Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]
അറിയിക്കാന്നു പറഞ്ഞിട്ടുണ്ട്... അവരുടെ HR ഡിപ്പാർട്ട്മെൻ്റിലെക്ക് ആണ് പോസ്റ്റിംഗ്. അതുംകൂടി കഴിഞ്ഞിട്ട് പറയാന്നു വിചാരിച്ചു...അതാ.."
ഞാൻ എൻ്റെ നിലവിലെ കര്യങ്ങൾ വ്യക്തമാക്കി... ഞാൻ അങ്ങനെ ഉഴപ്പില്ലെന്ന് അച്ഛന് അറിയാം...അമ്മ വഴി എല്ലാം അറിയുകയും ചെയ്യും. എന്നാലും പുള്ളി ഇടയ്ക്ക് കാര്യങ്ങൾ എന്നോട് തിരക്കും.. പക്ഷേ ഈ കാര്യം അമ്മക്കും അറിയില്ലായിരുന്നു... ഞാൻ മെയിനായിട്ട് നോക്കുന്നത് ഒരു ബാങ്കിലേ മാനേജിംഗ് പോസ്റ്റ് ആണ്. ഇന്ത്യയിലും യുഎഇ ലും ബ്രാഞ്ചുകൾ ഉണ്ട്. ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളിൽ അവര് പ്രമുഖരാണ്... കിട്ടിയാൽ ലൈഫ് സെറ്റ് ആണ്... അതിനായുള്ള പരിശ്രമങ്ങൾ തുടരുന്നു...
ഭക്ഷണത്തിന് ശേഷം അമ്മയോട് ലേശം കത്തിവെച്ച് ഞാൻ കിടക്കാനായി റൂമിലേക്ക് പോയി...
സമയം രാത്രി 11 മണി ⏰
ഫോൺ നോക്കിപ്പൊ വാട്സാപ്പിൽ ഫ്രെണ്ട്സിൻ്റെ മെസ്സേജുകൾ ഉണ്ട്. അവരെ നാളെ കാണണം... അവർക്ക് മറുപടി കൊടുത്ത് ഫോൺ വച്ചതും നോട്ടിഫിക്കേഷൻ ശബ്ദങ്ങൾ കേട്ടു....
ഞാൻ എടുത്ത് നോക്കി. സ്ക്രീനിൽ 'Ammus🥰😍' എന്ന് കണ്ടതും എൻ്റെ കണ്ണുകൾ വിടർന്നു...
"ഗുഡ് നൈറ്റ് ജിത്തേട്ടാ... ഉമ്മാ...😘😘..."
എന്നതായിരുന്നു മെസ്സേജ്... അത് വായിച്ചുകൊണ്ട് ഞാൻ ചിരിച്ചു... സാധാരണ ഗൂഡ്നൈറ്റ് മാത്രേ ഉണ്ടാവറൊള്ളു... ഇന്നിപ്പോ അതിൻ്റെ കൂടെ രണ്ടക്ഷരം കൂടുതലുണ്ട്...
ഞാൻ ഗുഡ്നൈറ്റ് മാത്രം അയച്ചു ഫോൺ വച്ചതും വീണ്ടും ഫോണിൽ ശബ്ദങ്ങൾ മുഴങ്ങി...നോക്കിയപ്പോൾ അവള് തന്നെയാണ് മെസ്സേജ് അയച്ചതു.. അവളെ അധികം പ്രോത്സാഹിപ്പിച്ചാൽ ശരിയാകില്ല എന്ന് തോന്നി. നേരത്തെ അങ്ങനെ സംബവിച്ചുപോയി. അതിൻ്റെ കാരണം എനിക്കറിയില്ല... അതുകൊണ്ട് ഞാൻ ഫോൺ അവിടെ തന്നെ വച്ചു.....
ഈ ഒരു ദിവസം നടന്നത് മൊത്തം ഞാൻ ഒന്നൂടെ
💬 Comments
View all comments