Chapter Title : മൈ ഡിയർ യക്ഷി 2 [Ganesh Gaitonde]
പിന്നേ.. നന്ദുട്ടന് എന്തെങ്കിലും വാങ്ങിക്കൊണ്ട് പൊയ്ക്കോ.. അല്ലെങ്കിൽ ചെക്കൻ എന്നെ ഏട്ടൻ്റെ കൂടെ കാണുമ്പോൾ കിടന്ന് ബഹളം ഉണ്ടാക്കും..."
ശരിയാ ഞാൻ അത് ഓർത്തില്ല.. അവനെ കൂട്ടാതെ ഞാൻ അമ്മുനേം കൂട്ടി പോയി എന്നറിഞ്ഞാൽ ചെക്കൻ എന്നെ വെറുതെ വിടില്ല... ഇവളാണെങ്കിൽ എൻ്റെ കൂടെയാ പോയതെന്നും അങ്ങോട്ട് പോയി ഇങ്ങോട്ട് പോയി എനിക്ക് കുറെ സാധനങ്ങൾ വാങ്ങി തന്നു എന്നൊക്കെ പറഞ്ഞു ചെക്കനെ പിരി കേറ്റി വിടും.. പിന്നെ ഞാൻ വെറും കയ്യോടെ ചെന്നാൽ ചെക്കൻ്റെ കരച്ചിൽ കേൾക്കണം.. പക്ഷേ ആൾക്ക് ചെറുത് എന്തേലും കിട്ടിയാൽ ഓകെ ആണ്... പക്ഷേ വെറും കയ്യോടെ ചെല്ലാൻ പറ്റില്ല...
അതുകൊണ്ട് പോകുന്ന വഴി രണ്ട് ഫാമിലി പാക്ക് ഐസ്ക്രീം ഉം അവന് ഇഷ്ടപ്പെട്ട രണ്ട് ചോക്ലേറ്റും വാങ്ങി അമ്മുനേം കൂട്ടി ഫ്ലാറ്റിലേക്ക് വിട്ടു...
എല്ലാം കഴിഞ്ഞ് നാലരയോടെ ഫ്ലാറ്റിലെത്തി... ഞാനും അമ്മുവും എൻ്റെ ഫ്ലാറ്റിലേക്ക് കേറി... ശേഷം എന്നോടൊപ്പം റൂമിൽ കേറി അവളുടെ ബാഗും എടുത്ത് തിരിയാൻ നേരം എന്നെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ചു പുറത്ത് ഒരു ഉമ്മ തന്നു... കുറച്ച് നേരം അങ്ങനെ നിന്നു.. ഒരു 10 സെക്കൻഡ്...
അവൾ വിട്ടുമാറിയതിന് ശേഷം ഞാൻ തിരിഞ്ഞപ്പോഴേക്കും ഡോറിൻ്റെ അവിടെ എത്തി... എന്നിട്ട് തിരിഞ്ഞു എന്നെ നോക്കി.. ശേഷം
"താങ്ക്യൂ കൊരങ്ങാ... ഉമ്മാ"
ചുണ്ട് കൂർപ്പിച്ച് ഉമ്മ തരുന്ന പോലെ കാണിച്ചുകൊണ്ട് പറഞ്ഞതിന് ശേഷം ഓടി അവളുടെ ഫ്ലാറ്റിലേക്ക് പോയി...
അവളുടെ കാട്ടിക്കൂട്ടൽ കണ്ടു ഞാൻ ചിരിച്ച് നിന്നു...
പിന്നെ ഒന്ന് ഫ്രഷായി ഡ്രസ് മാറി ചായ കുടിച്ചു മെല്ലെ
💬 Comments
View all comments