0%

Chapter Title : മൈ ഡിയർ യക്ഷി 2 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 3031

ഞാൻ നവിനോട് പറഞ്ഞു ഈ പ്രാവശ്യം കപ്പ് അടിക്കാൻ... അവൻ ശ്രമിക്കാം ചേട്ടാ, കളി കാണാൻ വരണം എന്നൊക്കെ പറഞ്ഞു... ജിഷ്ണുവിനെ അന്വേഷിച്ചെന്ന് പറഞ്ഞേക്ക് എന്നും പറഞ്ഞു ഞങൾ വണ്ടിയുടെ അടുത്തേക്ക് നടന്നു... എല്ലാം കഴിഞ്ഞ് സമയം 11:30 ആയി... ഇതിനിടയ്ക്ക് അമ്മ രണ്ട് തവണ വിളിച്ചു... ഇപ്പോ എത്താം എന്ന സ്ഥിരം ഡയലോഗ് കാച്ചി...

ഇന്നത്തെ സംഭവത്തെ കുറിച്ച് വിശദമായി വീട്ടിൽ ചെന്നിട്ട് ചോദിക്കാം എന്ന് തീരുമാനിച്ചു.

"അമ്മൂസെ അപ്പൊ ഞാൻ ഇറങ്ങാണേ... ഏട്ടൻ ഈവനിംഗ് വരാട്ടോ...."

കുഞ്ഞിപ്പിള്ളേരെ നഴ്സറിയിൽ ആക്കി യാത്ര പറയുന്ന പോലെ അമ്മുനോട് പറഞ്ഞ് ഞാൻ വണ്ടിയിൽ കയറി... കയറിയ പാടെ അമ്മു അപ്പുറത്തെ ഡോർ തുറന്ന് കയറി സീറ്റിൽ ഇരുന്നു...

"നീ എങ്ങോട്ടാ... പോയി ക്ലാസ്സിൽ കേറടി കൊരങ്ങി..."

ഞാൻ അമ്മുൻ്റെ ചെവിക്ക് പിടിക്കാനായി കൈ നീട്ടിക്കൊണ്ട് പറഞ്ഞു... അവസാനം പിടുത്തം കിട്ടി...

"ഇസ്... ഏട്ടാ... വിട്.... ഇന്ന് ക്ലാസിക്കേറിയില്ലേലും പ്രശ്നം ഇല്ല... പ്ലീസ്... ഞാൻ കൂടി വന്നോട്ടെ.... പ്ലീസ് ജിത്തേട്ടാ... പ്ലീസ്..."

അമ്മു എൻ്റെ കൈ വിടിച്ചുകൊണ്ട് കിടന്ന് കെഞ്ചി... ഒപ്പം മുഖത്തെ സ്ഥിരം എക്സ്പ്രെഷൻസും...

ഞാൻ അവളെ ഒന്നു ഇരുത്തി നോക്കി....

"പ്ലീസ് ... നല്ല ഏട്ടനല്ലേ... എൻ്റെ പുന്നാര ഏട്ടനല്ലേ... പ്ലീസ്... ഞാനിനി ഏട്ടൻ പറയുന്നത് എല്ലാം കേൾക്കാം... പ്ലീസ്... കുറെ നാളായില്ലേ ഏട്ടൻ്റെ കൂടെ പുറത്തൊക്കെ കറങ്ങിട്ട്..... പ്ലീസ് ജിത്തേട്ടാ.... "

മിഠായിക്ക് വേണ്ടി കെഞ്ചുന്ന കുഞ്ഞിപ്പിള്ളേരെ പോലെയുള്ള ഭാവത്തോടെ അമ്മൂസ് എന്നോട് യാചിച്ചു... ഒപ്പം എൻ്റെ മുടിയിലും മുഖത്തും തലോടിക്കൊണ്ടിരുന്നു...

"അപ്പൊ കഴിഞ്ഞ ആഴ്ച നമ്മൾ എല്ലാരും കൂടി സിനിമക്ക് ഒക്കെ പോയത് മറന്നാ നീ.."

നല്ല സിനിമ വരുമ്പോൾ വീക്കെൻഡിൽ കാണാൻ പോകും. ലുലു, അല്ലേൽ ഓബ്രോണിൽ ആവും പോവുക. പിന്നെ ഫുഡ് ഒക്കെ കഴിച്ചു, എന്തേലും

💬 Comments

View all comments