Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]
ഞാനാ ആകെ ചമ്മിത്.. ഹും..."
അമ്മു ചെറിയ ശബ്ദത്തിൽ പറഞ്ഞു.
"എന്ത്...? ചമ്മീന്നോ...? എന്തിന്,...?"
ഞാൻ സംശയത്തോടെ അമ്മൂനെ ജസ്റ്റ് തല ചരിച്ചു നോക്കി ചോദിച്ചു...
"ഒന്നൂല്ല... അത് ഏട്ടന് പറഞ്ഞാ മനസ്സിലാകില്ല..."
അമ്മു അൽപ്പം ശബ്ദം ഉയർത്തിക്കൊണ്ട് പറഞ്ഞു. ചെറിയ കലിപ്പ് ആണ്.
"പറയ് ഡാ... ഏട്ടൻ്റെ പുന്നാര അമ്മു അല്ലേ...?
ഞാൻ ലേശം സ്നേഹത്തോടെ ചോദിച്ചു. ഒപ്പം അവളുടെ താടിയിൽ വിരലുകൾ പിടിച്ച് മെല്ലെ ആട്ടി...
"വേണ്ട... എന്നെ തൊടണ്ട... എന്നോട് മിണ്ടേം വേണ്ട..."
അമ്മു എൻ്റെ കൈ വീണ്ടും തട്ടിക്കൊണ്ട് പറഞ്ഞു. എന്നിട്ട് സീറ്റിലേക്ക് ചാരി പുറത്തേക്ക് നോക്കി ഇരുന്നു...
"ദേ... ഞാൻ മിണ്ടില്ലാട്ടൊ... പിന്നെ എൻ്റെ പിന്നാലെ എങ്ങാനും വന്നാൽ ശരിയാക്കിത്തരാം..."
ഞാൻ ഒരു താക്കീത് പോലെ പറഞ്ഞു. എൻ്റെ ഉള്ളിൽ ചിരിയാണെങ്കിലും പുറത്ത് കലിപ്പ് ഇട്ടു... അത് പിന്നെ ഓരോ കീഴ്‌വഴക്കങ്ങൾ ആവുമ്പോൾ അങ്ങനെ വേണമല്ലോ...
അമ്മു മിണ്ടിയില്ല.. അവൾക്കറിയാം ഞാൻ ചെല്ലുമെന്ന്.. അല്ലെങ്കിൽ എന്നെ വരുത്താനും അവൾക്കറിയാം... എന്നിട്ടും പറ്റിയില്ലേൽ പതിനെട്ടാമത്തെ അടവ് എടുക്കും... വെറെ ഒന്നുമല്ല..മുൻപ് പറഞ്ഞത് തന്നെ... വീട്ടുകാരെ അറിയിക്കും.....
"അമ്മൂ... ദേ ഞാൻ കാര്യായിട്ട് പറയുവാണേ.."
ഞാൻ ഒന്നൂടെ വാണിംഗ് കൊടുത്തു...
എവിടെ... ഇത് ഒരുനടക്ക് പോകില്ല...
അവള് എന്നെ ഒന്ന് നോക്കി... എന്നിട്ട് പുചിച്ചുകൊണ്ട് വീണ്ടും പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു... ശരിയാക്കിത്തരാടി കള്ളി നിൻ്റെ സൂക്കേട്.... ഞാൻ മനസ്സിൽ പറഞ്ഞു ചിരിച്ചു...
ഞാൻ അവിടെനിന്നും കുറച്ച് മാറിയുള്ള ഒരു കോഫി ഷോപ്പിലേക്ക് വണ്ടി ഓടിച്ചു... യക്ഷി ഇപ്പോ ഇടയ്ക്ക് ഇടയ്ക്ക് എന്നെ നോക്കുന്നുണ്ട്... ഞാനെന്താ ഒന്നും ചോദിക്കാത്തെ എന്ന ഭാവത്തിലാണ് നോട്ടം...
പക്ഷേ എപ്പൊഴത്തെയും പോലെ പിണക്കം മാറ്റാൻ പിന്നാലെ പോവണ്ട എന്ന് ഞാൻ തീരുമാനിച്ചു... എന്നാലെ എൻ്റെ പ്ലാൻ വർക്ക് ആവൂ... എത്രവല്യ പ്രശ്നം ആയാലും അവൾക്ക് അധികം
💬 Comments
View all comments