0%

Chapter Title : മൈ ഡിയർ യക്ഷി 2 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 32.9K

ചാൻസ് ഉണ്ട്. എന്നാലും ഞാൻ അമ്മുനെ ഒന്നിളക്കാൻ വേണ്ടി പറഞ്ഞു...

"അതേ... അമ്മൂസ് തന്നെയാ... അവന് എത്ര പറഞ്ഞാലും മനസ്സിലാകെല്ലാന്ന് വെച്ചാ എന്താ ചെയ്യാ... വീണ്ടും പിന്നാലെ വരും.. അവസാനം പ്രിൻസിപ്പലിന് കംപ്ലൈൻ്റ് കൊടുക്കാന്ന് വിചാരിച്ചതാ... പിന്നെ ഒരു പാവം ആയതുകൊണ്ട് ഏട്ടനെ വെച്ച് ഒന്ന് വിരട്ടാന്നു വെച്ച്... അപ്പൊ വിരട്ടുന്നേന് പകരം എട്ടനാണേൽ അവനുമായി നല്ല വർത്താനം... മുൻപ് കോളേജിലെ വല്യ കളിക്കാരൻ ആണ് ചേട്ടൻ എന്ന് അറിഞ്ഞപ്പോ അവന് ഭയങ്കര ബഹുമാനവും... എന്തായാലും സോറി പറഞ്ഞു... ഇനി ശല്യം ഉണ്ടാവില്ലല്ലോ.. സമാധാനം..."

അമ്മുൻ്റെ കഥന കഥകൾ അമ്മു പറഞ്ഞു തീർത്തു.

"അല്ല.. അപ്പൊ നീ ഇത്രയൊക്കെ നടന്നത് മുന്നേ എന്നോട് പറയാഞ്ഞതെന്തേ..."

പെട്ടെന്ന് ഞാൻ എൻ്റെ ഒരു സംശയം ചോദിച്ചു...

"അത്.. അത്... പിന്നെ ഏട്ടനെ കുറിച്ച് അങ്ങനെ പറഞാൽ അവൻ ശല്യം ചെയ്യുന്നത് നിർത്തും എന്ന് കരുതി... അതാ... ഞാൻ അങ്ങനെയൊക്കെ പറഞ്ഞിട്ടും ഏട്ടനോട് പറയാഞ്ഞേ...പിന്നെ നേരത്തെ ഏട്ടനോട് പറഞാൽ ഏട്ടൻ എന്നെ അതും പറഞ്ഞു കളിയാക്കുന്ന് വിചാരിച്ചു..."

അമ്മു എന്തൊക്കെയോ മറച്ചിട്ടുള്ള പോലെ ടെൻഷനോടെ എന്നോട് പറഞ്ഞു. സാരമില്ല.. കണ്ട് പിടിക്കാം...

"എൻ്റെ അമ്മുട്ടാ... അവന് നിന്നെ ഇഷ്ടം ഉള്ളോണ്ടല്ലേ വീണ്ടും പിന്നാലെ വരുന്നേ..."

നടന്ന് നീങ്ങുന്ന അമ്മുൻ്റെ തോളിൽ വലം കൈ ഇട്ട് മുറുക്കി എന്നോട് ചേർത്തുകൊണ്ട് അമ്മുൻ്റെ മനസ്സിൽ എന്താന്നു അറിയാൻ വേണ്ടി ചോദിച്ചു...

"അയ്യാ... എന്നെ അങ്ങനെ കണ്ണികണ്ടവരൊന്നും ഇഷ്ടപ്പെടണ്ടട്ടോ....."

അമ്മു ഇടതുകൈകൊണ്ട് എൻ്റെ അരയിലൂടെ ചുറ്റി എന്നോട് ചൊതുങ്ങിക്കൊണ്ട് ചെറിയ കുറുമ്പോടെ പറഞ്ഞു...

"അത്ശരി.... അപ്പൊ

💬 Comments

View all comments