കാൻ ഒത്തിരിയുണ്ടാവും അതാ, അവധി കിട്ടിയാലും അവളിങ്ങോട്ടു വരാൻ മെനക്കെടാത്തത്.
ഇവിടെ എത്തിയാൽ അവളുടെ പഠിപ്പൊക്കെ കണക്കാ.... പോരാത്തതിന് നല്ല ഉഴപ്പാണ്.
ഒന്നുകിൽ സകല നേരം ടീവി കണ്ടോണ്ടിരിക്കും അല്ലങ്കിൽ നല്ല ഉറക്കം ഇതല്ലാത്ത വേറെ എന്താണുള്ളത്...
ആ അതിരിക്കട്ടെ കഴിഞ്ഞ പരീക്ഷകളൊക്കെ എങ്ങനെ...? അവൾ കൊള്ളാമോ...?
ആ... എന്ന് പറയുന്നു... ദൈവം തമ്പുരാൻ അറിയാം. കൊള്ളാമോ ഇല്ലയോ എന്ന്...
ഞാൻ ചോദിക്കുബോൾ ഒക്കെ പറയും കൊള്ളാം, ഓക്കേയാണ്, പിണ്ണാക്കാണ് എന്നൊക്കെ, റിസൾട്ട് വന്നാ അറിയാം, കൊള്ളായിരുന്നോ, ഇല്ലയോന്ന്.
ആരുടേയും നിർബന്ധം കൊണ്ട് ആ കോഴ്സ് എടുത്തതല്ല... അവൾക്ക് തന്നെതോന്നി തെരഞ്ഞെടുത്തതാണ്...
ബീ. എസ്. സീ നഴ്സിങ് ഇപ്പൊ നല്ല സ്കോപ് ഉള്ള ജോലിയാണ് എന്ന് പറയുന്നു...
നിന്റെ പപ്പയോടു ചോദിച്ചപ്പോൾ പൂർണ്ണ സമ്മതവും കിട്ടി...
ഏതായാലും പഠിച്ചു പാസ്സായാൽ വിദേശങ്ങളിൽ ഈസിയായി ജോലി കിട്ടും എന്നത് തന്നെ വലിയ കാര്യം...
ഈ കാലത്ത് പെൺപിള്ളേരെ കെട്ടിച്ചു വിടാൻ നമ്മള് വിചാരിച്ചത് പോലല്ല...
ആരുടെ കൈയ്യിലുണ്ട് ഇത്രയും പണം. ഇതാവുമ്പോ, ഡൗറിയുടെ കാര്യത്തിൽ ഇത്തിരി കനം കുറയും.
അതെന്താ മമ്മ... അവൾ നമുക്ക് അന്യയൊന്നുമല്ലല്ലോ... നമ്മടെ തന്നെ കൊച്ചല്ലേ...
ഈ വീട്ടിലെ മൂന്നു പേരുടെ സമ്പാദ്യം പോരെ അവളെ അന്തസ്സായിട്ട് കെട്ടിച്ചു വിടാൻ....?? മമ്മയുടെ യുടെ വിശദീകരണം ഒക്കെ കേട്ട് ഞാനും പറഞ്ഞു.
ആ, അങ്ങനെയൊക്കെ ആണ് കരുതുന്നത്, അങ്ങനെ തന്നെ ആയാൽ കൊള്ളാം.
ഇപ്പോഴത്തെ കാലത്ത് പെൺകുട്ടികൾ അവരവരുടെ സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണം... അതാ ഇത്തിരി സേഫ്., അല്ലേ മോനെ..
അതൊക്കെ ശരി തന്നെ മമ്മ... പക്ഷെ ഞാനും പപ്പയും കൂടി സമ്പാദിക്കുന്നത് പിന്നെ ആർക്കു വേണ്ടിയാ... അവൾക്കും കൂടിയല്ലേ... അങ്ങനെ വേർതിരിച്ചു കാണേണ്ടതുണ്ടോ, മമ്മ..??
അപ്പൊ ഞാൻ എന്നെ പരിചയപ്പെടുത്തിയില്ല ഞാൻ "മെൽവിൻ"
"മെൽവിൻ ഡിസൂസ" പപ്പയുടെ ദുബൈയിലെ ബിസ്സിനെസ്സ് നോക്കി നടത്തുന്നത്
💬 Comments
View all comments