Chapter Title : മൈ ഡിയർ യക്ഷി 2 [Ganesh Gaitonde]
"ഹഹ..... ഹഹ.... ഞാൻ പറയും... ഹെഹെ..."
അമ്മുൻ്റെ മൊഖത്തേക്ക് നോക്കി ഒരു രാക്ഷസ ചിരി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു...
"പ്ലീസ് ജിത്തേട്ടാ.... ജിത്തേട്ടൻ്റെ പാവം അമ്മു അല്ലെ... പ്ലീസ്... അമ്മ എന്നെ തല്ലും ജിത്തേട്ടാ.."
അമ്മു എന്നോട് പാവക്കുട്ടിയെപോലെ നിന്ന് കെഞ്ചി...
"അയ്യോ... ഇപ്പോ എന്തൊരു പാവം... ഇത്രേം നേരം ഈ പാവം അമ്മു എന്നെ ബ്ലാക്മെയിൽ ചെയ്യുവല്ലായിരുന്നോ.... ഞാൻ പറയും..."
വിട്ടുവീഴ്ചയില്ല എന്ന പോലെ ഞാൻ തിരിച്ചടിച്ചുകൊണ്ട് അമ്മുവിൻ്റെ കവിളിൽ നുള്ളി...
"എന്തുവാ ജിത്തേട്ടാ... ഏട്ടൻ്റെ ഒപ്പം വരാൻ വേണ്ടി അല്ലേ ഞാൻ അങ്ങനൊക്കെ പറഞ്ഞേ... എനിക്ക് ഏട്ടനെ ഒത്തിരി ഇഷ്ടായിട്ടല്ലേ...ഇനി അങ്ങനെ ഒന്നും പറയില്ല.. പ്ലീസ്"
എൻ്റെ വലത് കൈത്തണ്ടയിലൂടെ ഇരു കൈകൊണ്ടും ചുറ്റി പിടിച്ചുകൊണ്ട് അമ്മു കൊഞ്ചി കേണു... അമ്മുനെ ഇങ്ങനെ കണ്ടാൽ ആർക്കായാലും പാവം തോന്നും... ഒരു പ്രത്യേക ഭാവം ആണ് അന്നേരം...
ആൻ്റി അറിഞ്ഞാലും വല്ല്യ പ്രശ്നം ഒന്നുല്ല.... പക്ഷേ അമ്മുന് രണ്ട് ചീത്ത കേൾക്കും... ചിലപ്പോ രണ്ട് കൊട്ടും.. കൂടെ എനിക്കും കിട്ടും എന്തേലും ഒപ്പിച്ചാൽ... ആൻ്റിയെ ഇപ്പോഴും പെണ്ണിന് പേടിയാണ്...
"ശരി... പറയില്ല... പക്ഷേ ഇതും പറഞ്ഞ് എന്നെ ഇനി ബ്ലാക്മെയിൽ ചെയ്യരുത്... ഒകെ ആണോ... ആണെങ്കിൽ കൈ താ..."
അമ്മുവിന് നേരെ കൈ നീട്ടിക്കൊണ്ട് പറഞ്ഞു..അമ്മു ഉടനെ തന്നെ ഒരു ഡബിൾ ഓകെ പറഞ്ഞു കൈ വെച്ചു...
പിന്നെ ആള് ഓകെ ആയി... ലിഫ്റ്റിൽ നിന്ന് ഇറങ്ങി എൻ്റെ പിന്നാലെ പതിയെ സൂക്ഷിച്ചു നോക്കിക്കൊണ്ട് പതിയെ ചുവട് വെച്ചു കക്ഷി വരുന്നുണ്ട്.. നോട്ടം അവരുടെ ഫ്ലാറ്റിൻ്റെ ഡോറിലേക്ക് ആണ്... ഞങ്ങളുടെ ഫ്ലാറ്റിൻ്റെ ഡോർ എത്തിയതും ഞാൻ ബെൽ അടിച്ചു...ചെറിയ ടെൻഷനോടെ അമ്മു എൻ്റെ കൂടെ തന്നെ ഉണ്ട്... അമ്മ മെല്ലെ ഡോർ തുറന്നതും അമ്മു അകത്തേക്ക് ചാടിക്കേറി...
"മോൾക്കെന്താ ഇന്ന് ക്ലാസ്സ്
💬 Comments
View all comments