0%

Chapter Title : മൈ ഡിയർ യക്ഷി 2 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 3027

പറഞ്ഞു നീ ചുമ്മാ ഓരോന്ന് പറഞ്ഞു എന്നെ ഒഴിവാക്കാൻ നോക്കണ്ട... എനിക്ക് നിന്നെ ഇഷ്ടം ആണെന്നൊക്കെ വീണ്ടും പറഞ്ഞു.....അപ്പൊ എന്താന്നു വെച്ചാല് ആ ചെക്കൻ ആണ് അവിടെ നിക്കുന്നെ.. പേര് നവിൻ... ഈ നിക്കുന്നതാ എൻ്റെ ഫ്രെണ്ട്സ്. നവ്യ, സിയ..... അപ്പൊ"

ലേശം മാറി ഒരു മരത്തിനടുത്തായി നിൽക്കുന്ന ഒരുത്തനെ ചൂണ്ടി കാണിച്ചുകൊണ്ട് അമ്മു പറഞ്ഞു... ശേഷം ഞങ്ങളുടെ കാറിൻ്റെ അടുത്ത് നിൽക്കുന്ന അമ്മുൻ്റെ ഫ്രണ്ട്സ് ആയ രണ്ടവളുമ്മാരെ കാണിച്ചു പറഞ്ഞ് നിർത്തി....

"ശരി...ഇനി ഞാൻ എന്താ ചെയ്യണ്ടേ...?"
ഞാൻ സംശയത്തോടെ ചോദിച്ചു...

"അതേ ഏട്ടാ... നമ്മക്ക് ആദ്യം എൻ്റെ ഈ ഫ്രണ്ട്‌സിൻ്റെ അടുത്ത് നിന്ന് കുറച്ച് നേരം സംസാരിക്കാം..... അപ്പൊ ആ ചെക്കൻ ഇങ്ങോട്ട് വരും... എന്നോട് ഞാൻ പറഞ്ഞത് എന്തായിന്നു എന്ന് ഉറപ്പായും ചോദിക്കും... "

ഞാൻ ഒന്നു പകച്ചു... ഇവൾ ഇത് അടി വാങ്ങിത്തരാൻ ഉള്ള പുറപ്പാട് ആണോ എന്നായി എൻ്റെ സംശയം... നമ്മള് രജനികാന്ത് ഒന്നുമല്ലല്ലോ... ഒരു കൂട്ടം ആൾക്കാരെ ഇടിച്ചിടാൻ... ഞാൻ ഇനി എന്താ എന്ന ഭാവത്തോടെ അമ്മുനെ നോക്കി.....

"അപ്പൊ ഞാൻ പറയുന്ന കാര്യങ്ങൾ ശരിയാണോ എന്ന് ഏട്ടനോട് അവൻ ചോദിക്കും... അപ്പൊ അത് ശരിയാണെന്ന് പറഞാൽ മാത്രം മതി... കേട്ടാ..."

അവൾ എന്നെ നോക്കി കേണു... എന്നിട്ട് ഒരു കുറുമ്പുള്ള ചിരി ചിരിച്ചു... ആഹാ എന്താ ഫംഗി.... എല്ലാം കഴിയുമ്പോൾ ഇങ്ങനെ തന്നെ നിന്നാതി.....ഇപ്പോഴത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ ഏരിയ സെക്രട്ടറി ആരാണാവോ ഇപ്പോ... മുൻപ് എനിക്ക് പരിചയം ഉള്ള ഒരു സുഹൃത്ത് ആയിരുന്നു... എന്നാലും എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിളിക്കാം ഒരു സേഫ്റ്റിക്ക്... എന്തായാലും ഒരു ഗാങ്ങിനെ ഒറ്റക്ക് നേരിടാൻ സാധാരണ മനുഷ്യന്മാരെക്കൊണ്ട് സാധിക്കില്ല... എന്തായാലും നമുക്ക് സമാധാനം ആണ് വലുത്... 🕊️ PEACE...☮️

ഞങ്ങൾ ഇരു ഡോറും തുറന്ന് പുറത്തേക്ക് ഇറങ്ങി...

💬 Comments

View all comments