0%

Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2202

കിടന്നു....

അവസാന വിളിയിലും പ്രതികരണം ഇല്ലാത്തതിനാൽ അമ്മു അവളുടെ തിളങ്ങുന്ന കണ്ണുകൾകൊണ്ട് എൻ്റെ മുഖത്ത് സൂക്ഷിച്ചുനോക്കി. ചെറുതായി ചിരിക്കുന്നുണ്ട്... കള്ളച്ചിരി തന്നെ... എന്നിട്ട് വാതിലിലേക്ക് ഒന്ന് നോക്കിയത്തിന് ശേഷം വീണ്ടും എന്നെ നോക്കി.... ഇതെല്ലാം അൽപ്പം പരുങ്ങിക്കൊണ്ടാണ് ചെയ്യുന്നത്... അവളുടെ കാട്ടായം കണ്ടിട്ട് എനിക്ക് ഇപ്പോ ചിരിപൊട്ടുമെന്ന അവസ്ഥയായി....

"ഹും... കള്ളൻ്റെ കിടപ്പ് കണ്ടോ... ഒറ്റ കുത്ത് വെച്ചുകൊടുക്കണം...ഹും..."

അമ്മു കാല് രണ്ടും ബെഡിലേക്കു കയറ്റി ഇടത്തെ കൈ കുത്തി തലക്ക് കൊടുത്തുകൊണ്ട് എന്നെ നോക്കി നിവർന്നു കിടന്നുകൊണ്ട് പറഞ്ഞു ... എന്നിട്ട് വലത്തെ കൈകൊണ്ട് എൻ്റെ മുടിയിലും കവിളിലുമായി തലോടി..അവളുടെ ആ മൃദുലമായ വിരലുകൾ എൻ്റെ മുഖത്താകമാനം ഇഴഞ്ഞു നടന്നു...

എൻ്റെ ആറ്റുകാൽ അമ്മച്ചി.... ഞാൻ മനസ്സിൽ വിളിച്ചു...

ഈ പെണ്ണ് ഇതെന്ത് ഭാവിച്ചാ...ഇതതികം നീണ്ടുപോവില്ലന്നെനിക്ക് തോന്നി... അതിന് മുമ്പേ തന്നെ ഇവളെ കെട്ടിപ്പിടിച്ച് ഇറുക്കി കൊല്ലും ഞാൻ...

"ൻ്റെ കൃഷ്ണാ... ഈ കോന്തനെ നിക്ക് പെട്ടെന്നിങ് തന്നൂടെ.... ഞാനെത്രനാളായി പറയുന്നതാ.... ഹും..."

എന്ന് മെല്ലെ ചിണുങ്ങി പറഞ്ഞുകൊണ്ട് എൻ്റെ കവിളിൽ
തുരുതുരാ മെല്ലെ മുത്തി....

"ഞാനെത്രതവണ ഈ കൊരങ്ങന് മനസ്സിലാവാൻ വേണ്ടി ഓരോന്ന് പറയേം ചെയ്യുകെം ചെയ്തു... എന്നിട്ടും മനസ്സിലായില്ല... കള്ളചേട്ടൻ..... ങ്ഹും... ങ്ഹും..."

മുത്തുന്നത് നിർത്തിയ ശേഷം എൻ്റെ മുഖത്ത് നോക്കി ചിണുങ്ങിക്കൊണ്ട് പറഞ്ഞു... എന്നിട്ട് വലതുകൈ എൻ്റെ കഴുത്തിലൂടെ ഇട്ടുകൊണ്ട് എൻ്റെ തലയുടെ സൈഡിൽ തലോണയിൽ മുഖം പൂഴ്ത്തി കിടന്നു...

അവളുടെ വാക്കുകൾ കേട്ടിട്ട് ആദ്യം എൻ്റെ ഫ്യൂസ് അടിച്ചുപോയെന്നാ ഞാൻ കരുതിയത്... പക്ഷേ വീണ്ടും അവളുടെ സ്പർശനം അറിഞ്ഞപ്പോൾ ഞാൻ

ബോധവാനായി.. ഇല്ല എനിക്ക് ഒന്നും പറ്റിയിട്ടില്ല... ഓകെ ആണ്...

ഞാൻ സംശയിച്ചത് തന്നെ... അവൾക്കെന്നോട് ഒരു സാഹോദര്യ സ്നേഹം അല്ല...മറിച്ച് അവൾ.. എൻ്റെ അമ്മു എന്നെ പ്രണയിക്കുന്നു... അതും ഒരുപാട് നാളുകളായിട്ട്... എനിക്കെന്താ ഇതൊന്നും മനസ്സിലാവാതെ പോയത്.. ഞാനെന്തൊരു പൊട്ടനാ ദൈവമേ...

ആ നമ്മക്ക് എല്ലാ കഴിവും ദൈവം ഒരുമിച്ച് തരില്ലല്ലോ... അതായിരിക്കും...

എന്നാല് പണ്ടൊരു സിനിമയിൽ നിവിൻപോളി പറഞ്ഞതുപോലെ ശ്രീശാന്തിന് സൈമൺസിൻ്റെ വിക്കറ്റ് കിട്ടിയപ്പോളുള്ള അവസ്ഥയായിരുന്നു എനിക്ക്...

പെണ്ണിനെ

💬 Comments

View all comments