0%

Chapter Title : മൈ ഡിയർ യക്ഷി 2 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2939

വന്നിരിക്കാറുണ്ട്. പഠിപ്പ് ഒക്കെ കണക്ക് ആണ്. അവൾക്ക് എൻ്റെ കൂടെ തല്ലുപിടിക്കാനും ഓരോന്ന് ഒപ്പിക്കാനും എൻ്റെ വിശേഷങ്ങൾ കേൾക്കാനും അവളുടേത് പറയാനും ആണ് വരുന്നത്. ചെറുതായിരുന്നപ്പോ ഫുൾടൈം എൻ്റെ അടുത്ത് ഉണ്ടാവും. പക്ഷേ ഹൈസ്കൂളിലേക്ക് ഒക്കെ എത്തിയപ്പോ എപ്പോഴും കളിച്ചു നടക്കുന്നതിനാൽ ആൻ്റി പഠനത്തിൻ്റെ കാര്യം പറഞ്ഞു ചീത്ത പറയും. ആൾ ലേശം ഉഴപ്പ് ആയിരുന്നു പണ്ട്. ഇപ്പോ വല്യ കുഴപ്പമില്ല. അത്യാവശ്യം മാർക്ക് ഒക്കെ സ്കോർ ചെയ്യുന്നുണ്ട്.

അങ്ങനെ അവൾ എൻ്റെ അടുത്ത് വരാൻ കണ്ടെത്തിയ വഴി ആണ് ട്യൂഷൻ. ഇത് അമ്മു പിന്നീട് എന്നോട് പറഞ്ഞതാട്ടോ. അങ്ങനെ വീണ്ടും കുസൃതി ആയി ദിനങ്ങൾ പോകുമ്പോൾ ആണ് ഈ കൊച്ച് ട്യൂഷന് വരുന്നത്. അന്ന് മുതൽ ആൾടെ ഫ്രീഡം നഷ്ടപ്പെട്ടു. അമ്മുന് എന്നോട് ഒന്നും സംസാരിക്കാൻ പറ്റുന്നില്ല, തല്ല് പിടിക്കാൻ അങ്ങനെ ഒന്നിനും പറ്റാതെയായി. ആ കൊച്ച് ആണെങ്കിൽ എന്തെങ്കിലും സംശയം എപ്പോഴും ചോദിച്ചോണ്ട് ഇരിക്കും. അമ്മുന് ഇതൊക്കെ കണ്ടിട്ട് സഹിച്ചില്ല. അവസാനം ആ കൊച്ച് അമ്മുൻ്റെ എന്തോ എടുത്തു എന്നൊക്കെ പറഞ്ഞ് അടിയായി. അമ്മയും ആൻ്റിയും വന്നാണ് പിടിച്ച് മാറ്റിയത്. അടിക്ക് ശേഷം കൊച്ച് വീട്ടിലേക്ക് പോയി. പിന്നീട് വന്നിട്ടില്ല. അമ്മുന് ആൻ്റിയുടെ കയ്യീന്ന് മെനക്ക് കിട്ടി. അന്ന് അമ്മു വീട്ടിലേക്ക് പോയില്ല. എൻ്റെയും അമ്മയുടെയും കൂടെ ആയിരുന്നു. രാത്രി ഉറങ്ങിപ്പോ ആണ് ആൻ്റി വന്ന് എടുത്തോണ്ട് പോയത്.

ഇതിനിടയിൽ അവൾ വേറെ പണിയും ഒപ്പിച്ചു.. ആ കൊച്ച് ട്യൂഷന് പിന്നീട് വരാത്തതുകൊണ്ട് ഒരു ദിവസം നേരിൽ കണ്ടപ്പോൾ ചോദിച്ചു. അതിനുള്ള മറുപടി കേട്ട് ഞാൻ ഞെട്ടി.

"ജിത്തു ചേട്ടാ ഞാൻ ഇനി വരുന്നില്ല. ശ്രുതി ആയിട്ട് തല്ലുകൂടിത് കൊണ്ട് എന്നെ വേറേ സ്ഥലത്ത് ട്യൂഷന് വിടാന്ന് പപ്പ പറഞ്ഞു... പിന്നെ....."

ആ കൊച്ച് വാക്കുകൾ കൊണ്ട് വിക്കി തുടങ്ങി.

"എന്താ.... എന്തായാലും പറഞ്ഞോളൂ... സാരമില്ല"

ഞാൻ ചെറു സംശയത്തോടെ എന്നാൽ മുഖത്ത് ചിരി വരുത്തിക്കൊണ്ട് നേഹയോട് ചോദിച്ചു.

"അത്.... ചേട്ടാ ശ്രുതി ചേച്ചി...ഇനി ചേട്ടൻ്റെ അടുത്ത് ട്യൂഷന് വന്നാൽ എൻ്റെ കണ്ണ് കുത്തി പൊട്ടിക്കൂന്ന്

💬 Comments

View all comments