0%

Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2296

നാളൊന്നും വഴക്കിടാൻ സാധിക്കില്ല.. ഇതിപ്പോ നിസാര കാര്യമല്ലേ... ഇങ്ങോട്ട് വന്നോളും...

അതെപോലത്തന്നെ അവളെകൊണ്ട് എല്ലാം ഓരോന്നായി സമയം പോലെ പറയിപ്പിക്കണം... ഇന്ന് രാവിലെ കിസ്സഡിച്ചത് അടക്കം... ഉഫ്... അത് ഓർക്കുമ്പോ തന്നെ തരിപ്പാണ്...

അങ്ങനെ മിണ്ടാതെ വണ്ടി ഓടിച്ച് കോഫി ഷോപ്പിൽ എത്തി... ഞാനൊന്നും മിണ്ടാതെ സീറ്റ് ബെൽറ്റ് അഴിച്ച് കീ എടുത്ത് ഡോറുതുറന്നു.... ഇതെന്താ ഇങ്ങനെ എന്ന പോലെ അമ്മു എന്നെ നോക്കുന്നുണ്ട്... പക്ഷേ മുഖം വീർപ്പിച്ച് തന്നെയാണ് ഇരുത്തം.

"വന്നാൽ ഒരു കോഫി കുടിക്കാം... വേണ്ടെങ്കി ഇവിടെ തന്നെ ഇരുന്നോ"

ഡോർ തുറന്നുകൊണ്ട് അമ്മുവിനെ നോക്കാതെ പറഞ്ഞു. ലേശം ഗൗരവത്തോടെ.

അത് കേട്ടതും അമ്മു എന്നെ വിശ്വാസം വരാതെ തുറിച്ച് നോക്കി. ഒന്ന് ഞെട്ടിയോ എന്നൊരു സംശയം ഇല്ലാതില്ല...

"വരുന്നേല്... വാ..."

മറുപടി ഇല്ലാത്തതുകൊണ്ട് ഞാൻ അമ്മുനോട് പറഞ്ഞു.... ലേശം കടുപ്പിച്ച് തന്നെയാണെന്ന് പറഞ്ഞത്... ഞാൻ തന്നെയാണോ ഈ പറയുന്നെ എന്ന് വിശ്വാസം വരാതെ നോക്കുകയാണ് അമ്മു... ഇത്തിരി ദയനീയം ആണ് ഭാവം...

ഞാൻ കീ എടുത്ത് ഡോറടച്ച് ഇറങ്ങി കോഫീ ഷോപ്പിലേക്ക് നടന്നു... അമ്മു ഇപ്പോഴും കാറിൽ തന്നെ ഇരിക്കുകയാണ്... മുഖം മാറിയിട്ടുണ്ട്..

ഞാൻ ജസ്റ്റ് ഇവിടുത്തെ ഏരിയ നോക്കി... ഒരു അഞ്ചാറ് കാറുകൾ പാർക്ക് ചെയ്യാൻ കഴിയും... ബൈൈക്കുകൾക്ക് പ്രത്യേകം പാർക്കിംഗ് ഉണ്ട്. മുൻവശം നേരിയ കൂളിംഗ് ഉള്ള ഗ്ലാസ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്... ഉള്ളിൽ വാം ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്

ഞാൻ അകത്തേക്ക് കയറാൻ പോയതും കാറിൻ്റെ ഡോർ തുറന്നടയുന്ന ശബ്ദം കേട്ടു... അതെൻ്റെ വണ്ടിയുടെ ആയതുകൊണ്ട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.. ഞാൻ കാറിൻ്റെ റിമോട്ടിലെ ബട്ടൺ അമർത്തി ലോക്കാക്കികൊണ്ട് അകത്തേക്ക് കയറി...

നല്ല അന്തരീക്ഷമാണ് ഇവിടെ... എസി ഉള്ളതുകൊണ്ട് കുളിര് കൊണ്ട് ഇരിക്കാം...ഒപ്പം പതിഞ്ഞ ശബ്ദത്തിൽ ഗസൽ ഗാനങ്ങൾ ഒഴുകുന്നു... മൊത്തത്തിൽ ഇവിടുത്തെ സെറ്റപ്പ് കൊള്ളാം... അൽപ്പം

💬 Comments

View all comments