Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]
എൻ്റെ പ്രാണൻ.... കഴിയില്ല എനിക്ക് ഈ ജന്മം ഒരു നിമിഷം പോലും ഇവളില്ലാതെ ജീവിക്കുവാൻ...
വേറൊരു കാര്യവും ഉറപ്പായി, ഇന്നലെയും സ്വപ്നത്തില് കണ്ടത് അമ്മുവിനെ തന്നെയാണ്... അതും എൻ്റെ ഭാര്യയായി... ഇതെല്ലാം ഓർത്ത എൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..
ഏയ്..ഞാനിതെന്തൊക്കെയാ ചിന്തിക്കുന്നത്... ആവശ്യമില്ലാതെ പ്രതീക്ഷകൾ മനസ്സിന് നൽകരുത്..... ഇങ്ങനെയെല്ലാം എൻ്റെ മനസ്സിന് തോന്നുന്നതായിരിക്കും... പക്ഷേ അത് എന്തുകൊണ്ടാണെന്നതിൽ എനിക്ക് ഉത്തരമില്ല... അമ്മുവിന് എന്നെയാണ് ഇഷ്ടം, അവളെ ഞാൻ മാത്രം ഇഷ്ടപ്പെട്ടാൽ മതി എന്നൊക്കെ ഇടക്ക് പറയുന്നതാണ്... ഈ അടുത്തായി അത് കൂടിയിട്ടും ഉണ്ട്... ഇനി അമ്മുവിനും അങ്ങനെ ആണോ... അതോ ഒരു ചേട്ടനോടെന്നുള്ള സ്നേഹത്തിൻ്റെയും എന്നിലുള്ള സ്വാതന്ത്ര്യത്തിൻ്റെയും പുറത്ത് പറയുന്നതാണോ... തുടരെ തുടരെ ഈ ചിന്തകൾ എന്നെ പിന്തുടരുന്നു....
ഈ ചിന്തകള് മനസ്സിലുള്ളതിനാൽ ഇന്നലെ അമ്മുവിൻ്റെ സാമിപ്യംകൊണ്ട് എൻ്റെ മനസ്സിൻ്റെ നിയന്ത്രണം ഒരു നിമിഷം കൈവിട്ടുപോയി... ഇനി അങ്ങനെ ഒന്നു ഉണ്ടാവരുത് എന്ന് ഞാൻ മനസ്സിലുറപ്പിച്ചു... പക്ഷേ എനിക്ക് അതിന് കഴിയുമോ.... അവൾക്കും ഞാൻ ഇല്ലാതെ ജീവിക്കാൻ കഴിയുമോ...
ഇല്ല എന്നാണ് എൻ്റെ മനസ്സ് പറയുന്നത്...
ടോയ്‌ലറ്റിൽ പോയി പ്രഭാത കർമങ്ങൾക്ക് ശേഷം ഒന്ന് മുഖം കഴുകി ഫ്രെഷായി സ്റ്റഡി ടേബിളിലേക്ക് ഇരുന്നു... ബുക്കുകൾ ഓരോന്നായി നോക്കിക്കൊണ്ടിരുന്നു..
കുറച്ച് നേരം കഴിഞ്ഞതും അമ്മുവിൻ്റെ ശബ്ദം കാതിലേക്ക് തുളഞ്ഞു കയറി...യക്ഷി ഇന്ന് രാവിലെ തന്നെ എത്തിയല്ലോ... എന്താണാവോ അടുത്ത പരിപാടി... ഒരു ചിരിയോടെ ഞാൻ മനസ്സിൽ ഓർത്തു...
വാതില് മെല്ലെ ചാരിയിട്ടെ ഒള്ളു... അതുകൊണ്ട് അമ്മുവിൻ്റെയും അമ്മയുടെയും അട്ടഹാസം കേൾക്കാം.. അടുക്കളയിൽ ആണെന്ന് തോന്നുന്നു... രാവിലെ തന്നെ രണ്ടും കൂടി കത്തി വെപ്പ് തുടങ്ങി... അമ്മുവിൻ്റെ മറ്റൊരു ഹോബിയാണ് അമ്മയുമായുള്ള കത്തിവെപ്പ്..ഞാൻ ഇവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് മുറപോലെ നടക്കും.... മുൻപേ പറഞ്ഞതുപോലെ അമ്മുവിൻ്റെ പ്രധാന രഹസ്യക്കാരിയാണ് അമ്മ.... അവരുടെ സംസാരത്തിനായി ഞാനറിയാതെ കാതോർത്തു...
"ആണോ... എന്നിട്ട് ജിത്തേട്ടൻ എന്നോട് പറഞ്ഞില്ലല്ലോ... ഹും..."
എൻ്റെ ജോലിക്കാര്യം ആണെന്ന് തോന്നുന്നു... അമ്മയോട് അമ്മു ചോദിച്ചുകൊണ്ട് പരാതി പറഞ്ഞു...
" എന്നോടും പറഞ്ഞില്ലടി മോളെ.... ഇന്നലെ എട്ടനോട് പറയുന്ന കൂട്ടത്തിലാ ഞാനും
💬 Comments
View all comments