0%

Chapter Title : മൈ ഡിയർ യക്ഷി 2 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2940

പറഞ്ഞു..."

ഞാൻ ഞെട്ടി...

"പിന്നെ... ചേട്ടൻ ശ്രുതി ചേച്ചിടെ ചേട്ടനാണെന്നും നിനക്ക് ട്യൂഷൻ എടുക്കണോങ്കില് നിൻ്റെ ആരുടെങ്കിലും അടുത്തുപൊയ് ചോദിക്കാൻ പറഞ്ഞു. പിന്നെ എന്നെ കുറെ ചീത്തയും."

നേഹ ചെറിയ പേടിയോടെ തുടർന്ന് പറഞ്ഞുകൊണ്ട് ചുരുളഴിയാത്ത രഹസ്യം പുറത്ത് വിട്ടു. ഞാൻ ഇതൊക്കെ കേട്ടിട്ട് തരിച്ചു നിന്ന്. പെട്ടെന്ന്...

"അയ്യോ... അങ്ങനെ ഒന്നും വിചാരിക്കണ്ട. നേഹക്ക് താത്പര്യം ഉണ്ടെങ്കിൽ വന്നോളു. ശ്രുതിയെ ചേട്ടൻ പറഞ്ഞു മനസ്സിലാക്കിക്കോളാ.... മോള് പേടിക്കണ്ട..."

ചിരിക്കണോ കരയണോ എന്ന അവസ്ഥ ആയി എൻ്റെ... ഈ പെണ്ണിന് വട്ടാണോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

"വേണ്ട ചേട്ടാ... എന്തായാലും എന്നെ പപ്പ അവിടെ ചേർക്കാമെന്ന് പറഞ്ഞു...ഞാൻ വന്നാല് ശ്രുതി ചേച്ചിക്ക് ഇഷ്ടാവൂല്ല..."

ഞാൻ ആകെ അസ്വസ്ഥനായി. ചില നേരത്ത് പെണ്ണ് യക്ഷിയെ പോലെ ആണ്. ഞാൻ നേർത്ത ചിരിയോടെ യാത്ര പറഞ്ഞു ഫ്ലാറ്റിലേക്ക് പൊന്നു.

ഈ കാര്യം ഞാൻ അമ്മുനോട് ചോദിച്ചു. ആ കൊച്ചിനെ പറഞ്ഞ് ഭീഷണിപ്പെടുത്തിയത് എന്തിനാ എന്നൊക്കെ... ഒരു വല്ലാത്തൊരു ഭാവത്തിൽ ആയിരുന്നു അവളുടെ മറുപടി.

"അതിനിപ്പോ എന്താ ജിത്തേട്ടാ... എനിക്ക് അങ്ങനെ തോന്നിപ്പോ ഞാൻ അവളോട് പറഞ്ഞു... അവൾ വേണൊങ്കില് വേറെ സ്ഥലത്ത് പോകട്ടെ... ജിത്തേട്ടൻറെ അടുത്ത് എന്തിനാ വരുന്നേ... ആകെ ഇത്തിരി നേരമാ ജിത്തേട്ടനെ ഒപ്പം കിട്ടോളു... ആ നേരത്ത് ആ സാധനം വരും. വന്നാലോ എനിക്ക് ഒന്നും ജിത്തേട്ടനോട് മിണ്ടാൻ പറ്റില്ല.... ഇനി ജിത്തേട്ടന് ഞാൻ വരണത് ഇഷ്ടലെങ്കിൽ പറഞാതി.. ഞാൻ ഇനി വരില്ല... പോരെ...."

ഒറ്റ ശ്വാസത്തിൽ ചെറിയ ദേഷ്യത്തോടെ അമ്മു പറഞ്ഞൊപ്പിച്ചു.

ഞാൻ കുറച്ച് നേരം ഒന്നും മിണ്ടാതെ നിന്നു...

"ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ലല്ലോ.... ആ കുട്ടിയോട് നീ അങ്ങനെ പറഞ്ഞത് എന്തിനാ എന്നേ ഞാൻ ചോദിച്ചുള്ളൂ... "

ഞാൻ കുറച്ച് ദേഷ്യപ്പെട്ടുകൊണ്ടാണ് ചോദിച്ചത്.

"എനിക്ക് അറിയാ... ഇപ്പോ ജിത്തേട്ടന് എന്നെ ഇഷ്ടൊല്ല... നന്ദുട്ടനേ കിട്ടിപ്പോ എന്നെ വേണ്ടാതായി... ഇനിയിപ്പോ ആ പ്രാന്തിയെയും കിട്ടീലോ ചേട്ടന്... എന്നെ ആർക്കും ഇഷ്ടോല്ല... ജിത്തേട്ടനും എന്നെ വേണ്ട..."

കുഞ്ഞായത്കൊണ്ട് നന്ദുട്ടനെ എല്ലാരും കൊഞ്ചിക്കുന്നത് കണ്ടിട്ടും അമ്മുൻ്റെ കുറുമ്പുകൾക്കും

💬 Comments

View all comments