0%

Chapter Title : മൈ ഡിയർ യക്ഷി 2 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 3032

ചെറിയ പർച്ചേസ് ചെയ്തു, ലേശം കറങ്ങി രാത്രി ആവും തിരിച്ചെത്താൻ. എൻ്റെ വാലായി അമ്മുവും നന്ദുട്ടനും ഉണ്ടാവും. രണ്ടെണ്ണം കൂടി തല്ലിട്ട് അവസാനം എൻ്റടുത്ത് വരും. നന്ദു ചെറുതായതുകൊണ്ട് ഞാൻ അവൻ്റെ ഒപ്പാണ് നിക്കാറ്. അതുകൊണ്ട് അമ്മു സാധാരണ ഉള്ള പിണക്കം കാണിക്കും പിന്നെ ഞാൻ പിന്നാലെ ചെന്ന് സമാധാനിപ്പിക്കണം. ഇതാണ് അജണ്ട. ഞാൻ മുന്നേ പറഞ്ഞത് പോലെ ആ നിമിഷങ്ങൾ ആസ്വദിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടാണ്... ഇപ്പോളാണെങ്കില് അങ്ങനത്തെ നിമിഷങ്ങൾ ഉണ്ടാവാൻ അത് ഞാൻ ഒരുപാട് ആഗ്രഹിച്ച് പോകുന്നു. അറിയാതെ...

"അത്.. എല്ലാരും ഒരുമിച്ചല്ലേ പോയെ... ഏട്ടൻ്റെ കൂടെ മാത്രം പോയിട്ട് കുറെ ആയില്ലേ... പ്ലീസ് ജിത്തേട്ടാ... പ്ലീസ്... പ്ലീസ്... പ്ലീസ്...."

ഞാൻ അവൾക്ക് വഴങ്ങിക്കൊടുക്കുവാൻ വിരലുകൊണ്ട് എൻ്റെ കയ്യിൽ ഞൊണ്ടിക്കൊണ്ട് അമ്മു പറഞ്ഞു.

"അതൊക്കെ ശരി തന്നെ... പക്ഷേ ക്ലാസ് കളിഞ്ഞിട്ടുള്ള ഒരു പരിപാടിയും വേണ്ട മോളൂ... "

ഞാൻ പൂർണമായും എതിർത്തുകൊണ്ട് സ്നേഹത്തോടെ പറഞ്ഞു... അമ്മു എന്നെ നോക്കി പതിയെ പ്ലീസ് പ്ലീസ് എന്ന് വാ കൊണ്ട് ശബ്ദമില്ലാതെ പറയുന്നുണ്ട്... ഞാൻ അമ്മുൻ്റെ മുഖത്തേക്ക് ഗൗരവമായി നോക്കി.

പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ അമ്മുൻ്റെ മുഖം പൂത്തിരി പോലെ തെളിഞ്ഞു വന്നു. ഒപ്പം കള്ള ലക്ഷണവും...

ഞാൻ ഒന്നും മനസ്സിലാവാതെ അവളെ നോക്കി ഇരുന്നു...

"എന്നെ കൊണ്ടോയില്ലെങ്കിൽ ഞാൻ വല്യമ്മയോട് രാവിലത്തെ വഴക്കിൻ്റെ കാരണം പറഞ്ഞുകൊടുക്കും..."

അമ്മു എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും എന്ന് പോലെ പറഞ്ഞുകൊണ്ട് ചുണ്ട് ചുരുക്കിപ്പിടിച്ചു നാക്ക് പുറത്തിട്ട് പുരികം പൊക്കി പിള്ളേരെ പോലെ തല കുലുക്കി കാണിച്ചു..

ആദ്യം എനിക്ക് എന്താന്നു കത്തിയില്ല... പിന്നീട് ആലോചിച്ചപ്പോ ... ഓ മൈ ഗോഡ്... അവൾ ബ്ലാക്ക്മെയിലിംഗ് ആരംഭിച്ചിരിക്കുന്നു... മൂൻസിയല്ലോ നാഥാ...

"നീ പറഞ്ഞോ.. അതിനിപ്പോ എന്താ..."

പറഞാൽ പണി പാളും ... എന്നാലും കോൺഫിഡൻസ്

💬 Comments

View all comments