0%

Chapter Title : മൈ ഡിയർ യക്ഷി 2 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 3073

വിളിച്ചു...

"മമ്മ് ഹും... പോവണ്ട..."

ഒട്ടും ശബ്ദമില്ലാതെ സ്വകാര്യം പറയുന്ന പോലെ പറഞ്ഞുകൊണ്ട് എൻ്റെ നെഞ്ചില് മുത്തി അതേ ഇരുപ്പ് ഇരുന്നു...

"എവടെ... ഇത് ഒരുനടക്ക് പോകില്ല. എടി കൊരങ്ങി എണീറ്റെ... ദേ വൈകി ചെന്നാൽ ആൻ്റി നിൻ്റെ കള്ളത്തരം പിടിക്കൂട്ടോ..."

ഞാൻ അമ്മുൻ്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞതും അമ്മു മെല്ലെ ചിരിച്ചുകൊണ്ട് എൻ്റെ മേലെ നെറ്റിക്കൊണ്ട് ഉരുട്ടാൻ തുടങ്ങി...

"ദേ ദേ... ഇനീം നിൻ്റെ കണ്ണിലും പുരികത്തിലും ഉള്ള മഷി എൻ്റെ ഡ്രസ്സിലാക്കിയാൽ വല്ല്യമ്മ നിന്നെ ശരിയാക്കുട്ടോ... രാവിലത്തെ പോലെ ആയിരിക്കില്ല..."

ഞാൻ രാവിലത്തെ സംഭവം ഓർമിപ്പിച്ചുകൊണ്ട് അവളെ ഒന്നിളക്കാൻ വേണ്ടി പറഞ്ഞു...

"പിന്നെ.. പിന്നെ... എന്നെ വല്യമ്മ ഒന്നും ചെയ്യില്ല... ഏട്ടനെയേ ചീത്തപറയോള്ളൂ... ഹിഹി....."

കള്ളച്ചിരി ചിരിച്ചുകൊണ്ട് എൻ്റെ മുഖത്തേക്ക് നോക്കിക്കൊണ്ടായിരുന്നു അമ്മുൻ്റെ മറുപടി...

"അയ്യടി... നീ ആള് കൊള്ളാലോ... എന്നാ എന്നെ ചീത്തക്കേല്പിക്കാൻ നോക്കാതെ മോള് എണീറ്റെ..."

ഞാൻ അങ്ങനെ പറഞ്ഞുകൊണ്ട് എൻ്റെ വലതുകൈകൊണ്ട് അമ്മുൻ്റെ അരകെട്ടിൻ്റെ സൈഡിലെ മാംസത്തുടിപ്പിൽ കുർത്തിയുടെ മീതെ രണ്ടുതവണ കുത്തി ഇളക്കി...

അതോടെ പെണ്ണ് വെട്ടിവിറച്ചുകൊണ്ട് ചാടി എണീറ്റു...

"ഔ.... എന്തുന്ന ഏട്ടാ... ഇത്തിരി നേരം ഇരുന്നെന്ന് വെച്ച് എന്താ... കൊരങ്ങൻ... നല്ല രസായിരുന്നു അങ്ങനെ ഇരിക്കാൻ..."

അമ്മു ഇടുപ്പിൽ ഞാൻ കുത്തിയിടത്ത് കൈ വെച്ചുകൊണ്ട് പറഞ്ഞു...

"ഓ പിന്നെ... നിൻ്റെ ഒരു രസം ... നടക്ക് പെണ്ണെ അങ്ങോട്ട്... ബ്ലോക്കും കഴിഞ്ഞ് വീടെത്താൻ ഉള്ളതാ..."

ഞാൻ എഴുന്നേറ്റ് അമ്മുവിനെ പുറകിൽ നിന്ന് ഉന്തിക്കൊണ്ട് പറഞ്ഞു.. അമ്മു ചിണുങ്ങികൊണ്ട് ചെറുതായി ഒച്ച ഉണ്ടാക്കുന്നുണ്ട്... സീറ്റിൻ്റെ ഇടയിൽ നിന്ന് ഇറങ്ങിയതും അമ്മു തിരിഞ്ഞു എൻ്റെ വലതുവശത്ത് വന്ന് എൻ്റെ വലത്തെ കയ്യിൽ ചുറ്റിപ്പിടിച്ച് നടന്നു...

"ഈ ഏട്ടന് പറഞ്ഞാ മനസ്സിലാകില്ല... ഏട്ടൻ്റെ ഒപ്പം ഇങ്ങനെ ഇരിക്കുമ്പോ എന്ത് രസാന്ന്... എനിക്ക് ഈ കൊരങ്ങനെ ഇഷ്ടായിട്ടല്ലേ...

💬 Comments

View all comments