Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]
തിരക്കുണ്ട്... കപ്പിൾസ് ആണ് അധികം... എന്നെ കണ്ട് അവിടുത്തെ ഒരു സ്റ്റാഫ് അകത്തേക്ക് ക്ഷണിച്ചു... എന്നിട്ട് അറ്റത്തെ കോർണറിൽ ഒരു ടേബിൾ ഫ്രീ ആയത് കാണിച്ച് തന്നു.. ഞാൻ അങ്ങോട്ടേക്ക് തിരിഞ്ഞു...
എൻ്റെ പിന്നിലായി ഒരാള് ഓടികിതച്ചുവരുന്നുണ്ടെന്ന് തോന്നുന്നു... ചെരിപ്പിൻ്റെ ഹീൽസ് ടൈൽസിൽ ഉരയുന്ന ശബ്ദവും കേൾക്കാം... അവസാനമത് എൻ്റെ ഇടത്തെ കയ്യിൽ ഒരു ഭാരമായി വന്നണഞ്ഞു... ടേബിളിൽ ഇരിക്കുന്ന പലരും എൻ്റെ കയ്യിൽ തൂങ്ങി എന്നോടൊപ്പം ഒഴികിനീങ്ങുന്ന സുന്ദരിയെ തുറിച്ച്‌നോക്കുന്നുണ്ട്.
ചിലർ ഒരു ചിരിയോടെയും... ചിലരിൽ അസൂയയും ഉണ്ടെന്ന് തോന്നുന്നു... ഹഹ...
ഞാൻ ഉള്ളിൽ ഒന്ന് ചിരിച്ചതാ...
അമ്മു എന്നെ നോക്കിയാണ് നടക്കുന്നത്...ഒപ്പം ചൂണ്ടുവിരൽ കൊണ്ട് മെല്ലെ തോണ്ടുന്നുമുണ്ട്... ഞാൻ മൈൻഡ് ചെയ്യാതെ നടന്നു....
അവളുടെ മുഖം കടന്നൽ കുത്തിയ പോലെ എന്നൊക്കെ പറഞാൽ കുറഞ്ഞുപോകും... എൻ്റെ അവൾക് അത്രയ്ക്ക് കൊണ്ടു സുന്ദരമായ ആ തുടുത്ത കവിളുകളും മൂക്കും ചുമന്ന് നിക്കുന്നു. മൂക്കിൻ്റെ തുമ്പിൽ വിയർപ്പ് തുള്ളികൾ നേരിയ തോതിൽ പൊടിഞ്ഞിട്ടുണ്ട്... ദേഷ്യത്തിൻ്റെ ആണെന്ന് തോന്നുന്നു.. കുഴപ്പമില്ല ഇവിടെ തണുപ്പിൽ ഇരുന്ന് തണുത്തോളും..
ടേബിളിനടുത്ത് എത്തി... എൻ്റെ കയ്യിൽ പിടിച്ചിരിക്കുന്ന അമ്മുവിൻ്റെ കൈ ഞാൻ വിഡീച്ചുകൊണ്ട് ഞാൻ അമ്മുവിനെ നോക്കി. എന്നിട്ട് സീറ്റിലേക്ക് ഇരിക്കാൻ കൈകൊണ്ട് കാണിച്ചു... ഗൗരവത്തോടെയാണ് ഞാൻ നോക്കിയത്... അവള് സീറ്റിലേക്ക് ഇരുന്നു.. കൂടെ ഞാനും... സോഫ പോലെ നീളത്തിൽ രണ്ടാൾക്ക് ഇരിക്കാവുന്ന ടൈപ്പ് ആണ് സീറ്റ്.. ടേബിളിൽ മൊത്തം 4 പേർക്ക് ഇരിക്കാം...
ഗ്ലാസ് ഇട്ട വശത്താണ് ഞങൾ ഇരുന്നത്. പുറത്തെ കാഴ്ചകൾ മുന്നിൽ അൽപ്പം ഗ്യാപ് ഇട്ട് വച്ചിരിക്കുന്ന നേർത്ത ചെടികൾക്കിടയിലൂടെ കാണാം...
ഞാൻ ഇരുന്നപാടെ അമ്മു എൻ്റെ വലത്തേ കൈ പിടിച്ചുവക്കാൻ ശ്രമിച്ചു... ഞാൻ പെട്ടെന്ന് അവളുടെ കൈകൾ തട്ടിമാറ്റിക്കൊണ്ട് എൻ്റെ കൈ പിൻവലിച്ചു. ശേഷം അവളെ ഒന്ന് തുറിച്ച് നോക്കി. എൻ്റെ പ്രവർത്തി
💬 Comments
View all comments