0%

Chapter Title : മൈ ഡിയർ യക്ഷി 2 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 3045

വല്യ ഇഷ്ടാണ്... എല്ലാരും കൂടി പടത്തിന് പോകുമ്പോൾ മലയാളം മാത്രേ കാണാറുള്ളൂ... അതുകൊണ്ട് ഇതുപോലെ എൻ്റെ ഒപ്പം പടത്തിന് വരുമ്പോൾ ഹിന്ദി തന്നെ പിടിക്കും...

പടം തുടങ്ങി, ഇൻ്റർവൽ കഴിഞ്ഞു, മെല്ലെ ആള് എൻ്റെ വലതുകയിൽ ചുറ്റിപ്പിടിച്ച് തോളിലേക്ക് ചാഞ്ഞുകൊണ്ട് പടം ആസ്വദിക്കാൻ തുടങ്ങി...

കുറച്ചു കഴിഞ്ഞ് എൻ്റെ കയ്യുടെ ഉള്ളിലേക്ക് നുഴഞ്ഞു കയറി എൻ്റെ കൈ അവളുടെ വലത് തോളിലേക്ക് ഇട്ടു ശേഷം എൻ്റെ നെഞ്ചിലേക്ക് ചാഞ്ഞ് ഒരു കൈ എൻ്റെ നെഞ്ചിലും വെച്ചായി ഇരിപ്പ്...

എസിയിൽ ഇരുന്ന് തണുത്തിട്ട് ആണെന്ന് തോന്നുന്നു ആള് ഇടയ്ക്ക് ചെറുതായി വിറക്കുന്നുണ്ട്... അതുകൊണ്ട് ഞാൻ അമ്മുൻ്റെ തോളിൽ അല്പം ബലം കൊടുത്ത് ചേർത്ത് പിടിച്ചു.. അമ്മു ഒന്നൂടെ എന്നോട് പറ്റി ചേർന്നു ഇരുന്നു...

പടം കഴിഞ്ഞു. പക്ഷേ ആള് എൻ്റെ നെഞ്ചിൽ നെറ്റി മുട്ടിച്ചുകൊണ്ട് കണ്ണടച്ചു ഒരേ ഇരിപ്പാണ്... ആളുകൾ ഇറങ്ങി പോകുന്നുണ്ട്... ചിലർ ഞങ്ങളെ നോക്കുന്നുമുണ്ട്... ഞങ്ങൾടെ ആ ഇരുപ്പ് കണ്ടാൽ ചിലപ്പോ കാണിതാക്കൾ ആണെന്ന് തോന്നിക്കാണും...

പക്ഷേ എന്തോ എനിക്കും ഇപ്പൊൾ അമ്മു ഇങ്ങനെ ഇരിക്കുന്നത് അറിയാതെ ഞാൻ ആസ്വദിക്കുന്നു... അറിയില്ല എന്താ ഇങ്ങനെ എന്ന്... ചിലപ്പോ അമ്മുവിൻ്റെ രാവിലത്തെ തുറന്നുപറച്ചിൽ കൊണ്ട് ആവുമോ... അറിയില്ല.... മുൻപും എൻ്റെ മനസ്സ് ഇതൊക്കെ ഇഷ്ടപ്പെട്ടിരുന്നോ... ആഗ്രഹിച്ചിരുന്നോ... അറിയില്ല...

"അമ്മൂ...."

എല്ലാരും ഇറങ്ങി കഴിയാറായതും ഞാൻ അമ്മുനെ മെല്ലെ വിളിച്ചു...

"ഹമമ്...."

അമ്മു ഒന്ന് മൂളിക്കൊണ്ട് ഒന്നൂടെ ഒതുങ്ങി ഇരുന്നു...

"എഴുന്നേക്കടാ.. നമുക്ക് പോകണ്ടേ... പടം കഴിഞ്ഞു..."

എന്നിൽ അറിയാതെ ഒരു കാമുക ഭാവം വന്നു... അത് അറിയാതെ എൻ്റെ സംസാരത്തിലും എത്തി...

"ച്ചും..."

പെണ്ണ് വേണ്ട എന്ന് ശബ്ദം ഉണ്ടാക്കിക്കൊണ്ട് വലം കൈ എൻ്റെ നെഞ്ചിനു കുറുകെ വെച്ചു...

"ദേ... എല്ലാരും പോയി... നമുക്കും വീട്ടി പോകണ്ടേ..."

ഞാൻ ഒരു ചിരിയോടെ ഈണത്തിൽ

💬 Comments

View all comments