Chapter Title : മൈ ഡിയർ യക്ഷി 2 [Ganesh Gaitonde]
ഏട്ടാ...."
പിന്നാലെ ഓടി എന്നെ കിട്ടാതായപ്പോ അമ്മു ഓട്ടത്തിനിടയിൽ വിളിച്ചു പറഞ്ഞു....പുറത്തേക്ക് പോകുന്ന മുതിർന്ന രണ്ട് മൂന്നു പേര് ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്... അവരൊക്കെ ഈ കാഴ്ച ഇടയ്ക്ക് കാണുന്നതാണ്... ഇവിടെ കുറച്ചു വർഷം ആയില്ലേ താമസം...
ഞാൻ നേരെ ലിഫ്റ്റിൽ കേറാതെ സ്റ്റെപ്പ് വഴി ഓടാൻ തുടങ്ങി...
"ജിത്തേട്ടാ... നിന്നില്ലേൽ ഞാൻ വല്യമ്മയോട് പറയുവേ.... "
അമ്മു രാവിലത്തെ കാര്യം പറഞ്ഞു ഭീഷണി മുഴക്കി... ഞാൻ സ്വിച്ചിട്ട പോലെ രണ്ടാമത്തെ സ്റ്റെപ്പിൽ നിന്നു.. എന്നിട്ട് അമ്മുനെ തിരിഞ്ഞു നോക്കി...
ഞാൻ നിന്നത് കണ്ട് അമ്മു ലിഫ്റ്റിനടുത്തേക്ക് നടന്നു...
"ജിത്തേട്ടാ... മര്യാദക്ക് ഇവിടെ വന്നോ... ഇല്ലെങ്കിൽ....."
അമ്മു ലിഫ്റ്റിൻ്റെ ബട്ടൺ പ്രസ് ചെയ്തിട്ട് എന്നെ നോക്കി കൈ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു...
ഞാൻ ദയനീയ മുഖഭാവത്തോടെ മെല്ലെ അമ്മുൻ്റെ അടുത്തേക്ക് നടന്നു...
"അയ്യോ... ഞാൻ ചുമ്മാ പറഞ്ഞല്ലേ അമ്മൂസേ...എൻ്റെ അമ്മുനെ അല്ലേ എനിക്ക് ഏറ്റവും ഇഷ്ടം... ഏട്ടൻ്റെ പുന്നാര അല്ലേ.... "
അധികം ഉപദ്രവം ഇല്ലാതിരിക്കാൻ അടുത്തേക്ക് ചെന്നതും ചൂണ്ടി നിന്ന അമ്മുൻ്റെ കൈ വലിച്ചു എൻ്റെ മേലേക്ക് ഇട്ടു .. എന്നിട്ട് അരയിലൂടെ എൻ്റെ ഇടത്തെ കൈ ചുറ്റി എന്നിലേക്ക് അടുപ്പിച്ചുകൊണ്ട് പറഞ്ഞു...
"ആ... അങ്ങനെ വഴിക്ക് വാ... കൊരങ്ങൻ ചേട്ടൻ..."
അമ്മു ചെറിയ കള്ളച്ചിരിയോടെ എന്നിലേക്ക് അലിഞ്ഞു ചേർന്നുകൊണ്ട് പറഞ്ഞു... അങ്ങനെ പറഞ്ഞുകൊണ്ട് എൻ്റെ പുറത്ത് രണ്ട് പിച്ചും തന്നു...
ലിഫ്റ്റ് വന്നു ...ലിഫ്റ്റിൽ കേറി... 4 മത്തെ ഫ്ലോർബട്ടൺ ഞെക്കി...
"ഏട്ടാ... "
അമ്മു എന്നെ പതിയെ തൊണ്ടി വിളിച്ചു.. ഞാൻ മൂളിക്കൊണ്ട് വിളി കേട്ടു..
"അതേ... ക്ലാസ് കട്ടക്കിയത് അമ്മയോട് പറയല്ലേ... എന്നെ കൊല്ലും ആ സാധനം..."
വളരെ നേർത്ത ശബ്ദം. മുഖത്ത് മുഴുവൻ എളിമ, സ്നേഹം, കള്ളത്തരം എല്ലാം മാറി മാറി വരുന്നു... തിരിച്ചടിക്കാൻ പറ്റിയ അവസരം.....
💬 Comments
View all comments