Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]
ഇട്ട സ്ഥിതിക്ക് ഇതൊന്ന് കണ്ട് വീക്ഷിക്കം എന്ന് കരുതി... വണ്ടി അവിടേക്ക് ലക്ഷ്യമായി നീങ്ങി......
വൈകുന്നേരം ആയതുകൊണ്ട് റോഡിൽ അത്യാവശ്യം തിരക്കുണ്ട്... ഒന്ന് രണ്ട് സിഗ്നലുകൾ 🚦 ഉള്ള വഴിയാണ്.. വണ്ടി മെല്ലെ നീങ്ങിക്കൊണ്ടിരുന്നു...
അൽപ്പം കഴിഞ്ഞിട്ടും ആൾക്ക് മിണ്ടാട്ടമില്ല... അല്ലേൽ എൻ്റെ ചെവി തിന്നുന്ന പെണ്ണാണ്....
"അമ്മൂ... ഏട്ടൻ്റെ പൊന്നിന് എന്തോ പറ്റി...."
ഞാൻ അമ്മുവിൻ്റെ താടിയിൽ ഇടത്തെ കൈകൊണ്ട് പിടിക്കാൻ ശ്രമിച്ചുകൊണ്ടു കൊഞ്ചി പറഞ്ഞു..
"വേണ്ട... അതികം സുഖിപ്പിക്കണ്ട..."
അമ്മു ചെറിയ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് എൻ്റെ കൈ തട്ടിമാറ്റി.
"ഓ... അതെന്താ പെട്ടെന്നൊരു ദേഷ്യം... ഹേ..?
ഞാൻ ചിരിയോടെ പറഞ്ഞു. എന്നിട്ട് അവളുടെ കയ്യിൽ എത്തിപ്പിടിക്കാൻ ശ്രമിച്ചു. പക്ഷെ അമ്മു സമ്മതിക്കുന്നില്ല... കൈ തട്ടിമാറ്റിക്കൊണ്ടിരിക്കുവാണ്... ഞാൻ വീണ്ടും ശ്രമിക്കും അമ്മു വീണ്ടും തട്ടിമാറ്റും...
"എടി... എന്താ കര്യോന്നു പറയ്.... ഇങ്ങനെ മുഖം വീർപ്പിച്ച് ഇരിക്കല്ലേ...."
ഞാൻ രണ്ട് കയ്യും സ്റ്റിയറിങ്ങിൽ വെച്ചുകൊണ്ട് വണ്ടിയോടിച്ചുകൊണ്ട് പറഞ്ഞു..
അമ്മുവിനെ ഒന്ന് തണുപ്പിക്കാൻ വേണ്ടിട്ടാണ്... പക്ഷേ അവള് അടുക്കുന്നില്ല... ഇനി ഞാൻ കെഞ്ചി പിന്നാലെ ചെല്ലണമായിരിക്കും...
നടക്കില്ലടി തെണ്ടി.. നേരത്തെ പൂത്തുലഞ്ഞ മുഖത്തോടെ ഓടിച്ചാടി വന്നിട്ട് എന്നെ കണ്ടപ്പോൾ അവളുടെ ഒരു പിണക്കം... പെരും കള്ളിയാണ്...
"ഒരു പ്രശ്നവും ഇല്ല.... ഹും..."
അമ്മു മുഖം വീർപ്പിച്ചുവിട്ടുകൊണ്ട് നേരെ നോക്കി തന്നെ പറഞ്ഞു.
ഞാൻ ഒന്നും മിണ്ടിയില്ല... ഇനി അവളായിട്ട് പറയാണെങ്കിൽ പറയട്ടെ...
കാറ് ഞാൻ മെല്ലെയാണ് ഓടിക്കുന്നത്... അധികം ദൂരം ഇല്ല...
"ജിത്തേട്ടന്... ന്നെയെപ്പോഴും ഇങ്ങനെ ഓരോന്ന് പറഞ്ഞു തല്ലുപിടിച്ചാൽ മതിലോ... ഹ്..."
അൽപ്പം ദേഷ്യത്തോടെ എൻ്റെ മുഖത്ത് നോക്കി ഇത്രയും പറഞ്ഞതിന് ശേഷം അമ്മു തല വെട്ടിച്ച് പുറത്തേക്ക് നോക്കി ഇരുന്നു....
"എൻ്റെ പൊന്നേ... ഞാനൊരു തമാശ കാണിച്ചതല്ലേ..."
ഞാൻ ചിരിയോടെ പറഞ്ഞു വണ്ടി ഓടിച്ചു...
"ഓ... ഏട്ടന് തമാശ... അവരുടെ മുന്നില്
💬 Comments
View all comments