0%

Chapter Title : മൈ ഡിയർ യക്ഷി 2 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2934

കരുതി പറഞ്ഞു.

"ഹ് മമ്മ്മം... ശരി ശരി പോകാൻ നോക്ക്... ആ പിന്നെ ജിത്തു, നീ തിരിച്ചു വരുമ്പോ മീൻ എന്തേലും വാങ്ങണേ....മറക്കരുത്..."

ആൻ്റിയുടെ ഡയലോഗ് കേട്ട് അമ്മ പറഞ്ഞു. തുടർന്ന് മീൻ വാങ്ങുന്ന കാര്യം പറഞ്ഞതിന് ശേഷം ചെറുതായിട്ട് ഒന്ന് എന്നെ ചൂഴ്ന്നു നോക്കി.

ഞാൻ ശരി എന്ന് പറഞ്ഞതും...

"വാ... ജിത്തേട്ടാ നേരം പോയി... വേഗം പോകാം..."

അമ്മു എൻ്റെ കൈ പിടിച്ച് വലിച്ച് കൊണ്ടോയി... ബാക്കിൽ അമ്മയും ആൻ്റിയും ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

ഞങൾ നടന്ന് നീങ്ങി. ലിഫ്റ്റ് എത്താറായതും...

"ജിത്തേട്ടാ ദേ ലിഫ്റ്റ്.... ഓടിക്കോ...."

ലിഫ്റ്റ് അടയാൻ പോകുന്നത് കണ്ടതും അവൾ ചീറിക്കൊണ്ട് ലിഫ്റ്റിനടുത്തേക്ക് എൻ്റെ കയ്യും പിടിച്ച് വലിച്ച് ഓടാൻ തുടങ്ങിയിരുന്നു.

"ഹലോ ഹലോ.... "

വെറുതെ എനർജി വേസ്റ്റ് ചെയ്യണ്ട എന്ന് കരുതി ഞാൻ ഒച്ചയെടുത്ത് വിളിച്ചു... ഒപ്പം ചെറുതായിട്ട് കൈ അടിച്ചു വിളിച്ചു. ലിഫ്റ്റിൽ ആളുണ്ടായിരുന്നത് ചെറുതായി കാണാമായിരുന്നു.

പെട്ടെന്ന് അടയാൻ പോകുന്ന ലിഫ്റ്റ് തുറന്ന് വന്നു. അവർ വിളി കേട്ടു എന്ന് തോന്നുന്നു.

ഞങൾ രണ്ടാളും ലിഫ്റ്റിനടുത്തേക്ക് എത്തി. ലിഫ്റ്റിൽ രണ്ട് പേരുണ്ട്. ഒന്ന് ഞങ്ങളുടെ ഫ്ലോറിൽ തന്നെ ഉള്ള ഒരു ആൻ്റി ആണ്. ഒരു 50 വയസ്സ് പ്രായം തോന്നും പുതിയ താമസക്കാരാണ്. രണ്ട് പണ്ട് ഞാൻ പ്ലസ്ടു പഠിക്കുമ്പോൾ എൻ്റെ അടുത്ത് ചുമ്മാ കുറച്ച് നാൾ ട്യൂഷന് വന്നിരുന്ന പെൺകൊച്ചും ആയിരുന്നു. ട്യൂഷൻ നിർത്താനും ചെറിയ കാരണം ഉണ്ട്. പറയാം.

അമ്മുനെക്കാളും ഒരു വയസ്സ് ഇളയതാണ്. പേര് നേഹ. കാണാൻ വല്യ കുഴപ്പമില്ല. നല്ല മുടി ഉള്ള കൂട്ടത്തിലാണ്.

ഞാൻ ചെറിയ ചിരി രണ്ടുപേർക്കും കൊടുത്തിട്ട് ലിഫ്റ്റിലേക്ക് കയറി... അമ്മുൻ്റെ മുഖം കണ്ടിട്ട് ലേശം പന്തികേട് ഉണ്ട്. വേറെ ഒന്നുമല്ല. ആ കൊച്ച് തന്നെ.

ലിഫ്റ്റിൽ ഞാനും അമ്മുവും അവരെ കടന്ന് പിന്നിലായി നിന്നു. അന്നുണ്ടായത് ഞാൻ മെല്ലെ മനസ്സിൽ ഓർത്ത് നിന്നു.

...............

അമ്മുന് ഈ കൊച്ചിനെ അത്ര ദഹിക്കില്ല. ക്ലാസ് കഴിഞ്ഞ് വൈകുന്നേരം അമ്മു പഠിക്കാൻ എന്ന് പറഞ്ഞ് എൻ്റെ അടുത്ത്

💬 Comments

View all comments