0%

Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2298

കണ്ടിട്ട് ഞെട്ടി എന്നത് അവളുടെ മുഖത്ത് ഞെട്ടൽ വ്യക്തമാണ്... ഞാൻ ഒന്നും മിണ്ടാതെ മെനു കാർഡ് എടുത്തിട്ട് എല്ലാമൊന്നു കണ്ണോടിച്ച് നോക്കി...

അമ്മു എന്നെ തന്നെ നോക്കിയിരിപ്പാണ് ഒന്നും മനസ്സിലാകാതെ..ലേശം ടെൻഷനും ഉണ്ടെന്ന് തോന്നുന്നു... ഇരുകൈവിരലുകൾ തമ്മിൽ കോർത്ത് പിടിച്ച് ഒടിക്കുന്നുണ്ട്. എൻ്റെ ഈ ടൈപ്പ് പെരുമാറ്റം ആദ്യായിട്ട് ആണല്ലോ...

അപ്പോഴേക്കും ഓർഡർ എടുക്കാൻ ഒരു പെൺകൊച്ച് വന്നു... കാണാൻ നല്ല ചന്തമുണ്ട്....ചുവപ്പ് കോളർ ഉള്ള വൈറ്റ് ടീഷർട്ടും ബ്ലാക്ക് ജീൻസും ആണ് വേഷം... ഒരു 18,19 വയസ്സുകാണും... ഇത് പാർടൈം ജോബ് ആയിരിക്കും... എന്തായാലും കൊള്ളാം...

"ഗൂഡീവനിംഗ് സർ... എന്താണ് വേണ്ടത്...."

വളരെ വിനയത്തോടെ തെളിഞ്ഞ പുഞ്ചിരിയുമായി ആ കുട്ടി ചോദിച്ചു...

" രണ്ട് കോഫീ... ഹ്‌മ്... പിന്നെ രണ്ട് മീറ്റ് കട്ലേറ്റും..."

ഞാൻ ചിരിയോടെ പറഞ്ഞു... ശേഷം അമ്മൂനെ നോക്കി....

"ഓകെ സർ... എന്തെങ്കിലും വെറെ വേണമെങ്കിൽ വിളിച്ചോളൂ.... ഞാൻ ദാ അവിടെ ഉണ്ടാകും... അയാം ഐശ്വര്യ..."

പേരടക്കം പറഞ്ഞുകൊണ്ട് ഒരു കോർണറിലേക്ക് ചൂണ്ടി കാണിച്ചു . അവിടെ വേറെയും ഒരു പെൺകുട്ടി ഇതുപോലെ ഡ്രസ്സോക്കെ ഇട്ട് നിൽക്കുന്നുണ്ട്...അതുപോലെ വേറൊരു പയ്യൻ സർവ്വിങിൻ്റെ തിരക്കിലാണ്..

ഞാൻ ചിരിയോടെ ഒരു ഓകെ പറഞ്ഞപ്പോൾ ആ കൊച്ച് ഓർഡർ കൊടുക്കുവാൻ പോയി...

ഇപ്പോഴും നമ്മുടെ യക്ഷിക്ക് ഞാൻ മുഖം കൊടുത്തിട്ടില്ല..
സമയം നാലര ആവാറായി. ഞാൻ യദുവിനെ വിളിക്കാൻ ഫോണെടുത്തു.... ഇതിനിടയിൽ എന്നെ മെല്ലെ തോണ്ടുന്നുണ്ട്...

ഞാൻ മൈൻഡ് ചെയ്യാതെ ഫോണെടുത്ത് ഡയൽ ചെയ്തു...

ആദ്യ റിങ്ങിൽ തന്നെ അവൻ ഫോൺ എടുത്തു... 5 മണി ആവുമ്പോഴേക്കും ലൊക്കേഷനിൽ എത്താം എന്ന് അറിയിച്ചു...

ഫോൺ വെച്ച ഉടനെ അടുത്ത കാൾ... ഞാൻ ഫൈനൽ ഇൻ്റർവ്യൂന് വേണ്ടി വെയിറ്റ് ചെയ്തിരുന്ന കമ്പനിയിൽ നിന്നുമാണ് വിളിച്ചത്...

ഞാൻ ഫോൺ എടുത്ത് സംസാരിച്ചു... ഒരു ലേഡി ആണ്...

💬 Comments

View all comments