0%

Chapter Title : മൈ ഡിയർ യക്ഷി 2 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 32.9K

സാധാരണ എന്തുണ്ടേലും അവൾ പറയുന്നതാ... പക്ഷേ ഇതെന്താവോ പറയാഞ്ഞേ... അറിയില്ല

"എന്നിട്ട്.... എന്താ ഇപ്പൊ..."

ഞാൻ അമ്മുൻ്റെ പ്ലാൻ മൊത്തം അറിയുവാൻ വേണ്ടി ചോദിച്ചു...

"പക്ഷേ അവൻ പറഞ്ഞു നീ ചുമ്മാ ഓരോന്ന് പറഞ്ഞു എന്നെ ഒഴിവാക്കാൻ നോക്കണ്ട... എനിക്ക് നിന്നെ ഇഷ്ടം ആണെന്നൊക്കെ വീണ്ടും പറഞ്ഞു.....അപ്പൊ എന്താന്നു വെച്ചാല് ആ ചെക്കൻ ആണ് അവിടെ നിക്കുന്നെ.. പേര് നവിൻ... ഈ നിക്കുന്നതാ എൻ്റെ ഫ്രെണ്ട്സ്. നവ്യ, സിയ..... അപ്പൊ"

ലേശം മാറി ഒരു മരത്തിനടുത്തായി നിൽക്കുന്ന ഒരുത്തനെ ചൂണ്ടി കാണിച്ചുകൊണ്ട് അമ്മു പറഞ്ഞു... ശേഷം ഞങ്ങളുടെ കാറിൻ്റെ അടുത്ത് നിൽക്കുന്ന അമ്മുൻ്റെ ഫ്രണ്ട്സ് ആയ രണ്ടവളുമ്മാരെ കാണിച്ചു പറഞ്ഞ് നിർത്തി....

"ശരി...ഇനി ഞാൻ എന്താ ചെയ്യണ്ടേ...?"
ഞാൻ സംശയത്തോടെ ചോദിച്ചു...

"അതേ ഏട്ടാ... നമ്മക്ക് ആദ്യം എൻ്റെ ഈ ഫ്രണ്ട്‌സിൻ്റെ അടുത്ത് നിന്ന് കുറച്ച് നേരം സംസാരിക്കാം..... അപ്പൊ ആ ചെക്കൻ ഇങ്ങോട്ട് വരും... എന്നോട് ഞാൻ പറഞ്ഞത് എന്തായിന്നു എന്ന് ഉറപ്പായും ചോദിക്കും... "

ഞാൻ ഒന്നു പകച്ചു... ഇവൾ ഇത് അടി വാങ്ങിത്തരാൻ ഉള്ള പുറപ്പാട് ആണോ എന്നായി എൻ്റെ സംശയം... നമ്മള് രജനികാന്ത് ഒന്നുമല്ലല്ലോ... ഒരു കൂട്ടം ആൾക്കാരെ ഇടിച്ചിടാൻ... ഞാൻ ഇനി എന്താ എന്ന ഭാവത്തോടെ അമ്മുനെ നോക്കി.....

"അപ്പൊ ഞാൻ പറയുന്ന കാര്യങ്ങൾ ശരിയാണോ എന്ന് ഏട്ടനോട് അവൻ ചോദിക്കും... അപ്പൊ അത് ശരിയാണെന്ന് പറഞാൽ മാത്രം മതി... കേട്ടാ..."

അവൾ എന്നെ നോക്കി കേണു... എന്നിട്ട് ഒരു കുറുമ്പുള്ള ചിരി ചിരിച്ചു... ആഹാ എന്താ ഫംഗി.... എല്ലാം

💬 Comments

View all comments