Chapter Title : മൈ ഡിയർ യക്ഷി 2 [Ganesh Gaitonde]
പറഞ്ഞു...
"ഓ... ചേട്ടനെ എനിക്ക് അറിയാം... എൻ്റെ ചേട്ടൻ ചേട്ടൻ്റെ ഒപ്പം ഇവിടുത്തെ ഫുട്ബോൾ ടീമിൽ കളിച്ചിട്ടുണ്ട്..ചേട്ടൻ്റെ കൂടെ ചേട്ടൻ നിൽക്കുന്ന ഫോട്ടോയും കണ്ടിട്ടുണ്ട്... നിങ്ങൾടെ ബാച്ചിൻ്റെ കാര്യം ഒക്കെ കോച്ചും പറയാറുണ്ട്... നിങ്ങളായിരുന്നു ഈ കോളേജിലെ അവസാനത്തെ യൂണിവേഴ്സിറ്റി ചാമ്പ്യൻസ് എന്ന്... ഞാൻ ഇപ്പോ കോളേജ് ടീമിൽ കളിക്കുന്നുണ്ട്... "
ശരിയാണ്... ഇവിടെ ഡിഗ്രിക്ക് പഠിച്ചിരുന്നപ്പോ ഫൈനൽ ഇയറിൽ ഞങൾ MG യൂണിവേഴ്‌സിറ്റി ചാമ്പ്യൻസ്... എന്നെക്കാൾ നന്നായി കളിക്കുന്ന നല്ല പ്ലെയർസ് ഉണ്ടായിരുന്നിട്ടോ ടീമിൽ ഞാനും അത്യാവശ്യം കളിക്കുമായിരുന്നു... അതിലെ ജിഷ്ണു എന്ന ഒരുത്തൻ്റെ അനിയൻ ആണ് ഇവൻ...വെറുതെ അല്ല ചെറിയ പരിചയം തോന്നിയത്...
പിന്നെ ഞാനും നവിനും കുറച്ച് നേരം സംസാരിച്ചു.. കളിയെക്കുറിച്ചുള്ള ഞങ്ങളുടെ സംസാരം കണ്ട് അമ്മുൻ്റെ ഫ്രണ്ട്സ് മെല്ലെ വലിഞ്ഞു...
ഒരു പാവം പയ്യൻ ആണ് നവിൻ... അമ്മൂസിൻ്റെ ലുക്കും കുറുമ്പും പെരുമാറ്റവും കണ്ട് ആരാധന മൂത്തതാണ് അവന്... കുറെ പിന്നാലെ നടന്നു ശല്യം ചെയ്തതിന് വീണ്ടും അവൻ സോറിയും പറഞ്ഞു... പോകുമ്പോൾ കോച്ചിനെ കണ്ട് പോകാമെന്നും പറഞ്ഞു...
അങ്ങനെ കോച്ചിനെ കണ്ട് പരിചയം പുതുക്കി.. കുറച്ച് നേരം സംസാരിച്ചു... പുള്ളിക്ക് സന്തോഷായി...
ഇറങ്ങുമ്പോൾ ഞാൻ നവിനോട് പറഞ്ഞു ഈ പ്രാവശ്യം കപ്പ് അടിക്കാൻ... അവൻ ശ്രമിക്കാം ചേട്ടാ, കളി കാണാൻ വരണം എന്നൊക്കെ പറഞ്ഞു... ജിഷ്ണുവിനെ അന്വേഷിച്ചെന്ന് പറഞ്ഞേക്ക് എന്നും പറഞ്ഞു ഞങൾ വണ്ടിയുടെ അടുത്തേക്ക് നടന്നു... എല്ലാം കഴിഞ്ഞ് സമയം 11:30 ആയി... ഇതിനിടയ്ക്ക് അമ്മ രണ്ട് തവണ വിളിച്ചു... ഇപ്പോ എത്താം എന്ന സ്ഥിരം ഡയലോഗ് കാച്ചി...
💬 Comments
View all comments