0%

Chapter Title : മൈ ഡിയർ യക്ഷി 2 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 3026

നീ പറയണ്ട .... പോരെ.... ഇനി ഇറങ്ങാലോ...?"

ഞാൻ ഒറ്റയടിക്ക് പറഞ്ഞു ഡോർ തുറക്കാൻ തുടങ്ങി...

"ഹു... ഹു.. ജിത്തേട്ടാ... എന്തുന്നാ ഏട്ടാ... പ്ലീസ്..."

എൻ്റെ ഇടം കൈതണ്ടയിൽ ഇരുകൈക്കൊണ്ടും പിടിച്ച് വലിച്ച് അമ്മു ഇരുന്ന് ചിണുങ്ങി... ഇവളുടെ ഈ ചിണുങ്ങലിൽ ആണ് ഞാൻ പണ്ടുമുതൽക്കേ വഴങ്ങിപ്പോകുന്നത്...

പക്ഷേ ഇപ്പൊൾ ഞാൻ അറിയാതെ അമ്മുവിൻ്റെ ചേഷ്ടകൾ ഒരുപാട് ആസ്വദിച്ചുപോകുന്നു... അറിയില്ല എനിക്ക്... മനസ്സിനെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്... പക്ഷേ അമ്മുവിൻ്റെ സമീപനം അവളിലേക്ക് എന്നെ അടുപ്പിക്കുന്നു...

"നീ വല്യ വലിച്ച് നീട്ടൽ ഇല്ലാതെ കാര്യം പറയ്... എനിക്ക് പോയിട്ട് വേറെ പണിയുള്ളതാ..."

വേറെ പ്രത്യേകിച്ച് ഒന്നുമില്ല... എന്നാലും അവളുടെ ലാഗിങ് കണ്ട് ഞാൻ പറഞ്ഞു. പക്ഷേ കക്ഷി എന്തോ ടെൻഷനിൽ ആണ്...

"അമ്മൂസേ...ൻ്റെ പൊന്ന് കാര്യം പറയ്ഡാ... ഞാൻ വഴക്ക് പറയില്ല... പ്രോമിസ്..."

ഞാൻ അമ്മുൻ്റെ കയ്യിൽ കൈ വെച്ച് ഉറപ്പ് നൽകിക്കൊണ്ട് പറഞ്ഞു...ഇപ്പോ ആൾടെ മുഖം ഒന്ന് തെളിഞ്ഞു...

"അതേ... ജിത്തേട്ടാ... എന്നെ ഒരു ചെക്കൻ ഇഷ്ടാണ് എന്നൊക്കെ പറഞ്ഞു പ്രൊപ്പോസ് ചെയ്തു എന്ന് പറഞ്ഞില്ലേ... ല്ലേ... അവനോട് ഞാൻ കുറേ പറഞ്ഞു ഇഷ്ടല്ലന്നു... പക്ഷേ അവൻ ആണേൽ കേൾക്കുന്നില്ല... അവസാനം ഞാൻ പറഞ്ഞു എനിക്ക് ഒരാളെ ഇഷ്ടാണെന്നും.. ആള് എൻ്റെ മുറച്ചെറുക്കൻ ആണെന്നും.. കെട്ടാണെങ്കില് ആ ആളെ മാത്രം കേട്ടോളു എന്നൊക്കെ പറഞ്ഞു..."

എൻ്റെ കിളി പാറി...ഇവൾ ഇതെന്തൊക്കെയാ പറയുന്നേ... ഇനി ഇവൾ അവനോട് കാര്യമായിട്ട് പറഞ്ഞതാണോ... എൻ്റെ മനസ്സാകെ കുഴയാൻ തുടങ്ങി... ഇങ്ങനെ ഒരു ചെക്കൻ പുറകെ നടക്കുന്ന കാര്യം പറഞ്ഞിട്ടുണ്ട്... പക്ഷേ ഇപ്പോ പറഞ്ഞത് ഇപ്പോഴാണ് ഞാൻ അറിയുന്നത്... സാധാരണ എന്തുണ്ടേലും അവൾ പറയുന്നതാ... പക്ഷേ ഇതെന്താവോ പറയാഞ്ഞേ... അറിയില്ല

"എന്നിട്ട്.... എന്താ ഇപ്പൊ..."

ഞാൻ അമ്മുൻ്റെ പ്ലാൻ മൊത്തം അറിയുവാൻ വേണ്ടി ചോദിച്ചു...

"പക്ഷേ അവൻ

💬 Comments

View all comments