Chapter Title : മൈ ഡിയർ യക്ഷി 2 [Ganesh Gaitonde]
അമ്മുനോടായി നവിൻ ചോദിച്ചു... ഇടയ്ക്ക് അവൻ എന്നെ നോക്കുന്നുണ്ട്... എനിക്കും ഇവനെ എവിടെയോ കണ്ട് നല്ല പരിചയം...
"നവിനെ ഞാൻ പറഞ്ഞതല്ലേ എനിക്ക് വേറെ ഒരാളെ ഇഷ്ടണെന്നും കെട്ടാണെങ്കിൽ ആളെ തന്നെ കേട്ടോളു എന്നും..."
അമ്മു ചെറിയ ദേഷ്യത്തിൽ ഒരു കൂസലും ഇല്ലാതെ പറഞ്ഞു.. ഇവൾക്കിത്ര ധൈര്യമോ... എന്തായാലും പ്ലാൻ മനസ്സിലായി...
"ഇനി നിനക്ക് കണ്ടാലേ പറ്റൂ എന്നുണ്ടെങ്കിൽ ദാ കണ്ടോ... ഇതാണ് ആള്... പേര് അജിത്ത്. ഇവിടെ മുൻപ് ഡിഗ്രിക്ക് പഠിച്ചിരുന്നതാ...ഇത് എൻ്റെ മുറച്ചെറുക്കാനും ആണ് ഞങ്ങൾ തമ്മില് കുറെ നാൾ ആയി ഇഷ്ടത്തിലും ആണ്... മതിയോ... "
അതുകൂടെ കേട്ടതും ചെക്കൻ എന്നെ ചെറിയ ഭയത്തോടെ നോക്കി... എന്നിട്ട്...
"സോറി... ചേട്ടാ ഞാൻ...ഞാൻ... അറിയാതെ ശ്രുതിയെ ഇഷ്ടപ്പെട്ടുപോയി... ഞാൻ എൻ്റെ ഇഷ്ടം പറഞ്ഞപ്പോ എന്നെ ഒഴിവാക്കാൻ വേണ്ടിയാ ചേട്ടനെക്കുറിച്ച് പറഞ്ഞത് എന്ന് കരുതി... അതാ.. സോറി ചേട്ടാ... ഇനി ഇവളെ ഞാൻ ശല്യം ചെയ്യില്ല..."
ഒരു പാവം പയ്യൻ... അവൻ ലേശം ഭയത്തോടെ എന്നോട് വിക്കി പറഞ്ഞു...
"ഓ.. അത് കുഴപ്പമില്ലട... ഈ പ്രായത്തിൽ അങ്ങനെ ഒക്കെ എല്ലാവർക്കും ആരോടെങ്കിലും തോന്നും.. സാരമില്ല... പിന്നെ ഇവളെ ഇനി ശല്യം ചെയ്ത് ചുമ്മാ സമയം കളയരുത് ട്ടോ... ഉള്ള സമയം നല്ലോണം പഠിച്ച് പാസ്സാകൻ നോക്ക്..."
അവൻ ഞാൻ പറയുന്നത് ഒരു ബഹുമാനത്തോടെ കേട്ടുകൊണ്ട് തലയാട്ടി...
കണ്ടുപരിചയം തോന്നിയതുകൊണ്ട് അവനെ കുറിച്ച് ഞാൻ ഓരോന്ന് ചോദിച്ചു... അവൻ എന്നോടും ഓരോന്നും ചോദിച്ചു... അവസാനം ജിഷ്ണു എന്ന ഒരാളെ അറിയുമോ എന്ന് ചോദിച്ചു.. ഞാൻ അറിയാം എന്ന്
💬 Comments
View all comments