0%

Chapter Title : മൈ ഡിയർ യക്ഷി 2 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 32.9K

അവൾ ഇങ്ങനെ FM - ൽ പാടുന്ന ഗാനങ്ങൾക്കൊപ്പം. ചെറുതായി മൂളിക്കൊണ്ട് ഇരുന്നു... അമ്മു അത്യാവശ്യം പാട്ടൊക്കെ പാടും..ചെറുപ്പത്തിൽ പാട്ടൊക്കെ പഠിക്കാൻ പോയിട്ടുണ്ട്.. പിന്നെ എൻ്റെ കൂടെ കളിക്കാൻ സമയം കിട്ടാത്തതുകൊണ്ട് കക്ഷി ആ പരിപാടി അങ്ങ് നിർത്തി.... എന്നാലും അസോസിയേഷൻ നടത്തുന്ന വാർഷിക പരിപാടികളിൽ പാട്ടൊക്കെ പാടാറുണ്ട്. അവിടെ അത്യാവശ്യം ഫാൻബേസും ഉണ്ട് അവൾടെ പാട്ടിന്...

കോളേജ് എത്തി...ഞാൻ വണ്ടി മെല്ലെ അകത്തേക്ക് കയറ്റി... സെക്യൂരിറ്റി ചേട്ടനെ എനിക്ക് അത്യാവശ്യം പരിചയം ഉണ്ട്... ഈ കോളേജിൽ ആണ് ഞാൻ ഡിഗ്രി എടുത്തത്... പിന്നെ പുറത്തും വച്ചും പുള്ളിയെ പരിചയം ഉണ്ട്. ഡാഡി വഴിയാണെന്ന് മാത്രം... അതുകൊണ്ട് ഒരു ചിരിയിലൂടെ പുള്ളി പൊയ്ക്കോളാൻ പറഞ്ഞു...

മൊത്തം പല നിറത്തിലുള്ള കിളികളുടെ മേളം... ഒപ്പം കുറേ ആൺകുയിലുകളും അവിടെ ഇവിടെയുമായി പാറി നടക്കുന്നു... ഇപ്പോഴത്തെ പിള്ളേര് കൊള്ളാം എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് വണ്ടി പാർക്ക് ചെയ്തു. പഴയ കലാലയഭംഗി ഒരിക്കൽകൂടി ആസ്വദിക്കാം എന്ന് കരുതി.അമ്മുനെ ഒന്ന് നോക്കിക്കൊണ്ട് വണ്ടിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയ നേരം... പെട്ടെന്ന്...

"ജിത്തേട്ടാ... ഇറങ്ങല്ലേ..നിക്ക്... എനിക്ക്.. ഒരു കാര്യം പറയാനിണ്ട്... പ്ലീസ്..."

അമ്മു അല്പം ടെൻഷനോടെ എന്നോട് യാചിച്ചു. മുഖത്ത് നിഷ്കളങ്കത നിറഞ്ഞു നിൽക്കുന്നു... അപ്പൊ എന്തോ ഒപ്പിക്കാൻ ആണ്...

ഞാൻ എന്താ എന്ന് ചോദിച്ചു.

"അത് ..അതേ... ആദ്യം എന്നെ വഴക്ക് പറയൂലാന്ന് സത്യം ചെയ്... എന്നാലെ പറയൂ...."

അമ്മു കൊഞ്ചിക്കൊണ്ട് പറഞ്ഞ് കൈ വെള്ള എനിക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു...

"അങ്ങനെ ആണോ... എന്നാ നീ പറയണ്ട .... പോരെ.... ഇനി

💬 Comments

View all comments