0%

Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2198

അറിയുന്നെ..."

അമ്മ ഇന്നലത്തെ സംസാരതിനടിയിൽ ഞാൻ പറഞ്ഞത് അമ്മുവിനോടു പറഞ്ഞു...

"ങ്ഹും... ഞാൻ ചോദിച്ചോളാം ആ കള്ളനോട്.... അല്ലെങ്കിൽ എല്ലാ കാര്യോം എന്നോട് നേരത്തെ പറയുന്നതാ... കൊരങ്ങൻ"

അമ്മു അവളോട് പറയാത്തതിൻ്റെ ഇഷ്ടക്കേട് കാണിച്ചുകൊണ്ട് പറഞ്ഞു... അവളോട് ഞാൻ എൻ്റെയെല്ലാ കാര്യവും പറയാറുണ്ട്. പക്ഷേ ഇത് ജോലിടെ കാര്യം ആയതിനാൽ അത് കിട്ടുന്നതുവരെ പെണ്ണിൻ്റെ എന്തായി എന്തായി എന്നുള്ള ചോദ്യം എപ്പോഴും കേൾക്കണം അതുകൊണ്ട് മനപ്പൂർവ്വം ആണ് പറയാഞ്ഞെ. മാത്രവുമല്ല അത് കിട്ടുന്നതുവരെ അവൾക്കും ടെൻഷൻ ആയിരിക്കും....

"ദേടി പെണ്ണെ... എൻ്റെ കൊച്ചിനെ കള്ളാ കൊരങ്ങാ എന്നൊക്കെ വിളിച്ചാലുണ്ടല്ലോ... നല്ലത് കിട്ടും നിനക്ക്..."

അമ്മു എന്നെ കളിയാക്കി വട്ടപ്പേര് വിളിച്ചത് ഇഷ്‌ടായില്ല എന്ന പോലെ അമ്മ കളിയായി അമ്മുവിനോട് പറഞ്ഞു... ഇവർ തമ്മിൽ ഇങ്ങനെ ആണ്.. രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും തമാശക്ക് ഓരോന്ന് പറഞ്ഞ് തല്ലുകൂടും... പക്ഷേ ഇഷ്ടംകൊണ്ടുള്ള തല്ല് ആണെന്ന് മാത്രം...

"യ്യോ... മോനെ പറഞ്ഞപ്പോ എൻ്റെ ചുന്ദരി വല്യമ്മക്ക് വിഷമായോ... സാരില്ലാട്ടോ... ഇനി ആവർത്തിക്കില്ല... ഹിഹി..."

കട്ടക്ക് കട്ട എന്നപോലെ നല്ലോണം പതപ്പിച്ചുകൊണ്ട് അമ്മുവും തിരിച്ചടിച്ചു...

"പോടി പെണ്ണെ..അവൾടെ ഒരു ചുന്ദരി... ദേ ചായ ചൂടാറുന്നത്തിന് മുൻപ് കൊണ്ട് കൊടുക്ക് നിൻ്റെ ചേട്ടന്... പിന്നെ അവനെ ശല്യം ചെയ്തിട്ട് അവസാനം പ്രശ്നായാൽ എൻ്റെടുത്ത് വരാൻ നിക്കണ്ടാട്ടോ..."

അമ്മക്ക് നാണം വന്നെന്ന് തോന്നുന്നു..ചെറിയ കുണുങ്ങി ചിരിയോക്കെ കേൾക്കാം... എത്ര വയസായാലും പെണ്ണുങ്ങളെ ഒന്ന് പുകഴ്ത്തിയാൽ ഇഷ്ടപ്പെടാതവരുണ്ടോ..?... എൻ്റെ സ്വഭാവം അറിയാവുന്ന അമ്മ അമ്മുവിനെ ഓർമ്മിപിച്ചുകൊണ്ട് പറഞ്ഞു...

"ഓ... താങ്ക് യൂ ഫോർ യുവർ അഡ്വൈസ് വല്യമ്മാ... ഉമ്മാഹ്..."

അമ്മു മുന്നറിയിപ്പിന് നന്ദി അറിയിച്ചു.. ഉമ്മ കൊടുക്കുന്ന പെണ്ണിൻ്റെ കാര്യം ഓർത്ത് ഞാൻ ചിരിച്ചു...

"മ്മ്... മ്മ്...ചെല്ല് ചെല്ല്... ഞാനൊന്ന് കുളിക്കട്ടെ... ഉമ്മ..."

അമ്മ തിരിച്ചും ഉമ്മ കൊടുത്തിട്ട് പറഞ്ഞു... ഹൗ എന്താ സ്നേഹം... ഇതൊക്കെ എപ്പൊഴും ഇങ്ങനെ തന്നെ ആയാൽ മതിയായിരുന്നു...

അമ്മു ശരിയെന്നും പറഞ്ഞ് ഇങ്ങോട്ട് നടന്നുതുടങ്ങിന്ന് തോന്നുന്നു... നടക്കുന്ന ശബ്ദം കേൾക്കാം...

പെട്ടെന്ന് എനിക്കൊരു കുസൃതി തോന്നി.. പെണ്ണിൻ്റെ ഉള്ളിലിരുപ്പും കൂടി അറിയാലോ... ഞാൻ

💬 Comments

View all comments