0%

Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2200

വേഗം ബെഡിലേക്കുകയറി നെഞ്ചിന് താഴെവരെ പുതപ്പ് ഇട്ട് കണ്ണടച്ചു മലർന്ന് കിടന്നു... ഷോർട്‌സും ടീ ഷർട്ടും ആണ് എൻ്റെ വേഷം...

അമ്മു പതിയെ വാതിൽ തുറന്ന് അകത്തേക്ക് വന്നു..ഞാൻ കണ്ണൊന്നു മിന്നിച് നോക്കി.. ഒരു വെള്ള ഹാഫ് സ്ലീവ് കുർത്തിയും വെള്ളയിൽ ബ്ലാക്ക് ഡിസൈൻ ഉള്ള പാവാടയും ആണ് വേഷം... മുടി അഴിച്ചിട്ടിരിക്കുകയാണ്... കുളി കഴിഞ്ഞുള്ള വരവാണെന്ന് തോന്നുന്നു... പിയേഴ്‌സ് സോപ്പിൻ്റെ നല്ല വാസനയുണ്ട്... അതും ശ്വസിച്ചുകൊണ്ട് ഞാൻ കണ്ണടച്ച് ഉറങ്ങുന്ന പോലെ കിടന്നു...

അമ്മു എന്നെ കണ്ട വഴി ഒന്ന് ചിരിച്ചുകൊണ്ട് വേഗം ചായ ബെഡ്ഡിനടുത്തുള്ള ചെറിയ ടേബിളിൽ വച്ചു...

"ജിത്തേട്ടാ.... എണീറ്റില്ലേ.... "

അമ്മു പതിയെ എന്നെ വിളിച്ചുകൊണ്ട് ഇടതുകാൽ ബെഡിൽ മടക്കി വച്ച് വലതുകാൽ പുറത്ത് ഇട്ട് എൻ്റെ നെഞ്ചിൻ്റെ ഭാഗത്തായി ചരിഞ്ഞ് ഇരുന്നു... ശേഷം എന്നെ മെല്ലെ തോണ്ടിയിട്ട് ഒന്നൂടെ വിളിച്ചു...

"കൊരങ്ങൻ... സുഖായിട്ട് ഉറങ്ങാണ്... ഹും..."

അമ്മു ചെറുതായി ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാൻ ഉണർന്നിട്ടുണ്ടോന്നു പെട്ടെന്നറിയാൻ വേണ്ടിയായിരിക്കണം അങനെ വിളിച്ചത്... പക്ഷെ അത് ഏൽക്കാതതുകൊണ്ട് കക്ഷി ഞാൻ ഉറക്കത്തിൽ തന്നെയാണെന്ന് കരുതി എന്ന് തോന്നുന്നു....

എന്നിട്ട് എൻ്റെ മുഖത്ത് അൽപ്പനേരം നോക്കിയിരുന്നു ചിരിച്ചതിന് ശേഷം ഇടതുകൈ കുത്തിക്കൊണ്ട് എൻ്റെ മേലേക്ക് ചാഞ്ഞു.

"ഏട്ടാ...ഹ്..."

അമ്മു അവളുടെ മുഖം എൻ്റെ ചെവിയോടു അടുപ്പിച്ചു എൻ്റെ ചെവിയിൽ ഒന്ന് പതിയെ ഊതിയതിന് ശേഷം വളരെ മൃദുലമായി വിളിച്ചു.. ആഹാ എന്താ സുഖം... അല്ലേലും നമ്മക്ക് ഇഷ്ടമുള്ളവരുടെ സ്നേഹത്തോടെയുള്ള വിളി കേൾക്കുവാൻ നല്ല രസമാ.... എൻ്റെ പ്രതികരണം ഇല്ലാത്തതുകൊണ്ട് പെണ്ണ് ഒന്നൂടി വിളിച്ചു...

എന്നാല് ആ നിമിഷം എന്നിൽ സ്ഥിരം പ്രശ്നം ഉടലെടുത്തു...വേറൊന്നുമല്ല അമ്മുവിൻെറ സാമിപ്യവും അവളുടെ ശരീരത്തിൻ്റെ സുഖമുള്ള ഗന്ധവും അവളുടെ സ്വാസത്തിൻ്റെ ചൂടും എൻ്റെ കാതുകൾക്ക് പ്രിയമുള്ള അവളുടെ ശബ്ദവും ലഭിച്ചതോടെ ഞാൻ വെറെ ലോകത്തേക്ക് മെല്ലെ പോവുകയായിരുന്നു... സത്യം പറഞ്ഞാല് അവളെ കെട്ടിപിടിച്ച് ഒരുമ്മ കൊടുക്കുവാൻ ആണ് എനിക്ക് തോന്നിയത്.. ഒരിക്കലും ആർക്കും വിട്ടുകൊടുക്കാതെ അവളെ എന്നിലേക്ക് ചേർത്ത് പിടിക്കുവാൻ എൻ്റെ കരങ്ങൾ കൊതിച്ചു. ഒരുവിധത്തിൽ ഞാൻ കൺട്രോൾ ചെയ്ത് അവിടെ

💬 Comments

View all comments